ഇനി പ്രസവവും ഫേസ്ബുക്കില്‍ ലൈവ്!
കാലിഫോര്‍ണിയ: കുഞ്ഞിന് ജന്മം നല്‍കുന്നത് ഒരു വ്യക്തിയുടെ ജീവിതം മാറ്റി മറിക്കുന്ന സംഭവം തന്നെയാണ്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും വ്യത്യസ്തതയോടെ പകര്‍ത്തിവെയ്ക്കണം എന്ന് ആഗ്രഹിച്ച യുവതി കണ്ടെത്തിയ മാര്‍ഗ്ഗമാണ് രസകരം. ലോകത്ത് ഏറ്റവും അധികം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ കുഞ്ഞിന് ജന്മം നല്‍കിയാണ് ഫകമാലോ കീഹെ ഈകി എന്ന യുവതിയാണ് വേറിട്ട് നില്‍ക്കുന്നത്.
ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് സേവനം വഴിയാണ് കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്ന തന്റെ പങ്കാളിയുടെ വീഡിയോ ഭര്‍ത്താവ് പോസ്റ്റ് ചെയ്തത്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരുമണിക്കൂറിനുള്ളില്‍ 120, 000 പേരാണ് കണ്ടത്. എന്നാല്‍ വീഡിയോ ഷൂട്ട് ചെയ്ത ഭര്‍ത്താവിനെതിരെയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വിമര്‍ശനവുമായെത്തിയിട്ടുള്ളത്. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും കൃത്യമായി ചിത്രീകരിച്ചതും വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് ഉപയോക്താക്കളില്‍ പലരും ഈ ലൈവ് വീഡിയോയെ അപ്രതീക്ഷിതമായ സംഭവമായാണ് കണ്ടത്. വീഡിയോയ്ക്ക് ലഭിച്ച ചില കമന്റുകളും ഇത്തരത്തിലുള്ളതായിരുന്നു. കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട് ഫോട്ടോകളും അനുഭവക്കുറിപ്പുകളും സ്‌നാപ്പ് ചാറ്റും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ ഫേസ്ബുക്കിന്റെ ലൈവ് വീഡിയോ ഫീച്ചര്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആദ്യത്തെ സംഭവമാണിത്.
എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ലെങ്കിലും തനിക്ക് ലഭിച്ച സമ്മാനത്തെ സ്‌നേഹത്തെ സ്വീകരിച്ചതിന് ഈക്കിയോ ഫേസ്ബുക്കില്‍ വീഡിയോ കണ്ടവര്‍ക്ക് നന്ദി രേഖപ്പെടുത്തി.












Click it and Unblock the Notifications