പേര് കണ്ട് ഞെട്ടി... ഐസിസ് തോമസിന് ഫേസ്ബുക്ക് കൊടുത്ത പണി!
ലണ്ടന്‍: ഐസിസ് എന്ന് ഫേസ്ബുക്ക് പ്രൊഫൈലില്‍ പേര് നല്‍കിയ യുവതിയോട് തിരിച്ചറിയല്‍
രേഖകള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്ക്. ഐസിസുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ശ്രദ്ധയില്‍പ്പെട്ട ഐസിസ് തോമസിന്റേത് ശരിയായ അക്കൗണ്ട് തന്നെയെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഫേസബുക്ക് രേഖകകള്‍ ആവശ്യപ്പെട്ടത്. ജൂണ്‍ 27ന് ലോഗിന്‍ ചെയ്തതിന് ശേഷമാണ് ഫേസ്ബുക്കിന്റെ ഈ ആവശ്യം.
ഐസിസ് വേഴ്‌സറ്റര്‍ എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടുള്ള യുവതി വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കിയപ്പോള്‍ ശരിയായ പേര് നല്‍കിയില്ലെന്ന് ഫേസ്ബുക്കിനോട് വ്യക്തമാക്കുന്നു. ഒടുവില്‍ ജൂണ്‍ 27ന് ലോഗിന്‍ ചെയ്ത യുവതിയോട് ഫേസ്ബുക്ക് പേര് മാറ്റാനാവശ്യപ്പെട്ടു. തുടര്‍ന്ന് സര്‍നെയിമില്‍ മാറ്റം വരുത്താനാണെന്ന് കരുതിയ ഐസിസ് സര്‍നെയിമില്‍ മാറ്റം വരുത്തി ഐസിസ് തോമസ് എന്നാക്കി. എന്നാല്‍ ഐസിസ് എന്ന പേര് അനുവദിക്കാനാവില്ലെന്നും തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കിയ പോലീസ് ഐസിസിനോട് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു.

ഐസിസ് ഭീകരവാദത്തിന്റെ മുഖമായി വളര്‍ന്നതോടെ വ്യക്തികള്‍ക്ക് പുറമേ ഇത്തരത്തില്‍ കമ്പനികള്‍ക്കും ഐസിസ് എന്ന പേര് ഭീഷണിയായിരുന്നു. 2015ല്‍ അമേരിക്കയിലെ ഐസിസ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഐയോണിസ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന് പേര് മാറ്റിയതിന് പിന്നിലും ഇതേ കാരണം തന്നെയാണുണ്ടായിരുന്നത്.


Click it and Unblock the Notifications
