ഫേസ്ബുക്കില്‍ പാസ് വേര്‍ഡ് പഴങ്കഥ!! വരാനിരിക്കുന്നത് ഫേഷ്യല്‍ റെക്കഗ്നീഷന്‍!
അക്കൗണ്ട് സുരക്ഷയ്ക്കും വേരിഫൈ ചെയ്യുന്നതിനുമായി ഫേഷ്യല്‍ റെക്കഗ്നീഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്
സാന്‍ഫ്രാന്‍സിസ്കോ: അക്കൗണ്ട് വേരിഫിക്കേഷനും സുരക്ഷയ്ക്കും ഫേഷ്യല്‍ റെക്കഗ്നീഷന്‍ അവതരിപ്പിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക്. അക്കൗണ്ട് വീണ്ടെടുക്കുന്ന സമയത്ത് ഈ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും വേരിഫൈ ചെയ്യുന്നതിനുമായി ഫേഷ്യല്‍ റെക്കഗ്നീഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.
എന്നാല്‍ ഓപ്ഷണല്‍ ആയിട്ടുള്ള ഈ ഫീച്ചര്‍ ഇതിനകം തന്നെ ഫേസ്ബുക്ക് ലോഗിന്‍ ചെയ്ത ഡിവൈസിലാണ് ലഭിക്കുക. ഉപഭോക്താക്കളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതിനാണ് ഫേസ്ബുക്ക് ഫേഷ്യല്‍ റെക്കഗ്നീഷന്‍ സംവിധാനം ഉപയോഗിക്കുകയെന്ന് ഫേസ്ബുക്കിനെ ഉദ്ധരിച്ച് ടെക് വെബ്സൈറ്റ് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ക് ആയ അക്കൗണ്ട് തിരിച്ചെടുക്കാന്‍ ഫേസ്ബുക്ക് വിവിധ മാര്‍ഗ്ഗങ്ങളില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനിടെയാണ് ഫേഷ്യല്‍ റെക്കഗ്നീഷന്‍ ഫീച്ചറും അവതരിപ്പിക്കുന്നത്.

ചില സാഹചര്യങ്ങളില്‍ അക്കൗണ്ട് തിരിച്ചെടുക്കുന്നതിന് തിരിച്ചറിയല്‍ രേഖയായി അടുത്ത സുഹൃത്തുക്കളുടെതോ വിശ്വാസമുള്ള സുഹൃത്തുക്കളുടേയോ ഫോട്ടോ തിരിച്ചറിയാന്‍ ഫേസ്ബുക്ക് ആവശ്യപ്പെടാറുണ്ട്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അക്കൗണ്ട് ബ്ലോക്ക് ആവുകയോ ലോക്ക് ആവുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഫേസ്ബുക്ക് അക്കൗണ്ട് വേരിഫൈ ചെയ്യുന്നത്.
ഉപഭോക്താക്കളുടെ മുഖം എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി ഫേസ്ബുക്ക് വീഡിയോ ചാറ്റ് ഉപകരണം പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ചാരപ്പണിയ്ക്ക് ഫേസ്ബുക്ക് വീഡിയോ ചാറ്റ് ഉപകരണം ഉപയോഗിച്ചേക്കാമെന്ന ഭീതിയാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കുള്ളത്. പ്രൊജക്ട് അലോഹ എന്ന പേര് നല്‍കിയ ഉപകരണം 2018 ഫെബ്രുവരിയില്‍ പുറത്തിറക്കുമെന്നാണ് വിവരം.












Click it and Unblock the Notifications