ഭാഷകള്‍ ഏതുമാകട്ടെ, ഫേസ്ബുക്കില്‍ എളുപ്പത്തില്‍ വായിക്കാം
കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് എല്ലാ ഭാഷയിലുമുള്ള പോസ്റ്റുകളും വായിക്കാനുള്ള സംവിധാനമൊരുക്കി ഫേസ്ബുക്ക്. പുതിയ ഫീച്ചര്‍ വഴി റിയല്‍ ടൈമില്‍ 44 ഭാഷകളിലേക്ക് ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിഭാഷപ്പെടുത്താനുള്ള സൗകര്യം ഉടന്‍ വരുമെന്നാണ് ഫേസ്ബുക്കിന്റെ അറിയിപ്പ്. ബ്ലോഗ് പോസ്റ്റിലാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഏതെല്ലാം ഭാഷകളിലാണ് ഈ സേവനം ലഭ്യമാകുകയെന്ന് ഭാഷകള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഫെയ്സ്ബുക്കിലെ ചര്‍ച്ചകള്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഏത് ഉപയോക്താക്കള്‍ നിരവധി ഭാഷകള്‍ ഉപയോഗിക്കുന്നുവെന്ന ഫേസ്ബുക്കിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം. ഫെയ്സ്ബുക്ക് ഉപയോക്താക്കളില്‍ 50 ശതമാനത്തിലധികം പേരും സംവദിക്കാന്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് അല്ലെന്നും, അതിനാല്‍ ഫേസ്ബുക്ക് സംവാദങ്ങള്‍ക്ക് ഭാഷ തടസ്സമാവരുതെന്നും നിര്‍ബന്ധമുള്ളതിനാലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും ഫെയ്സ്ബുക്ക് പറയുന്നു.

'മള്‍ട്ടിലിഗ്വല്‍ കംപോസര്‍' എന്ന ടൂളാണ് പോസ്റ്റുകള്‍ പരിഭാഷപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത്. ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്നതിനനുസരിച്ച് വിവിധ ഭാഷയിലേക്ക് പോസ്റ്റുകളുടെ തര്‍ജ്ജമ ഈ ടൂള്‍ ചെയ്യുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതോടെ ഒരു പോസ്റ്റ് ഒരേസമയം വിവിധ ഭാഷകളില്‍ ലഭ്യമാകും.
ഇനിമുതല്‍ ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ തന്നെ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്ത് ഭാഷ തിരഞ്ഞെടുക്കാനുള്ള ഏത് ഭാഷയിലേക്കാണോ തര്‍ജ്ജമ വേണ്ടത് ആ ഭാഷ തെരഞ്ഞെടുക്കാം. അതോടെ പോസ്റ്റിലെ ടെക്സ്റ്റുകള്‍ ആ ഭാഷയിലേക്ക് പരിഭാഷ ചെയ്ത പോസ്റ്റുകള്‍ ഉപയോക്താക്കള്‍ക്ക് വായിക്കാന്‍ കഴിയും. ആവശ്യത്തിനനുസരിച്ച് ഭാഷകള്‍ മാറ്റി സെലക്ട് ചെയ്യാനായി 'റൈറ്റ് പോസ്റ്റ് ഇന്‍ അനദര്‍ ലാംഗ്വേജ്' എന്ന ഓപ്ഷനും ഈ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷമാദ്യം മുതല്‍ ഫെയ്സ്ബുക്ക് കംപോസര്‍ ടൂള്‍ പരീക്ഷിച്ചുവരുകയായിരുന്നു. വെളളിയാഴ്ച്ച മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ഉപയോക്താക്കള്‍ക്കായി ടൂള്‍ ലഭ്യമാക്കിയിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications