എന്റെ ലിംഗമാണ് എന്റെ സന്ദേശം: ഷാഹിന പറഞ്ഞത് എത്ര ശരി.. മലയാളിയുടെ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍ കാണൂ!
ആ #%^&*നോട് മര്യാദയ്ക്ക് തുണി ഉടുത്തിരിക്കാന് പറയെടീ... പോടീ പുല്ലേ എണീറ്റ്.. തലയും @&*%യും ^&*#@യും കാണിച്ചാലേ ഗ്ലാമറ് വരുവുള്ളോ @#$%കളേ.. - എന്താണ് സംഭവം എന്നോര്‍ത്ത് പകച്ചുനില്ക്കുകയൊന്നും വേണ്ട. ഫേസ്ബുക്കിലെ ഒരു കമന്റാണ്. കൃത്യമായി പറഞ്ഞാല്‍ വനിതയുടെ പേജില്‍ നടി കമാലിനി മുഖര്‍ജിയുടെ വീഡിയോയ്ക്ക് കീഴിലെ കമന്റ്. പോയവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകനിലെ നായികയാണ് കമാലിനി.
Read Also: അതേടാ വെടിയാണ്, വെടി എന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ല ഞങ്ങള്‍.. എസ്എഫ്ഐയെ വെല്ലുവിളിച്ച് അരുന്ധതി!
Read Also: എസ്എഫ്ഐക്കെതിരെ മിണ്ടിയാല്‍ അരുന്ധതിയെപോലും സഖാക്കള്‍ വേശ്യയും കൊള്ളരുതാത്തവളും ആക്കും!
ഇത് ഫേസ്ബുക്കിലെ ആണുങ്ങളുടെ ലോകമാണ്. ഇഷ്ടപ്പെടാത്തത് കണ്ടാല്‍ തെറി പറയും, തെറി എന്ന് പറഞ്ഞാല്‍ സെക്ഷ്വല്‍ അബ്യൂസ് തന്നെ. ചുംബനസമരത്തിലെ രശ്മി നായരായാലും ഗവേഷക വിദ്യാര്‍ഥി അരുദ്ധതിയായാലും എസ് എഫ് ഐ അതിക്രമത്തെപ്പറ്റി പരാതി പറഞ്ഞ സൂര്യഗായത്രിയും അഷ്മിതയുമായാലും ഈ ഒരായുധമേ ഉള്ളൂ, മാധ്യമപ്രവര്‍ത്തകയായ ഷാഹിന പറഞ്ഞത് പോലെ, ലിംഗമാണ് ഈ മലയാളി ആണുങ്ങളുടെ സന്ദേശം.

കമാലിനിക്ക് മര്യാദ ക്ലാസ്
പുലിമുരുകനിലെ നായികയായ കമാലിനി മുഖര്‍ജിയുടെ തുണി കുറഞ്ഞുപോയതായിരുന്നു ഫേസ്ബുക്കിലെ മാന്യന്മാരായ മലയാളികളെ വേദനിപ്പിച്ചത്. കേട്ടാലറക്കുന്ന തെറി വിളിച്ചാണ് ആങ്ങളമാര് പക്ഷേ വേദന പ്രകടിപ്പിച്ചത് എന്ന് മാത്രം. വനിതയുടെ പേജില്‍ കമാലിനിയുടെ വീഡിയോയ്ക്ക് കമന്റിട്ട നൂറ് കണക്കിന് പേര് ചെയ്തത് തുണി കുറഞ്ഞു എന്ന പേരില്‍ നടിയെ ചീത്ത വിളിച്ച് സംതൃപ്തി അടയലാണ്.

നിര്‍മാതാവ് സോഫിയ പോള്‍
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നിര്‍മിച്ച സോഫിയാ പോളിനെയും ഫേസ്ബുക്കില്‍ ആളുകള്‍ ആക്രമിക്കുന്നത് ലൈംഗിക പരാമര്‍ശങ്ങളും അശ്ലീലങ്ങളുമായിട്ടാണ്. ചിത്രത്തിന് ആവശ്യമായ പ്രചാരണം നല്‍കുന്നില്ലെന്ന് ആരോപിച്ച് മോഹന്‍ലാലിന്റെ ആരാധകരാണ് പോലും നിര്‍മാതാവിനെയും മകനെയും ഫേസ്ബുക്കില്‍ കയറി ചീത്ത വിളിക്കുന്നത്. എങ്ങനെയുണ്ട്.

