ജാഗ്രതൈ! ഫേസ്ബുക്കിനെ സൂക്ഷിക്കുക, ഇല്ലേല്‍ പണി പാലും വെള്ളത്തില്‍
ഫേസ്ബുക്കിലെ പഴയ പോസ്റ്റുകള്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ റീ പോസ്റ്റ് ആവുന്നതാണ് ഫേസ്ബുക്കിനെ ബാധിച്ച സുരക്ഷാ വീഴ്ച
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് തലവേദനായകുന്നു. ഫേസ്ബുക്കിലെ പഴയ പോസ്റ്റുകള്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ റീ പോസ്റ്റ് ആവുന്നതാണ് ഫേസ്ബുക്കിനെ ബാധിച്ച സുരക്ഷാ വീഴ്ച.
ഒണ്‍ ദിസ് ഡേ, ഇയര്‍ റിവ്യൂ തുടങ്ങിയ പഴയ പോസ്റ്റുകള്‍ ഫേസ്ബുക്ക് കൃത്യമായി ഉപയോക്താക്കളെ ഓര്‍മ്മപ്പെടുത്താറുണ്ട്. പ്രഫൈലിലുള്ള ഇവ മറ്റൊരാള്‍ കാണണമെങ്കില്‍ നാം ആ പോസ്റ്റ് ഷെയര്‍ ചെയ്യണം. പക്ഷെ പുതിയ പ്രശ്‌നം ഫേസ്ബുക്കില്‍ നിങ്ങള്‍ ഇട്ട പഴയ പോസ്റ്റുകള്‍ വീണ്ടും നിങ്ങളുടെ സമ്മതമില്ലാതെ റീപോസ്റ്റ് ആകും എന്നതാണ്.

@Username_Sarah എന്ന ട്വിറ്റര്‍ ഉപയോക്താവ് ആണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്‌നം ആദ്യമായി ഈ പ്രശ്‌നം സൈബര്‍ ലോകത്തിന്റെ ശ്രദ്ധയില്‍ ക്കൊണ്ടുവന്നത്. ഫേസ്ബുക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന ഇവരുടെ ഏതാണ്ട് 30 ഒളം പഴയപോസ്റ്റുകള്‍ വീണ്ടും ഇവരുടെ ഫേസ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ അക്കൗണ്ട് ഡീആക്ടീവേറ്റ് ചെയ്യുകയായിരുന്നു.
ഗിസ്‌മോഡിന്റെ കണക്ക് പ്രകാരം ഈ പ്രശ്‌നം 3 മില്ല്യണില്‍ ഏറെ ഫേസ്ബുക്ക് ഉപയോക്താക്കളെ ബാധിച്ചേക്കാം. അതേ സമയം ഫേസ്ബുക്ക് സിഇഒയും സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെയും കോടിക്കണക്കിന് ഉപയോക്താക്കളുടേയും മരണം ഫേസ് ബുക്ക് രേഖപ്പെടുത്തിയതാണ് അടുത്ത കാലത്ത് ഫേസ്ബുക്കിന് സംഭവിച്ച കനത്ത സുരക്ഷാ വീഴ്ച. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് പുതിയ പ്രശ്‌നം ഉടലെടുക്കുന്നത്.


Click it and Unblock the Notifications
