ഓഖി.. കടലിലേക്ക് ഭക്ഷണവുമായി ആർഎസ്എസുകാർ? രക്ഷാപ്രവർത്തനത്തിനും കാവിക്കോണകം വേണോ എന്ന് ട്രോളുകൾ!!

  • Posted By: Desk
Subscribe to Oneindia Malayalam

''നമസ്തേ. ഓഖി ചുഴലിക്കാറ്റിൽ നടുക്കടലിൽ അകപ്പെട്ടുപോയ ആയിരക്കണക്കിന് മീൻപിടുത്തക്കാർക്ക് സഹായഹസ്തവുമായി ബി ജെ പി.. സ്വന്തം ജീവൻ പോലും അവഗണിച്ചുകൊണ്ട് 200 ബോട്ടുകളിലെ ആയിരങ്ങൾക്ക് സ്വയംസേവകർ ഭക്ഷണം ഇന്ന് രണ്ട് നേരം എത്തിച്ചു കൊടുത്തു. നാളെയും അതെ ബോട്ടുകളിലെ ആയിരങ്ങൾക്ക് മൂന്ന് നേരം ഭക്ഷണം എത്തിക്കുവാൻ തയ്യാറായി ആയിരക്കണക്കിന് സ്വയം സേവകർ കടൽക്കരയിൽ കാത്തു നിൽക്കുന്നു. ജയ് ബി ജെ പി ജയ് ആർ എസ് എസ്''

ഒരു കലാകാരൻ മരിച്ചുകഴിഞ്ഞിട്ട് ആനയാണ് ചേനയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല.. അങ്ങനെയുള്ളവരോട് എനിക്ക് പുച്ഛമാണ്... അറംപറ്റി, അബിയുടെ വാക്കുകൾ!! ആ വലിയ തെറ്റ് പറ്റിയവരിൽ മമ്മൂട്ടിയും??

സോഷ്യൽ മീഡിയയിൽ ''ജയ് ബി ജെ പി ജയ് ആർ എസ് എസ്'' എന്ന് പറയുന്നവരെല്ലാം ആർ എസ് എസും ബി ജെ പിയും ആകണമെന്നില്ല എന്നതാണ് കാര്യം. പബ്ലിക് വോയിസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സ്ഥിരമായി സംഘപരിവാറിന് എന്ന് തോന്നിപ്പിക്കുന്ന പോസ്റ്റുകളെഴുതുന്ന വൈശാഖ് ജി നായർ ഇങ്ങനെയൊരു കക്ഷിയാണ്. സംഗതി സർക്കാസമായാലും കാര്യമായാലും ഇഷ്ടം പോലെ പേർ വൈശാഖിന്റെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നുണ്ട്...

പോസ്റ്ററിലൊരു പിശകുണ്ട്

പോസ്റ്ററിലൊരു പിശകുണ്ട്

സർക്കാസിക്കാൻ വേണ്ടി ബോധപൂർവ്വമുണ്ടാക്കിയ ഒരു പോസ്റ്ററാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റിനൊപ്പം ഉള്ള പോസ്റ്ററിന്റെ സ്ഥിതി. ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട മീൻപിടുത്തക്കാർക്ക് ഭക്ഷണം എത്തിക്കുന്ന സ്വയംസേവകർ എന്ന തരത്തിലുള്ള പോസ്റ്ററിൽ കാണിക്കുന്നത് സ്വയംസേവകർ കടലിലേക്ക് നടന്നുപോകുന്നതാണ്. ഒപ്പം ചുറ്റും മരങ്ങളും മറ്റും കാണാം. കടലിലാണോ മരങ്ങള്‍ എന്ന് ആരും ചോദിച്ചുപോകും.

