ഇന്ററാക്ടീവ് ലൈവ് വീഡിയോ മാപ്പുമായി ഫെയ്സ്ബുക്ക്; കൂടുതലറിയാന്‍
കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഫേസ്ബുക്ക് പുതിയ പരീക്ഷണവുമായി രംഗത്ത്. ഏറ്റവും ഒടുവില്‍ ലൈവ് വീഡിയോ ഫീച്ചര്‍ ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് ഉപയോക്താക്കളെ ഞെട്ടിച്ചിട്ടുള്ളത്. ഫേസ്ബുക്കിന്റെ എഫ്8 കോണ്‍ഫറന്‍സില്‍ വച്ചാണ് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് ഈ സേവനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
ലോകത്തിന്റെ മാപ്പ് ഓരോ നീല നിറത്തിലുള്ള കുത്തുകള്‍ കൊണ്ട് അടയാളപ്പെടുത്തിയതാണ് ലൈവ് മാപ്പില്‍ കാണാന്‍ സാധിക്കുക. വേറിട്ട് കാണപ്പെടുന്ന ഈ ഓരോ കുത്തുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തരായ ഉപയോക്താക്കള്‍ അപ് ലോഡ് ചെയ്തിട്ടുള്ള ലൈവ് വീഡിയോകളായിരിക്കും. വലിയ കുത്തുകള്‍ ഫീഡിലുള്ള ഉയര്‍ന്ന ഉപയോക്താക്കളെയാണ് സൂചിപ്പിക്കുന്നത്. കുത്തില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി കുത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കാര്യങ്ങള്‍ ഓരോരുത്തര്‍ക്കും കാണാന്‍ കഴിയും.

ചുരുങ്ങിയ ഉപയോക്താക്കളില്‍ മാത്രം അവതരിപ്പിച്ചിട്ടുള്ള ആപ്ലിക്കേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഫേസ്ബുക്കിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. ഇതോടെ ലോകത്തിന്റെ ഏതുഭാഗത്തുനിന്നും പ്രക്ഷേപണം ചെയ്യുന്ന ലൈവ് വീഡിയോകള്‍ എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ലഭ്യമായിത്തുടങ്ങും. അതിനായി നോട്ടിഫിക്കേഷന്‍ ടാബിലോ ന്യൂസ്ഫീഡിലോ ലൈവ് വീഡിയോ ഓപ്ഷന് പ്രത്യക്ഷപ്പെടുന്നതുവരെ കാത്തിരിക്കണം. എതെല്ലാം സ്ഥലങ്ങളിലാണ് പ്രക്ഷേപണം ചെയ്തിട്ടുള്ള വീഡിയോ കാണുന്നതെന്ന വിവരങ്ങളും ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഫേസ്ബുക്കില്‍ നിന്ന് ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി ഫേസ്ബുക്ക് ടൈംലൈനിലെ നാവിഗേഷന്‍ ബാറില്‍ നിന്ന് ലൈവ് വീഡിയോ തെരഞ്ഞെടുത്താല്‍ മാത്രം മതി. എന്നാല്‍ ആദ്യഘട്ടത്തില്‍ ലോകത്തെ സെലിബ്രിറ്റികള്‍ക്ക് വേണ്ടി മാത്രമുള്ള ഒരിടമായിരിക്കും ഫേസ്ബുക്കിന്റെ ലൈവ് വീഡിയോ സേവനം. ക്യാമറകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ടാബ് ല്റ്റുകള് എന്നിവ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന വീഡിയോകളാണ് ലൈവ് വീഡിയോയില്‍ അപ് ലോഡ് ചെയ്യേണ്ടത്. എന്നാല്‍ പിന്നീട് ഡ്രോണുകളുപയോഗിച്ച് ഷൂട്ട് ചെയ്ത വീഡിയോകളും അപ്ലോഡ് ചെയ്യാന്‍ ഫേസ്ബുക്ക് അനുമതി നല്‍കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications