കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ഒടുവില്‍ ആ രഹസ്യം പറഞ്ഞു!!!

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: ഫേസ്ബുക്ക് ന്യൂസ് ഫീഡുകള്‍ സംബന്ധിച്ച വിവാദങ്ങള്‍ ഒതുങ്ങിയതോടെ ന്യൂസ് ഫീഡുകള്‍ക്ക് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി ഫേസ്ബുക്ക്. ഫേസ്ബുക്ക് ന്യൂസ്ഫീഡുകളില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുള്ളതാണെന്നാണ് ഫേസ്ബുക്ക് വെളിപ്പെടുത്തുന്നത്. ഓരോ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ഏറ്റവും ഉചിതമായ സ്‌റ്റോറികള്‍ നല്‍കുന്നതിലാണ് ഫേസ്ബുക്ക് ശ്രദ്ധിക്കുന്നതെന്ന് ലോകത്തിലെ ഏറ്റവുമധികം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പുറത്തിക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

 ഇനി ഫേസ്ബുക്ക് പാസ് വേര്‍ഡും പരസ്യപ്പെടുത്തേണ്ടിവരും!!! ഇനി ഫേസ്ബുക്ക് പാസ് വേര്‍ഡും പരസ്യപ്പെടുത്തേണ്ടിവരും!!!

ഫേസ്ബുക്കില്‍ ട്രെന്‍ഡ് ആവുന്ന വിഷയങ്ങളില്‍ ചായ്‌വ് ഉണ്ടെന്ന ആരോപണങ്ങള്‍ക്കൊടുവിലാണ് ഫേസ്ബുക്കിന്റെ നീക്കം. ഫേസ്ബുക്കിലെ ചില രാഷ്ട്രീയ നിലപാടുകളെ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന ഒരു ഇടപാടുകാരന്റെ ആരോപണങ്ങളാണ് ഫേസ്ബുക്കിനെ വിവാദങ്ങളിലേക്ക് നയിച്ചത്. ഫേസ്ബുക്കിന് പ്രത്യേക ചായ് വുകളൊന്നുമില്ലെന്നും നെറ്റ് ന്യൂട്രാലിറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഉപയോക്താക്കളെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ഫേസ്ബുക്ക് ഇതിന് നല്‍കിയ വിശദീകരണം.

facebook

ജനങ്ങളെയും ആശയങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഫേസ്ബുക്ക് നടത്തുന്നതെന്നും ചില പ്രശ്‌നങ്ങളെ മാത്രം എടുത്തുകാണിക്കേണ്ട ആവശ്യം ഫേസ്ബുക്കിനില്ലെന്നും ബ്ലോഗ്‌പോസ്റ്റില്‍ ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ആദം മൊസേരി പറയുന്നു. ജനങ്ങളുടെ സത്യസന്ധതയെ അടിസ്ഥാനമാക്കിയാണ് ഫേസ്ബുക്കിന്റെ വിശ്വാസ്യതയെന്നും ആദം ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

English summary
Facebook clears it would give friends and family more prominence on user's News Feeds, a move that may hurt media outlets that rely on the social network to draw readers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X