കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിഐടിയു ജേർണലിസം'.. അന്ധമായ മോദി വിരോധം.. ഷാനി പ്രഭാകരനോട് പ്രേക്ഷകൻ പറയുന്നത്.. പോസ്റ്റ് വൈറൽ!!

  • By Kishor
Google Oneindia Malayalam News

മനോരമ ചാനലിലെ അവതാരകയായ ഷാനി പ്രഭാകരനോടുള്ള ഒരു പ്രേക്ഷകന്റെ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷാനി അടക്കമുള്ള മാധ്യമപ്രവർത്തകർ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിനോട് അന്ധമായ വിരോധം കാണിക്കുന്നു എന്നാണ് പോസ്റ്റിലെ ആരോപണം. സി ഐ ടി യു മാധ്യമപ്രവർത്തരുടെ ഇത്തരം ഇടപെടൽ കൊണ്ട് ഇവിടെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നും ജിതിൻ ജേക്കബ് ജേക്കബ് തന്റെ പോസ്റ്റിൽ പറയുന്നുണ്ട്...

യെച്ചൂരിയും രാജ്യസഭ സീറ്റും

യെച്ചൂരിയും രാജ്യസഭ സീറ്റും


അങ്ങനെയുള്ള സിപിഎം നെ സംഘപരിവാറുകാർ കേരളത്തിലെ എട്ടോ പത്തോ സീറ്റിനു വേണ്ടി ഒരിക്കലും തളർത്താൻ ആഗ്രഹിക്കില്ല. സിപിഎം ഇറക്കുന്ന ഓരോ പത്ര പ്രസ്താവനകളും ബിജെപി യുടെ വളർച്ചക്കുതകുന്നതാണ് ഷാനി. യെച്ചൂരി സഖാവിനു രാജ്യസഭാ സീറ്റ് വേണമെങ്കിൽ ഒന്ന് അമിത്ഷായുടെ നമ്പറിലേക്കു മിസ്സ്ഡ് കാൾ അടിച്ചാൽ മതി. യെച്ചൂരി ഇന്ത്യൻ പാർലമെന്റിൽ വേണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ബിജെപി ആയിരിക്കും. കാരണം യെച്ചൂരി ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കുന്ന ഓരോ പ്രസംഗങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിൽ തത്സമയം പ്രദർശിപ്പിച്ചാൽ തന്നെ വോട്ട് മുഴുവൻ ബിജെപി ക്കു കിട്ടും.

ബിജെപിയുടെ 31ശതമാനം വോട്ടുകൾ

ബിജെപിയുടെ 31ശതമാനം വോട്ടുകൾ

ഷാനി എപ്പോഴും വാചാലയാകുന്ന മറ്റൊരു കാര്യമാണ് ബിജെപി ക്കു വെറും 31% വോട്ടുകളല്ലേ കിട്ടിയുള്ളൂ എന്ന്. 99% ഇന്ത്യൻ ജനതയും തള്ളിക്കളഞ്ഞ പാർട്ടിയുടെ അനൗദ്യോഗിക വക്താവായാണ് ഷാനി ഇത് പറയുന്നത് എന്നോർക്കണം.ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ ശേഷം ഏതു പാർട്ടിക്കാണ് 50% ത്തിൽ കൂടുതൽ ഭൂരിപക്ഷം കിട്ടിയിട്ടുള്ളത്? 1984 ൽ ഇന്ദിര ഗാന്ധി സഹതാപ തരംഗം വീശിയടിച്ചപ്പോഴും 50% ഭൂപരിപക്ഷത്തിൽ എത്തിയില്ല.