സർക്കാസമാണോ പക്ഷേ

സർക്കാസമാണോ പക്ഷേ

നാളെയും അതെ ബോട്ടുകളിലെ ആയിരങ്ങൾക്ക് മൂന്ന് നേരം ഭക്ഷണം എത്തിക്കുവാൻ എന്ന ഭാഗം കണ്ടാലും തോന്നും ഇതൊരു സർക്കാസ പോസ്റ്റാണോ എന്ന്. എന്നാൽ സംഘ അനുകൂലികളെന്ന് തോന്നുന്ന ആളുകളുടെ കമന്റുകൾ കണ്ടാൽ വീണ്ടും കൺഫ്യൂഷനാകും. മാത്രമല്ല മുന്നൂറിലധികം ലൈക്കുകളുള്ള പോസ്റ്റ് എഴുപത്തഞ്ച് പേരോളം ഷെയർ ചെയ്തിട്ടുമുണ്ട്.

നിക്കറിലാണ് നോട്ടം

നിക്കറിലാണ് നോട്ടം

ഇവന്‍മാര് നിക്കറും പൊതിഞ്ഞ് കെട്ടിയാണോ നടപ്പ് - രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുമ്പോൾ സംഘപരിവാറുകാർ ഈ നിക്കറിട്ട് പോകുന്നതിനൊടാണ് പലർക്കും എതിര്‍പ്പ്. ഇതാദ്യമായിട്ടല്ല ആർ എസ് എസിന്റെ ഗണവേഷത്തെയും രക്ഷാ പ്രവര്ത്തനത്തിന് പോകുമ്പോൾ ട്രൗസറിട്ട് പോകുന്നതിനെയും സോഷ്യൽ മീഡിയ കളിയാക്കുന്നത്.

കുമ്മനത്തിന് ട്രോൾ

കുമ്മനത്തിന് ട്രോൾ

നിക്കർ ഇപ്പോൾ ഉപകാരപെട്ടു പാന്റ്സ് ആരുനേൽ തെണ്ടി പോയെനേം..ഇതുപോലെ ആവശ്യം മുന്നിൽകണ്ട് നേരത്തെ നിക്കാറാക്കിയ കുമ്മൻജിക്ക്.. ഏത് പ്രശ്നം വന്നാലും കുമ്മനം രാജശേഖരന് രക്ഷയില്ല എന്നതാണ് സോഷ്യൽ മീഡിയയിലെ സ്ഥിതി. കൊച്ചി മെട്രോയുടെ ആനക്കുട്ടിക്ക് പേരിട്ടതിന്റെ പുകില് തീരും മുമ്പേ ഇതാ ഓഖിയുടെ പേരിലും.

ട്രൗസറും കാര്യാലയവും

ട്രൗസറും കാര്യാലയവും

ഒരു അത്യാഹിതം വരുമ്പോൾ എല്ലാവരും അപകട സ്ഥലത്തേക്കാണോടുക എന്നാൽ സംഘികൾ ട്രൗസറെടുക്കാൻ കാര്യാലയത്തിലേക്കാണോടുക. - ഈ പറയുന്നതിൽ വല്ല കാര്യവുമുണ്ടോ. എന്തായാലും ഇങ്ങനെ ഒരു ആരോപണം പുതിയ കാര്യമല്ല. പൊങ്ങച്ചം പറയാൻ വേണ്ടിയല്ല സേവനം ചെയ്യേണ്ടത് എന്ന ഒരു ഉപദേശവും ഇവർക്ക് ഫ്രീയായി ഉണ്ട്.

നടുക്കടലിൽ ചെന്നാലും...

നടുക്കടലിൽ ചെന്നാലും...

നടുക്കടലിൽ ഭക്ഷണം കൊടുക്കുന്ന സമയം മതിയല്ലോ അവരെ രക്ഷിച്ചു കരയിലെത്തിക്കാൻ വിവരം ഇല്ലാത്തവരെ. നടുക്കടലിലേക്ക് നടന്നു പോകുന്ന ഇവർ ഏത് നൂറ്റാണ്ടിലെ ജീവികളാണ്. എന്നാ പിന്നെ ഈ പോയവർക്ക്‌ അവരെ ഇങ്ങ്‌ കൊണ്ട് വരാൻ മേലാരുന്നോ.. ഇങ്ങനെ പോകുന്നു ഈ സർക്കാസ പോസ്റ്റ് കണ്ടവരുടെ പ്രതികരണങ്ങൾ.

