കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തും വാര്‍ത്തയായാല്‍...? ഫേസ്ബുക്ക് വ്യാജന്‍മാരെ എങ്ങനെ തിരിച്ചറിയാം..? 10 വഴികള്‍...

  • By Anoopa
Google Oneindia Malayalam News

ദില്ലി: നവമാധ്യമങ്ങള്‍ വ്യാപകമായതോടെ അവയിലൂടെയുള്ള വ്യാജന്‍മാരുടെ വിളയാട്ടവും ചില്ലറയല്ല. വ്യാജവാര്‍ത്തകളും വ്യാജസ ഫേസ്ബുക്ക് അക്കൗണ്ടുകളും വ്യാജ ഫേസ്ബുക്ക് പേജുകളും കണക്കില്ലാതെ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഒടുവില്‍ ചൈനയും ഉത്തരകൊറിയയെ തള്ളിപ്പറഞ്ഞു, ആ പ്രതീക്ഷയും ഇല്ലാതായി... ഇനി...?ഒടുവില്‍ ചൈനയും ഉത്തരകൊറിയയെ തള്ളിപ്പറഞ്ഞു, ആ പ്രതീക്ഷയും ഇല്ലാതായി... ഇനി...?

എന്നാല്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ ഒരു ഓഫ്‌ലൈന്‍ ക്യാംപെയ്ന്‍ ഫേസ്ബുക്ക് തന്നെ തുറന്നിരിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ ഏതൊക്കെയാണ് എന്ന് തിരിച്ചറിയാന്‍ പത്ത് കാര്യങ്ങള്‍ ഫേസ്ബുക്ക് മുന്നോട്ടു വെച്ചിട്ടുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം...

തലക്കെട്ട് സംശയത്തോടെ നോക്കുക

തലക്കെട്ട് സംശയത്തോടെ നോക്കുക

വ്യാജവാര്‍ത്തകളുടെ തലക്കെട്ടുകള്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കുന്നതായിരിക്കുമെന്നാണ് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ആശ്ചര്യ ചിഹ്നങ്ങളും ഇവയില്‍ ധാരാളമുണ്ടാകുമെന്നും ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു. ഇവ വിശ്വസനീയമായ തലക്കെട്ടുകളായിരിക്കില്ല.

URL ശ്രദ്ധിക്കുക

URL ശ്രദ്ധിക്കുക

വാര്‍ത്തയുടെ URL ശ്രദ്ധിക്കുക എന്നതും മറ്റൊരു മാര്‍ഗ്ഗമാണ്. ഇത് യഥാര്‍ത്ഥ വാര്‍ത്തയുമായി സാമ്യമുള്ള URL ആയിരിക്കും. എന്നാല്‍ യഥാര്‍ത്ഥ വാര്‍ത്തയില്‍ നിന്ന് വ്യത്യസ്തവുമായിരിക്കും.

വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കുക

വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കുക

ആധികാരികതയുള്ളതും വിശ്വസനീയവുമായ സ്രോതസ്സില്‍ നിന്നാണോ വാര്‍ത്ത വരുന്നത് എന്ന് ഉറപ്പിക്കുക. പരിചയമില്ലാത്ത ഏതെങ്കിലും സൈറ്റിലോ പേജിലോ ആണ് വാര്‍ത്ത പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അവരുടെ 'about' സെഷന്‍ പരിശോധിക്കുക.

സാധാരണമല്ലാത്ത രീതി

സാധാരണമല്ലാത്ത രീതി

പല വ്യാജവാര്‍ത്തകളിലും ധാരാളം അക്ഷരത്തെറ്റുകളും സാധാരണമല്ലാത്ത ലേഔട്ട് രീതിയും കാണാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വാര്‍ത്ത ശരിയാണോ എന്നറിയാന്‍ ശ്രദ്ധിച്ച് വായിക്കുക.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വ്യാജവാര്‍ത്തകളില്‍ പലതും യഥാര്‍ത്ഥ ചിത്രങ്ങളോ വീഡിയോകളോ ഉപയോഗിക്കില്ല. ഇനി ചിത്രങ്ങള്‍ ആധികാരികതയുള്ളതാണെങ്കില്‍ പോലും സാഹചര്യവുമായി യോജിക്കുന്നതായിരിക്കില്ല.

തീയതികള്‍

തീയതികള്‍

സമയവുമായി യാതൊരുവിധ ബന്ധവും ഇല്ലാത്തതും വാര്‍ത്താ പ്രധാന്യമില്ലാത്തതും വര്‍ത്തമാന കാലസാഹചര്യവുമായി ബന്ധമില്ലാത്തതുമായ വ്യാജ വാര്‍ത്തകളും ഉണ്ടാകാറുണ്ട്.

തെളിവുകള്‍

തെളിവുകള്‍

വാര്‍ത്ത എഴുതിയ ആള്‍ ഏത് സ്രോതസ്സ് ആണോ അവലംബിച്ചത് അത് പരിശോധിക്കുക. ചിലപ്പോള്‍ ആധികാരികതയില്ലാത്ത സ്രോതസ്സുകളില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നാകാം അത്തരത്തിലൊരു വാര്‍ത്ത ഉണ്ടായത്.

മറ്റു റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുക

മറ്റു റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുക

വാര്‍ത്ത മറ്റേതെങ്കിലും സ്ഥലത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് നോക്കുക. മറ്റെവിടെയും ഇല്ലെങ്കിലും വാര്‍ത്ത വ്യാജമാകാനുള്ള സാധ്യതയുണ്ട്. ഒന്നിലധികം ആളുകള്‍ അതേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് സത്യമാകാനുള്ള സാധ്യതയുണ്ട്.

തമാശയാണോ..?

തമാശയാണോ..?

ചിലപ്പോള്‍ ആക്ഷേപഹാസ്യങ്ങളില്‍ നിന്നും സറ്റയറില്‍ നിന്നും വ്യാജ വാര്‍ത്തകളെ തിരിച്ചറിയുക പ്രയാസമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വാര്‍ത്താ സ്രോതസ്സ് അത്തരം വാര്‍ത്തകള്‍ ചെയ്യുന്നതാണോ എന്ന് പരിശോധിക്കുക. ചിലപ്പോള്‍ ഹാസ്യരൂപേണ എഴുതുന്ന വാര്‍ത്തകളായിരിക്കാം അവ.

ചിലതിന്റെ ഉദ്ദേശ്യം തന്നെയും തെറ്റ്

ചിലതിന്റെ ഉദ്ദേശ്യം തന്നെയും തെറ്റ്

ഹാസ്യരൂപേണ എഴുതുന്നതാണെന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുമെങ്കിലും ചില വാര്‍ത്തകള്‍ യുക്തിയും ബുദ്ധിയും ഉപയോഗിച്ച വായിക്കണം. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം ഷെയര്‍ ചെയ്യുക.

English summary
Facebook releases 10 tips to spot fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X