സൈന്യത്തിന്റെ മനോവീര്യം കുറക്കാൻ നോക്കണ്ട

സൈന്യത്തിന്റെ മനോവീര്യം കുറക്കാൻ നോക്കണ്ട

ഇന്ത്യൻ സൈനികരുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ഷാനി വാചാലയാകുന്നത് കണ്ടു. 14 ലക്ഷം അംഗങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ശക്തിയാണ് ഇന്ത്യ. ലോകത്തെ ഏറ്റവും മികച്ച പ്രൊഫഷണൽ സൈനികരാണ് ഇന്ത്യക്കുള്ളത്. ഇന്ത്യൻ സൈന്യം പൂശാൻ മുട്ടിനിൽക്കുന്നവരാണെന്നു ഒരു വിവരം കേട്ട സിപിഎം നേതാവ് പറഞ്ഞാലോ, ഇന്ത്യൻ "ARMY RAPED US" എന്നുപറഞ്ഞു തുണിയുരിഞ്ഞു പ്രതിക്ഷേധം സംഘടിപ്പിച്ചാലോ ഒലിച്ചുപോകുന്നതല്ല ഇന്ത്യൻ സൈന്യത്തിന്റെ പ്രൊഫഷണലിസം. പാകിസ്ഥാൻ പോലും ഉന്നയിക്കാത്ത ആരോപങ്ങൾ ഉന്നയിച്ചു സൈന്യത്തിന്റെ മനോവീര്യം കുറക്കാൻ നോക്കണ്ട ഷാനി.

സൈന്യത്തെ വിമർശിക്കാം പക്ഷേ

സൈന്യത്തെ വിമർശിക്കാം പക്ഷേ

അപ്പോൾ ചോദിക്കും ജനാധിപത്യത്തിൽ സൈന്യത്തെ വിമർശിക്കാൻ പാടില്ലേ എന്ന്? വിമർശിക്കാം. പക്ഷെ അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലോ, അവരെ നീചന്മാരായി ചിത്രീകരിക്കുന്ന രീതിയിലോ ആകരുത്. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രം കൂടി അറിയണം ഷാനി. സ്വാതന്ത്ര്യനന്തരം ലോകരാഷ്ട്രങ്ങളെല്ലാം കരുതിയത് ഇന്ത്യയിൽ പട്ടാള ഭരണം ഉണ്ടാകുമെന്നായിരുന്നു. അന്നുവരെയുണ്ടായ ചരിത്രവും അതുതന്നെയായിരുന്നു. ഇന്ത്യയുടെ നാലാമത് പൊതു തിരഞ്ഞെടുപ്പ് 1966 ൽ നടക്കുമ്പോഴാണ് പാകിസ്ഥാനിൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നോർത്താൽ മതി. എന്നും ജനാധിപത്യത്തോടും ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടും കൂറുപുലർത്തുന്നവരാണ് ഇന്ത്യൻ സൈന്യം.

മണിപ്പൂരിലും കാശ്മീരിലും നടക്കുന്നത്

മണിപ്പൂരിലും കാശ്മീരിലും നടക്കുന്നത്

മണിപ്പൂരിൽ ഇന്ത്യൻ സൈന്യം അതിക്രമം കാട്ടിയിരുന്നു എങ്കിൽ അവിടുത്തെ ജനം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ മാറി നിക്കുമായിരുന്നു. ഇന്ത്യൻ സൈന്യത്തിനെതിരെ സമരം നടത്തിയവരുടെ സ്ഥാനം ഇന്ന് മണിപ്പൂരിൽ എവിടെയാണെന്ന് ഷാനിക്കറിയാമല്ലോ. കാശ്മീരിൽ നടക്കുന്നത് സമാധാനപരമായ സ്വാതന്ത്ര്യ സമരമോ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരമോ അല്ല ഷാനി. കാശ്മീരിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള തീവ്രവാദികളുടെയും, ശത്രു രാജ്യങ്ങളുടെയും അതിക്രമങ്ങളാണ്. 1990 കളിൽ കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകൾക്കും ഉണ്ടായിരുന്നു ഷാനി ഈ മനുഷ്യാവകാശം.

മനോരമയുടെ ലേഖകനോട് ചോദിച്ചുനോക്കൂ

മനോരമയുടെ ലേഖകനോട് ചോദിച്ചുനോക്കൂ

ഇന്ത്യൻ സൈന്യത്തിന്റെ സഹിഷ്ണുത അറിയണമെങ്കിൽ ഗൂഗിൾ ഒന്നും ചെയ്തു നോക്കണ്ട, കഴിഞ്ഞ മാസം കശ്മീരിലെ ഇന്ത്യ പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചു അവിടെ നിന്ന് റിപ്പോർട്ട് ചെയ്ത മനോരമയുടെ ലേഖകനോട്തന്നെ ഒന്ന് ചോദിച്ചാൽ മതി ഇന്ത്യൻ സൈന്യം എന്താണ് അവിടെ ചെയ്യുന്നതെന്ന്. തീവ്രവാദികൾ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പോലും ആദ്യം സൈന്യം ചെയ്യുക തീവ്രവാദികളോട് കീഴടങ്ങാൻ ആവശ്യപെടലാണ്. സാധാരണകാകർക്കു ഒന്നും സംഭവിക്കരുത് എന്ന് കരുതിയാണ് സൈന്യം ഓരോ തീവ്രവാദിയെയും നേരിടുന്നത്.

