ഫേസ്ബുക്ക് ജീവികള്‍ ജാഗ്രതൈ...!! വെബ്ക്യാം നിങ്ങൾക്ക് വന്‍ പണി വെച്ചിട്ടുണ്ട്...!!

  • By: Anamika
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ വമ്പന്മാര ഫേസ്ബുക്ക് ഉപഭോക്താക്കളു
ടെ സ്വകാര്യതയെ മാനിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനം നേരത്തെ തന്നെ ഉള്ളതാണ്. ഏറ്റവും പുതിയതായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ ആപ്പിലാക്കുന്ന നടപടിക്കാണ് അവര്‍ ഒരുങ്ങുന്നത്. കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഫേസ്ബുക്ക ഉപയോഗിക്കുന്നവര്‍ഒരുപോലെ ഭയക്കണം. കാരണം വെബ് ക്യാമും ഫോണ്‍ ക്യാമറയും ഉപയോഗിച്ച് നിങ്ങളെ ഫേസ്ബുക്ക് നിരീക്ഷിക്കുന്നുണ്ടാവും.

നി്ങ്ങളെ നിരീക്ഷിക്കുക മാത്രമല്ല മുഖഭാവം അടക്കം റെക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും. ഏറ്റവും പുതിയതായി ഫേസ്ബുക്ക് വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫേസ്ബുക്കിലെ വിവിധ വിവരങ്ങളിലൂടെ കടന്നുപോകുന്ന ആളുകളുടെ മുഖത്തെ പ്രതികരണമാണ് ഒപ്പിയെടുക്കുക.

FB

ഇങ്ങനെ പകര്‍ത്തുന്ന ചിത്രങ്ങളില്‍ ഫേസ്ബുക്ക് പഠനം നടത്തും. ശേഷം ആളുകള്‍ ഫേസ്ബുക്കിലെ ഏത് തരം വിഷയങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്ന് കണ്ടെത്തുകയും അത് പ്രകാരം നീക്കം നടത്തുകയും ചെയ്യും. ഉദാഹരണത്തിന് നിങ്ങളുടെ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ കാണുമ്പോള്‍ നിങ്ങളുടെ മുഖത്ത് സന്തോഷമാണ് എങ്കില്‍ നിങ്ങളുടെ ന്യൂസ് ഫീഡില്‍ ഫേസ്ബുക്ക് ആ സുഹൃത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കും. പക്ഷേ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്ന വിവരം ഫേസ്ബുക്ക് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

English summary
Reports coming that Facebook is planning to secret track users via webcam
Please Wait while comments are loading...