യൂപിയിലെ ഫോട്ടോ അല്ലേ

യൂപിയിലെ ഫോട്ടോ അല്ലേ

അനിയാ ഉത്തരേന്ത്യയിലെ ഏതോ ഫോട്ടോ എടുത്തിട്ടിട്ട് ആളെ പറ്റിക്കാൻ ഇറങ്ങിയതാണല്ലെ ഇതാണ് നിങ്ങളുടെ സ്ഥിരം പരിപാടി ഒന്നു പോടാ. ഉത്തരേന്ത്യയിൽ വെള്ളപൊക്കം ഉണ്ടായപ്പോൾ കൊള്ളയടിച്ച സാധനങ്ങളുമായ് പോകുന്നവരാണ് പോസ്റ്റ്‌ ഇട്ടതു കാര്യമായി ഇവിടെയും ഒന്ന് കരുതിയിരിക്കുക - ഇങ്ങനെയുമുണ്ട് കമന്റുകൾ.

ട്രൗസറില്ലാതെ പറ്റില്ലേ?

ട്രൗസറില്ലാതെ പറ്റില്ലേ?

ഒന്ന് ചോദിച്ചോട്ടെ നിന്റെയൊക്കെ വീട്ടിൽ ഒരാൾക്ക് വഴിയിൽ അപകടം പറ്റി കിടന്നാലും നിയൊക്കെ ആദ്യം കോണകം എടുക്കാൻ വീട്ടിലോട്ട് ആകും ഓടുന്നത് അല്ലെ നിയൊക്കെ ലോകതോൽവികൾ തന്നാ. നടുക്കടലിന് ചുറ്റും മരങ്ങളണല്ലോ ഇത് ഉത്തേരേന്ത്യ അല്ല കേരളമാണ്. ടൗസർ എടുത്ത് വെച്ചോളു ഇനിയും അഭിനയം തുടരാം

നടന്ന സംഭവം പറയുന്നു

നടന്ന സംഭവം പറയുന്നു

എന്റെ നാട്ടിലും ഇതുപോലെ വെള്ളം പൊങ്ങിയപ്പോൾ, പാലത്തിനു അപകടമാകും വിധം ഒരു മരം ഒഴുകി വന്നു, അന്ന് ജാതിയോ മതവും പാർട്ടിയും നോക്കാതെ നാട്ടുകാർ ഒന്നടങ്കം ആ മരം വലിച്ചു കരയോട് ചേർത്തു, അവസാനം ആകാറായപ്പോൾ ഇതുപോലെ 7, 8എണ്ണം കാക്കി കോണകവും ഇട്ട് കൊണ്ട് വന്നു മരം പിടിക്കാൻ ആയി. അത്രയും നേരം കഷ്ടപ്പെട്ട് പിടിച്ച നാട്ടുകാർ അങ്ങ് മാറി നിന്ന്, സങ്കികൾ നാണംകേട്ടു തിരിച്ചു പോയി അന്ന്

ശരിക്കും അതിബുദ്ധിമാൻ

ശരിക്കും അതിബുദ്ധിമാൻ

ഇന്നു ഭക്ഷണം കൊടുക്കാൻ നടുക്കടലിൽ പോകുമ്പോൾ അവരെ ഇങ്ങു വിളിച്ചോണ്ട് വന്നാൽ പോരേ. എന്തിനാ വെറുതെ നാളയും ഭക്ഷണം ചുമന്നോണ്ട് അങ്ങോട്ട് പോകുന്നത്. ഈ പോസ്റ്റ് ഇട്ടവൻ ശരിക്കും അതിബുദ്ധിമാൻ ആണ് - സർക്കാസമായിട്ട ഒരു പോസ്റ്റിന്റെ പേരിൽ ഇത്രയും പേർ ആർ എസ് എസിനെ തെറി പറഞ്ഞത് മിച്ചം എന്ന് പറഞ്ഞാൽ മതിയല്ലോ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Facebook post gets trolled in social media as cyclone Ockhi affect Kerala, Tamil Nadu.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്