യുവാവിനെ ജീപ്പിൽ കെട്ടിയിട്ട സംഭവം

യുവാവിനെ ജീപ്പിൽ കെട്ടിയിട്ട സംഭവം

കാശ്മീരി യുവാവിനെ ജീപ്പിൽ കെട്ടിയിട്ട മേജർ ഗൊഗോയിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ഷാനിയും കൂട്ടരും ഒന്നോർക്കണം അങ്ങനെ ഒരാളെ ജീപ്പിൽ കെട്ടിയിടാൻ തോന്നിയതുകൊണ്ട് നിരവധി സൈനികരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. അല്ലായിരുന്നെങ്കിലോ? കൊല്ലപ്പെട്ടത് സൈനികരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയവരുമായിരുന്നെകിലോ? നിങ്ങൾ ഒരു ബുള്ളറ്റിനിൽ ഒരു വാർത്തയാക്കി അത് അവസാനിപ്പിച്ചേനെ.

‌ഇന്ത്യയ്ക്ക് ചൈനയുടെ സംസ്ക്കാരമല്ല

‌ഇന്ത്യയ്ക്ക് ചൈനയുടെ സംസ്ക്കാരമല്ല

പ്രതിക്ഷേധിക്കുന്നവരെ കൊന്നൊടുക്കാൻ ഇന്ത്യൻ ചൈനയുടെ സംസ്ക്കാരമല്ല പിന്തുടരുന്നത്. അങ്ങനെയായിരുന്നു എങ്കിൽ JNU ക്യാമ്പസിൽ ഇന്ത്യൻ സൈനിക ടാങ്കറുകൾ കയറി ഇറങ്ങിയേനെ. മാവോയിസ്റ്റുകൾ എന്ന പേരിൽ പോരാടുന്നവരെ കൊന്നൊടുക്കാൻ ഇന്ത്യൻ സൈന്യത്തിന് എത്ര ദിവസങ്ങൾ വേണ്ടി വരും ഷാനി? മാവോസ്റ്റുകൾ ഇന്ത്യൻ പൗരന്മാർ തന്നെയാണ് അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാണ് നമ്മൾ ശ്രമിക്കേണ്ടത് എന്നാണ് ഇന്ത്യയുടെ മുൻ വ്യോമസേനാ തലവൻ പറഞ്ഞത്.

പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പം കൊണ്ടാണോ?

പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പം കൊണ്ടാണോ?

ഇസ്രായേൽ ചെയ്തതുപോലെ ചെയ്തിരുന്നെകിൽ കാശ്മീരിൽ ഒറ്റൊരുത്തനും കല്ലും പെട്രോൾ ബോംബും ഇന്ത്യൻ സൈന്യത്തിന് നേരെ എറിയാൻ ധൈര്യപ്പെടുമായിരുന്നോ? എറിയുന്നതുപോയിട്ടു പോയിട്ട് ഇന്ത്യൻ സൈന്യത്തെ കണ്ടാൽ നിന്ന നിൽപ്പിൽ പെടുക്കുന്ന അവസ്ഥയിലെത്തുമായിരുന്നു. ഇത്രയും സഹിഷ്ണുത കാട്ടിയിട്ടും ഇന്ത്യൻ സൈന്യം മനുഷ്യാവകാശ ലംഘകരാണെന്നു പറയുന്നത് ഷാനിയുടെ മനസ്സിൽ അടിഞ്ഞുകൂടിയ പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പം കൊണ്ടാണ്, അത് മാറ്റുക പ്രയാസമാണ്.

ഷാനിയുടെ രാഷ്ട്രീയനിലപാടുകൾ

ഷാനിയുടെ രാഷ്ട്രീയനിലപാടുകൾ

ഭരണകൂടത്തിന്റെ ആശ്രിത വത്സനാനാണ് റിപ്പബ്ലിക്ക് ചാനലിന്റെ തലവൻ അർണാബ് ഗോസ്വാമിയെന്നു ഷാനി പറയുന്നത് കേട്ടു. അർണാബ് ബിജെപി അല്ലെങ്കിൽ ആർഎസ്എസ്കാരൻ ആണെന്ന് അഗീകരിക്കാം. അര്ണാബിനു നേരെ വിരൽ ചൂണ്ടുന്ന ഷാനി ഷാനിയുടെ രാഷ്ട്രീയനിലപാടുകൾ എന്താണെന്നു മറന്നിട്ടാണ് അര്ണാബിനുനേരെയുള്ള ഷാനിയുടെ ഈ ആക്രോശം. അർണാബിനെതിരെ എന്തൊക്കെ കുറ്റങ്ങൾ ആരോപിക്കാമെങ്കിലും അർണാബ് ഉന്നയിക്കുന്ന ചോദ്യശരങ്ങൾ അതൊരു ഒന്നൊന്നര ചോദ്യങ്ങളാണ് ഷാനി.

