കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട്‌ഫോണുകളില്‍ ഫേസ്ബുക്ക് മെസ്സഞ്ചര്‍ നിലയ്ക്കുന്നു!!മുന്നറിയിപ്പുമായി കമ്പനി, കാരണം ഇതാണ്

Google Oneindia Malayalam News

കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിന്റെ ഫേസ്ബുക്ക് മെസ്സഞ്ചര്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് പിന്‍വാങ്ങുന്നു. പഴയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍ അപ്രത്യക്ഷമാകുന്നത്. പ്രതിമാസം 100 കോടി ഉപയോക്താക്കളുള്ള ആപ്പാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍, ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നതാണ് ഫേസ്ബുക്ക് പ്രഖ്യാപനം.

ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് പഴയ പതിപ്പുകളിലുള്ള ഹാന്‍ഡ് സെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിന്‍ഡോസ് 8.1 ന് മുമ്പ് ഇറങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്ന് ഫേസ്ബുക്ക് മെസ്സഞ്ചര്‍ അപ്രത്യക്ഷമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയില്‍ അക്കൗണ്ടുകളിലേയ്ക്കും മൊബൈല്‍ നമ്പറുകളിലേയ്ക്കും ഇത് സംബന്ധിച്ച മെസേജുകള്‍ ലഭിക്കുന്നുണ്ട്.

messenger

ഫേസ്ബുക്ക് മെസ്സഞ്ചര്‍ ബ്ലോഗ് പോസ്്റ്റിലാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്. എന്നാല്‍ പഴയ പതിപ്പിലുള്ള ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ മെസ്സഞ്ചര്‍ ലഭിക്കുമെന്നും ബ്ലോഗില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഫേസ്ബുക്ക് ലൈറ്റ് ഉപയോഗിക്കുന്ന വിന്‍ഡോസ് 8.1 ഉപയോക്താക്കള്‍ക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയില്ലെന്നും പോസ്റ്റില്‍ പറയുന്നു.

English summary
Facebook is ending support for Messenger on a number of smartphones before the start of April. The social network has announced that handsets running Windows Phone 8.1 or earlier will no longer have access to its messaging app from this Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X