ഒടുവില്‍ കെ സുരേന്ദ്രന് കിട്ടേണ്ടത് തന്നെ കിട്ടി! കുരീപ്പുഴയെ കവിതയിൽ ട്രോളിയപ്പോള്‍ അതുക്കുംമേലെ!!
കഴിഞ്ഞ ദിവസം ആയിരുന്നു കവി കുരീപ്പുഴ ശ്രീകുമാറിന് നേര്‍ക്ക് കൈയ്യേറ്റ ശ്രമം നടന്നത്. സംഭവത്തില്‍ ആറ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒരു പങ്കുമില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞത്.
എന്നാല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഒരുപടികൂടി കടന്ന് കുരീപ്പുഴയെ പരിഹസിക്കുക കൂടി ചെയ്തു. അതിനും അപ്പുറം ഒരു കവിതയും എഴുതി.
അത് കണ്ട് വെറുതേയിരിക്കാന്‍ ആയിട്ടില്ല പലര്‍ക്കും. അഫ്‌സു കട്ടിയം തയ്യാറാക്കിയ ചില ട്രോളുകള്‍ കാണാം. സംഘികള്‍ കവിത വായിച്ചാല്‍!!?(കവിയെ അപമാനിച്ച ഉള്ളി സുരയോടുള്ള പ്രതിഷേധം)- എന്ന തലക്കെട്ടിലാണ് അഫ്‌സു ഈ ട്രോളുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. കുരീപ്പുഴയുടെ കവിതകള്‍ വായിച്ചാല്‍ എന്തായിരിക്കും കെ സുരേന്ദ്രന്റെ പ്രതികരണങ്ങള്‍...

രാഹുകാലം
ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചു നിന്നു
രാഹുകാലത്തില്‍ മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറേക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടി വന്നു,
അന്ന് തുടങ്ങി, ഗുളികകാലം!
സുരേന്ദ്രന്‍: മരുന്ന് അലര്‍ജിയാകും. അതാവും ഗുളിക കൊടുത്തത്!

കാളി
കാളിയമ്പലത്തിലെ
കാണിക്കകളുടെ കണക്കെടുത്തപ്പോള്‍
അമ്പലക്കമ്മിറ്റി അമ്പരന്നു
ഒരു പൊതി,
അതില്‍ ബ്ലൗസും ബ്രായും!
സുരേന്ദ്രന്‍: സൈസ് എത്രയാണാവോ?

ജ്യോത്സ്യന്‍
ജ്യോത്സ്യന്റെ ഭാര്യയെ കാണ്മാനില്ല
ചന്ദ്രന്‍ അപഹരിച്ചോ?
രാഹുവോ, കേതുവോ?
തെക്കോട്ട് നടത്തിച്ചോ, ചൊവ്വ പിടിച്ചോ, ശനി മറച്ചോ?
അയാള് കവടി നിരത്തിയതേ ഇല്ല,
നേരെ നടന്നു, പോലീസ് സ്‌റ്റേഷനിലേക്ക്
സുരേന്ദ്രന്‍: പിണറായി ഭരണം അല്ലേ, പോലീസുകാര് തട്ടിക്കൊണ്ടുപോയതാവും

പൊങ്കാല
അംബികാ നായര്‍
അമ്പതുകലത്തില്‍ പൊങ്കാലയിട്ടു
അമ്മിണിയക്കച്ചി ഒറ്റക്കലത്തിലും
അംബികാനായരുടെ അടുക്കള
പഴയതുപോലെ സുഭിക്ഷം
ദോഷ് പറയരുതല്ലോ,
അമ്മ ദൈവത്തിന്റെ അനുഗ്രഹത്താല്‍
അമ്മിണിയക്കച്ചിയുടെ കുടിലടുപ്പ്
ഇതുവരെ പുകഞ്ഞിട്ടേയില്ല
സുരേന്ദ്രന്‍: അമ്മിണിയക്കച്ചിയുടെ വീട്ടില്‍ പുകയില്ലാത്ത അടുപ്പാവും!

കല്യാണം
മാറ്റിണി കഴിഞ്ഞിട്ട്
ഹോട്ടല്‍ മുറി വിട്ട്
കാറ്റുകൊള്ളാനിരുന്നപ്പോള്‍ കടല്‍ പറഞ്ഞു
ഇത്രേമൊക്കെയായില്ലേ
ഇനി കല്യാണം കഴിച്ചൂടെ?
ഇണകളുടെ മുഖം ചുവന്നു
കാശും കാറും
ജാതിയും ജാതകവും നോക്കാതേയോ?
കടലമ്മേ, കടലമ്മേ,
കളിയല്ല, കല്യാണം!
സുരേന്ദ്രന്‍: കളി ഇല്ലെങ്കില്‍ പിന്നെ എന്തിനാ കല്യാണം!

പെണ്ണെഴുത്ത്
ചേട്ടാ, ഞാനിന്നൊരു ചെടിനട്ടു
അയാള്‍ തടം വച്ചു
ചേട്ടാ, ഞാനിന്നൊരു പുതിയ കറി വച്ചു
അയാള്‍ അത്താഴിച്ച് അഭിനന്ദിച്ചു
ചേട്ടാ, ഞാനിന്നൊരു കഥയെഴുതി
അന്ന് ആ വീട്ടില്‍ സ്റ്റൗ പൊട്ടിത്തെറിച്ചു
സുരേന്ദ്രന്‍: പാവം! നാളെ എങ്ങനെ കറിവയ്ക്കും!

ഗള്‍ഫ് യുദ്ധം
സ്റ്റാഫ് റൂമില്‍ ഗള്‍ഫ് യുദ്ധം
നൂറ്റൊന്ന് സാരിയുണ്ടെന്ന് ശ്യാമള ടീച്ചര്‍
നൂറേ കാണൂന്ന് ഷക്കീല ടീച്ചര്‍
യുദ്ധാവസാനം രണ്ട് നിരപരാധികള്‍
ക്ലാസ്സ് മുറിയില്‍ മരിച്ചുവീണു
ഫിസിക്‌സും കെമിസ്ട്രിയും
സുരേന്ദ്രന്‍: മരിച്ചത് ക്രിസ്ത്യാനികളാണെന്ന് തോന്നുന്നു!
അഫ്‌സുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഫ്‌സു കട്ടിയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം












Click it and Unblock the Notifications