നിങ്ങളും അർണാബുമായുള്ള വ്യത്യാസം

നിങ്ങളും അർണാബുമായുള്ള വ്യത്യാസം

നമ്മുടെ നാട്ടിൽ ഇടതു ചിന്താഗതികൾ പ്രചരിപ്പിക്കാൻ കൈരളിയും റിപോർട്ടറും എൻ ഡി ടി വിയും ഉള്ള കാര്യം ഷാനി മറക്കുന്നു. ഈ ചാനലുകളിൽ വരുന്ന ഇന്ത്യ വിരുദ്ധ വാർത്തകളും ഷാനി മറക്കുന്നു. ഇടതു ചിന്താഗതികൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ മാത്രം ഇന്ത്യൻ ജനത കണ്ടാൽ മതിയോ. ഇവിടെ എന്താണ് പ്രശ്നം എന്നറിയാമോ ഷാനി, ഷാനിക്കും ഷാനിയുടെ ചിന്താഗതിയുള്ള മറ്റു സി ഐ ടി യു മാധ്യമപ്രവർത്തകർക്കും പൊതുസമൂഹത്തിൽ സ്വീകാര്യത കിട്ടുന്നില്ല, അർണാബ് ഗോസ്വാമിക്ക് അത് കിട്ടുന്നു. അതാണ് നിങ്ങളും അർണാബുമായുള്ള വ്യത്യാസം.

 ഇടതുപക്ഷത്തിന്റെ സഹിഷ്ണുതയുടെ അളവ്

ഇടതുപക്ഷത്തിന്റെ സഹിഷ്ണുതയുടെ അളവ്

അന്ധമായ രാഷ്ട്രീയ തിമിരം കാരണം ഷാനി കാണുന്നത് ഉത്തരേന്ത്യയിലെ അസഹിഷ്ണുതകൾ മാത്രമാണ്. ഉത്തരേന്ത്യയിലെ സഹിഷ്ണുതയായുടെ വക്താക്കളായ ഇടതുപക്ഷം കേരളത്തിൽ കാട്ടുന്ന സഹിഷ്ണുത അറിയണമെങ്കിൽ ഇടതുപക്ഷത്തിനെതിരെ ഒരു പോസ്റ്റിട്ട ആരോടെങ്കിലും ഒന്ന് ചോദിച്ചാൽ മതി. ജോൺ ബ്രിട്ടാസിനും എം ബി രാജേഷിനും ഒരു മറുപടി എന്റെ തന്നെ എഫ് ബി പോസ്റ്റിൽ കുറിച്ച എനിക്കറിയാം ഇടതുപക്ഷത്തിന്റെ സഹിഷ്ണുതയുടെ അളവ്. വലിയ സഹിഷ്ണുത പറയുന്ന ആളുകളുടെ യഥാർത്ഥ മുഖം കാണണമെങ്കിൽ അവർക്കു അധികാരമുള്ള സ്ഥലത്തു അവരെ വിമർശിച്ചു നോക്കണം.

കേരളത്തിലെ വാർത്തകൾക്ക് നേരെ

കേരളത്തിലെ വാർത്തകൾക്ക് നേരെ

കേരളത്തിലെ ദളിത് പീഡനവും, ആദിവാസി കുട്ടികളുടെ മരണവും, രാഷ്ട്രീയ കൊലപാതകങ്ങളും, അസഹിഷ്ണുതയും, അഴിമതിയും, അവസരവാദ രാഷ്ട്രീയവും, തീവ്രവാദങ്ങളോടുള്ള മൃദു സമീപനങ്ങളും, സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും ഒക്കെ കാണുമ്പോൾ ഷാനിക്ക് കണ്ണിൽ തിമിരമാണ്. മുസ്ലിങ്ങളുടെ അവകാശവും സംരക്ഷണവും പറഞ്ഞു ഞങളെ മുതലെടുക്കാൻ വരണ്ട എന്ന് ഒരു മുസ്ലിം മതനേതാവ് പരസ്യമായി ഒരു സിപിഎം നേതാവിനോട് പറഞ്ഞപ്പോൾ ഷാനിയുടെ ചെവി അടഞ്ഞിരിക്കുകയായിരുന്നു.

ഷാനിയുടെ നിലപാടുകൾ

ഷാനിയുടെ നിലപാടുകൾ

മതേതര നേതാവായ ലാലു പ്രസാദ് യാദവ് വർഗീയ കലാപത്തെ ഉണ്ടാക്കാൻ കൂട്ടുനിന്നു എന്ന വാർത്ത വന്നപ്പോഴും ഷാനിയുടെ കണ്ണിലെ തിമിരം മാറിയിരുന്നില്ല. കർഷക സമരങ്ങളുടെ മറവിൽ കലാപത്തിന് ആഹ്വനം ചെയ്യുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ വന്നപ്പോഴും ഷാനി ഉറക്കത്തിലായിരുന്നു. കൽബുർഗി, പൻസാരെ എന്നൊക്കെ വിലപിക്കുന്ന ഷാനി കോയമ്പത്തൂരിൽ മത മൗലിക വാദികളാൽ കൊല്ലപ്പെട്ട ഫാറൂഖ് എന്ന ചെറുപ്പക്കാരനെ വിസ്മരിക്കുന്നു.

സി ഐ ടി യു മാധ്യമപ്രവർത്തകർ

സി ഐ ടി യു മാധ്യമപ്രവർത്തകർ

ഷാനിയും മറ്റു സി ഐ ടി യു മാധ്യമപ്രവർത്തകരും ഇത്തരം പരിപാടികൾ നിർത്തണമെന്ന് ഒരിക്കലും പറയുകയില്ല. നിങ്ങൾ തുടർന്നും ഇങ്ങനെ വിലപിച്ചുകൊടിരിക്കുക, നിങ്ങളുടെ വിലപിക്കലുകളും ഗദ്ഗദങ്ങളുമൊക്കെയാണ് ബിജെപി യെ ഇന്ത്യയിൽ വളർത്തുന്നത്. ഷാനിയുടെ "പറയാതെ വയ്യ" എന്ന പ്രോഗ്രാം ഇന്നലെ കണ്ട ഓരോ ആളുകളും ഇന്ന് മുതൽ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനൽ കാണാൻ തുടങ്ങും, അത്രയ്ക്ക് പബ്ലിസിറ്റിയാണ് ഷാനി റിപ്പബ്ലിക്ക് ചാനലിന് കൊടുത്ത്.

നിങ്ങൾ നിങളുടെ പണി തുടരുക

നിങ്ങൾ നിങളുടെ പണി തുടരുക

ഷാനിയെപ്പോലുള്ളവരുടെ വാചകമടി കേൾക്കുമ്പോഴാണ് രാജ്യത്തിന് അകത്തെ ശത്രുക്കളെക്കുറിച്ചു ജനം ബോധവാന്മാരാകുന്നത്. അപ്പോൾ സ്വാഭാവികമായും ജനം രാജ്യത്തെക്കുറിച്ചു ചിന്തിക്കും, രാജ്യത്തിനെതിരെ നിൽക്കുന്നവരെ തൂത്തെറിയും, അതുതന്നെയാണ് ഇവിടെ നടക്കുന്നതും. ഇപ്പോൾ മനസിലായോ ബിജെപി എന്തുകൊണ്ടാണ് വിജയകരമായി മുന്നോട്ടുപോകുന്നതെന്നു. നിങ്ങളാണ് ബിജെപി യുടെ ശക്തി. നിങ്ങൾ വാചകമടി നിർത്തിയാൽ ബിജെപി ചിലപ്പോൾ തിരഞ്ഞെടുപ്പിൽ തോറ്റുപോകും. അതുകൊണ്ടു നിങ്ങൾ നിങളുടെ പണി തുടരുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

പോസ്റ്റ് വായിക്കാം

ഷാനി പ്രഭാകറിന്റെ മാധ്യമപ്രവർത്തനത്തിനോട് ജിതിൻ ജേക്കബ് ജേക്കബിന് പറയാനുള്ളതെല്ലാം ഈ പോസ്റ്റിലുണ്ട്.

English summary
Facebook post to Journalist Shani Prabhakaran goes viral in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X