രശ്മി നായര്‍ക്കെതിരായ കലാപം
ചുംബന സമരത്തിലെ നായികയും മോഡലുമായി രശ്മി നായരാണ് അടുത്ത കാലത്തായി ഈ ആക്രമണം നേരിടേണ്ടിവന്ന ഒരാള്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായതിന് പിന്നാലെ രശ്മി നായരുടെ പേജില്‍ ലൈംഗിക ദാരിദ്ര്യം പിടിച്ച പ്രൊഫൈലുകളുടെ പൂണ്ടുവിളയാട്ടമായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ രശ്മി പക്ഷേ പേടിച്ച് മാറിനിന്നൊന്നും ഇല്ല. പറയാനുള്ളത് തുറന്ന് പറഞ്ഞ് സജീമായി ഫേസ്ബുക്കില്‍ തുടരുന്നു.

അരുദ്ധതിയെ പറഞ്ഞതെല്ലാം
ചുംബനസമരത്തിന്റെ സമയത്ത് ഗവേഷക വിദ്യാര്‍ഥിയായ അരുദ്ധതിക്ക് വളരെയധികം ലൈംഗികപരമായ കമന്റുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അന്ന് അരുദ്ധതിയെ ആക്രമിച്ചവരില്‍ പ്രമുഖര്‍ സംഘപരിവാര്‍ അനുകൂലികളായിരുന്നു. എന്നാല്‍ യൂണിവേഴ്സിറ്റി കോളജ് വിവാദത്തില്‍ എസ് എഫ് ഐക്കെതിരെ അഭിപ്രായം പറഞ്ഞതോടെ സഖാക്കളാണ് അരുദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ലൈംഗിക ആക്ഷേപവും വേശ്യ വിളിയും തന്നെ പ്രധാന ആയുധം.

അഷ്മിതയും സൂര്യഗായത്രിയും കേട്ടത്
എസ് എഫ് ഐയുടെ സദാചാര ഗുണ്ടായിസത്തെ എതിര്‍ത്ത് മുന്നോട്ട് വന്ന യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥികളായ അഷ്മിതയെയും സൂര്യഗായത്രിയെയും സഖാക്കള്‍ എതിര്‍ത്തതും പോക്ക് കേസാക്കിയാണ്. കോളജ് മുറിയില്‍ അനാശാസ്യം നടന്നു എന്ന് നേതാക്കള്‍ തന്നെ പറഞ്ഞതോടെ അണികളുടെ വക ഒരു വിളയാട്ടമായിരുന്നു. പച്ചത്തെറി വേറെ.

ലക്ഷ്മി നായര്‍ കേട്ടത് എന്തൊക്കെ
തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പാളായിരുന്ന ലക്ഷ്മി നായരായിരുന്നു പോയ വാരങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ പൊങ്കാല സ്വീകരിച്ചത്. ലക്ഷ്മി നായരുടെ പാചക പരിപാടി, വസ്ത്രധാരണം, ഹോട്ട് വീഡിയോസ് എന്ന് വേണ്ട സദാചാര മലയാളിയുടെ ലൈംഗിക ദാരിദ്ര്യം പൂര്‍ണമായും വെളിവാക്കുന്നതായിരുന്നു ലക്ഷ്മി നായര്‍ വിഷയത്തില്‍ നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍.

അരുദ്ധതിയുടെ ചുട്ട മറുപടി
എതിര്‍ക്കുന്നവരെയെല്ലാം ലൈംഗിക പരാമര്‍ശം കൊണ്ട് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അരുദ്ധതി നടത്തിയ ധീരമായ പ്രതികരണം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിപ്ളവം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികളെക്കൊണ്ടേ കഴിയൂ. തല്ലിച്ചതക്കില്ല. സ്ലട്ട് ഷെയ്മിങ് ഉണ്ടാവും. വെടിയെന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങള്‍. ''അതേടാ, വെടിയാണ്. വെടികൊണ്ട് വീഴുക നിന്റെയൊക്കെ തലച്ചോറിനുള്ളിലെ ലിംഗങ്ങളാണെ''ന്ന് പറയൂ. സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ. - ഇതായിരുന്നു അരുന്ധതിയുടെ പ്രതികരണം.

സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് മല്ലൂസ്
മല്ലൂസ് എന്നാണ് ഓണ്‍ലൈന്‍ ലോകത്ത് മലയാളികള്‍ വിളിക്കപ്പെടുന്നത്. ഫേസ്ബുക്കിലും മറ്റും സെക്ഷ്വല്‍ ബുള്ളിയീങ് നടത്തുന്ന പ്രൊഫൈലുകളെ തുറന്നുകാട്ടാനായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് തന്നെയുണ്ട്. പേര് സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് മല്ലൂസ്. തുടക്കകാലത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ ഈ ഗ്രൂപ്പ് ഇപ്പോള്‍ തീരെ സജീവമല്ല. പതിനായിരക്കണക്കിന് ആളുകളുണ്ട് ഈ ഗ്രൂപ്പില്‍.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications