കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ്ആപ്പില്‍ നിന്ന് പണം കൊയ്യാന്‍ ഫേസ്ബുക്ക്: ബിസിനസ് അക്കൗണ്ടില്‍ നിന്ന് ലാഭമുണ്ടാക്കും!

ഫേസ്ബുക്ക് പണം സമ്പാദിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

Google Oneindia Malayalam News

ബെംഗളൂരു: മെസേജിംഗ് സര്‍വ്വീസായ വാട്സ്ആപ്പില്‍ നിന്ന് പണം കൊയ്യാനുള്ള നീക്കവുമായി ഫേസ്ബുക്ക്. ഒരു ബില്യണിലധികം പ്രതിദിന ഉപയോക്താക്കളുള്ള വാട്സ്ആപ്പിനെ ഉപയോഗിച്ച് ഫേസ്ബുക്ക് പണം സമ്പാദിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി വാട്സ്ആപ്പ് ഔദ്യോഗിക അക്കൗണ്ടുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിന്‍റെ പുതിയ നീക്കം. വാടസ്ആപ്പ് ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിസിനസ് കാര്യങ്ങള്‍ ആശയനവിനിമയം നടത്തുന്നതിനായി വാട്സ്ആപ്പിനെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിനാണ് കമ്പനി തുടക്കമിടുന്നത്. ബ്ലോഗ് പോസ്റ്റിലാണ് വാട്സആപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 ബിസിനസിന് വാട്സ്ആപ്പ്

ബിസിനസിന് വാട്സ്ആപ്പ്

ചെറുകിട കമ്പനികള്‍ക്ക് വേണ്ടി സൗജന്യ വാട്സ്ആപ്പ് വഴി പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുകയാണ് ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. ഇതിന് പുറമേ വളരെയധികം ഉപയോക്താക്കളുള്ള വലിയ കമ്പനികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. ഇ- കൊമേഴ്സ് വെബ്സൈറ്റ്, ​എ​യര്‍ലൈനുകള്‍, ബാങ്കുകള്‍ എന്നിവയ്ക്കാണ് ഇവ ഏറ്റവുമധികം ഗുണം ചെയ്യുകയെന്നും ബ്ലോഗ് പോസ്റ്റില്‍ വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

 ബിസിനസ് കോണ്ടാക്ട് എങ്ങനെ

ബിസിനസ് കോണ്ടാക്ട് എങ്ങനെ

പരീക്ഷണാര്‍ത്ഥം ഇപ്പോള്‍ തന്നെ ഗ്രീന്‍ ബാഡ്ജോടുകൂടി ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗികമായി വേരിഫൈ ചെയ്തതായിരിക്കും ഈ ഗ്രീന്‍ ബാഡ‍്ജുള്ള വാട്സ്ആപ്പ് അക്കൗണ്ടുകള്‍. ഭാവിയില്‍ ഇത്തരം ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് പണം ഈടാക്കാനാണ് നീക്കമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സിഇഒ മാറ്റ് ഇഡേമ വ്യക്തമാക്കി.

അക്കൗണ്ട് ​എങ്ങനെ തിരിച്ചറിയാം

അക്കൗണ്ട് ​എങ്ങനെ തിരിച്ചറിയാം

ഫേസ്ബുക്കിലും ട്വിറ്ററിലും ഔദ്യോഗിക അക്കൗണ്ടുകളുടെയോ പേജിന്റെയോ വശത്തായി നീല നിറത്തിലുള്ള ടിക്ക് മാര്‍ക്ക് കാണാം. സമാനമായി ഔദ്യോഗിക അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ വാടസ് ആപ്പ് സിംബലിനു താഴെ പച്ച നിറത്തിലുള്ള ടിക്ക് മാര്‍ക്ക് കാണാം. ഒദ്യോഗിക അക്കൗണ്ട് എങ്ങനെയായിരിക്കും കാണപ്പെടുക എന്നു മനസ്സിലാക്കാന്‍ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് കമ്പനി ബ്ലോഗില്‍ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

 അക്കൗണ്ട് ആര്‍ക്കൊക്കെ

അക്കൗണ്ട് ആര്‍ക്കൊക്കെ


ബാങ്ക്, എയര്‍ലൈന്‍ സംവിധാനങ്ങളുമായി ആശയവിനിമയം നടത്താന്‍ വാട്‌സ്ആപ്പിന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ സഹായിക്കും. ഈ കോണ്ടാക്ടുകള്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ഇവരുടെ ഔദ്യോഗിക അക്കൗണ്ടുകളിലേക്ക് ആശയവിനിമയം നടത്താന്‍ സാധിക്കും.

സബ്സ്ക്രിപ്ഷന്‍ ഫീസ്

സബ്സ്ക്രിപ്ഷന്‍ ഫീസ്

വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആദ്യത്തെ ഒരു വര്‍ഷം സൗജന്യ സര്‍വ്വീസ് അനുവദിക്കുമെങ്കിലും രണ്ടാമത്തെ വര്‍ഷം മുതല്‍ സേവനം തുടരാന്‍ 0.99 ഡോളര്‍ വീതം ഈടാക്കിത്തുടങ്ങുമെന്നാണ് നേരത്തെ വാട്സ്ആപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും വാട്സ്ആപ്പ് ഇതുവരെയും ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വരുമാനം ഉണ്ടാക്കുന്നതിനായി വാട്സ്ആപ്പ് ആരംഭിച്ച മാര്‍ഗ്ഗം ഇതുവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.

 ഡാറ്റാ ബേസ് മാനേജ്മെന്‍റ്

ഡാറ്റാ ബേസ് മാനേജ്മെന്‍റ്

വാട്സ്ആപ്പ് വഴി നടക്കുന്ന സംഭാഷണങ്ങള്‍ വാട്സ്ആപ്പ് സെര്‍വര്‍ നിരന്തരം ബാക്ക് അപ്പ് ചെയ്തുകൊണ്ടിരിക്കും. സംഭാഷണങ്ങളില്‍ ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍, മുന്‍ഗണന എന്നിവ വാട്സ്ആപ്പിന് ലഭിക്കുകയും ഇത് വലിയ കമ്പനികള്‍ക്ക് കൈമാറുക. ഇത് കമ്പനികളെ വസ്ത്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് ക​ണ്ടെത്തല്‍. ഇത്തരത്തില്‍ വാട്സ്ആപ്പ് നല്‍കുന്ന വിവരങ്ങള്‍ക്ക് കമ്പനികള്‍ വലിയ തുകയാണ് വാട്സ്ആപ്പിന് നല്‍കുന്നത്. ഇതിനൊപ്പം വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്.

സബ്സ്ക്രിപ്ഷന്‍ ഫീസ്

സബ്സ്ക്രിപ്ഷന്‍ ഫീസ്

വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആദ്യത്തെ ഒരു വര്‍ഷം സൗജന്യ സര്‍വ്വീസ് അനുവദിക്കുമെങ്കിലും രണ്ടാമത്തെ വര്‍ഷം മുതല്‍ സേവനം തുടരാന്‍ 0.99 ഡോളര്‍ വീതം ഈടാക്കിത്തുടങ്ങുമെന്നാണ് നേരത്തെ വാട്സ്ആപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും വാട്സ്ആപ്പ് ഇതുവരെയും ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വരുമാനം ഉണ്ടാക്കുന്നതിനായി വാട്സ്ആപ്പ് ആരംഭിച്ച മാര്‍ഗ്ഗം ഇതുവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.

 പരസ്യം ചെയ്യാനില്ലെന്ന് ആപ്പ്

പരസ്യം ചെയ്യാനില്ലെന്ന് ആപ്പ്


പരസ്യങ്ങള്‍ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പ് ഇന്‍സ്റ്റന്‍റ് മെസേജുകള്‍ക്ക് വേണ്ടിയുള്ള പ്ലാറ്റ് ഫോമാണെന്നും പരസ്യങ്ങളെ പിന്തുണയ്ക്കില്ലെന്നും ഇത് ഇന്‍സ്റ്റന്‍റ് മെസേജിംഗിനെ തടസ്സപ്പെടുത്തുമെന്നും വാട്സ്ആപ്പ് സിഇഒ ജാന്‍ കോം വ്യക്തമാക്കിയിരുന്നു.

 ആപ്പിന്‍റെ പിറവി

ആപ്പിന്‍റെ പിറവി

2009 ലാണ് ബ്രിയാന്‍ ആക്ടണ്‍, ജാന്‍ കോം, എന്നിവര്‍ എസ്എംഎസുകള്‍ക്ക് ബദലായി വാട്സ്ആപ്പ് ആരംഭിച്ചത്. കോണ്ടാക്ട് ബുക്ക് അപ് ലോഡ് ചെയ്യാനും ആര്‍ക്കും മെസേജ് ചെയ്യാനും അനുവദിക്കുന്നതാണ് ആപ്പിന്‍റെ രീതി. ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, ബ്ലാക്ക് ബെറി, വിന്‍ഡോസ് ഫോണുകളിലും നോക്കിയ ഫോണുകളിലും ലഭിക്കുന്ന ആപ്പിന്‍റെ വെബ് പതിപ്പും ലഭ്യമാണ്.

 ഫേസ്ബുക്കിനൊപ്പം

ഫേസ്ബുക്കിനൊപ്പം

2014 ഫെബ്രുവരിയിലാണ് 19 മില്യണിന് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് വാട്സആപ്പിനെ സ്വന്തമാക്കുന്നത്. ഫേസ്ബുക്ക് ഏറ്റെടുത്ത് ഒമ്പത് മാസത്തിന് ശേഷമാണ് സെപ്തംബര്‍ 30 ന്

എന്‍ഡ് ടു എന്‍ക്രിപ്ഷന്‍

എന്‍ഡ് ടു എന്‍ക്രിപ്ഷന്‍

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ അയയ്ക്കുന്ന മെസേജുകള്‍ മൂന്നാമത് ഒരാള്‍കാണുന്നതും ഹാക്ക് ചെയ്യുന്നതും തടയുന്നതിനായി വാട്‌സ്ആപ്പ് ആയിരുന്നു ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ടുവന്നത്.

സുരക്ഷിതമല്ല രഹസ്യവും

സുരക്ഷിതമല്ല രഹസ്യവും


വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാട്‌സ്ആപ്പ് കൊണ്ടുവന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് ഉപയോക്താക്കളുടെ ചാറ്റുകള്‍ രഹസ്യമോ സുരക്ഷിതമോ ആകുന്നില്ലെന്നാണ് ഗവേഷകന്റെ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ തോഭിയാസ് ബോള്‍ട്ടര്‍ ഗവേഷകനെ ഉദ്ധരിച്ച് എന്ന ദി ഗാര്‍ഡിയന്‍ ദിനപത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാട്‌സ്ആപ്പ് സുരക്ഷ അവകാശപ്പെടുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ സുരക്ഷാ വീഴ്ചയുണ്ടെന്നും ഫേസ്ബുക്കിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഗവേഷകന്‍ തോഭിയാസ് ബോള്‍ട്ടന്‍ പറയുന്നു.

English summary
Facebook Inc is gearing up to make money from WhatsApp, the messaging service used by more than a billion people every day, the Wall Street Journal reported on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X