ഫേസ്ബുക്ക് സ്റ്റോറീസ്: ഫോട്ടോയും വീഡിയോയും ഇനി പബ്ലിക്!! പബ്ലിക് ഷെയറിംഗിന് പുതിയ സെറ്റിംഗ്സ്!!
ആര്‍ക്കും കാണാവുന്ന രീതിയില്‍ പരസ്യമായി ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ കഴിയുന്നതായിരിക്കും ഫേസ്ബുക്ക് സ്റ്റോറീസിന്റെ പുതിയ സംവിധാനം.
കാലിഫോര്‍ണിയ: ഫേസ്ബുക്ക് സ്റ്റോറീസ് വഴി ഫോട്ടോയും വീഡിയോയും ഇന്‍സ്റ്റന്റായി ആര്‍ക്കും ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനവുമായി ഫേസ്ബുക്ക്. മാര്‍ച്ചില്‍ പുറത്തിറക്കിയ ഫേസ്ബുക്ക് സ്റ്റോറീസ് എന്ന ഫീച്ചറിലെ പ്രൈവസി സെറ്റിംഗ്സില് വരുത്തുന്ന മാറ്റങ്ങള്‍ക്കനുസൃതമായാണ് ഫോട്ടോകളും വീഡിയോകളും പരസ്യമായി ഷെയര്‍ ചെയ്യുന്നതിന് അനുവദിക്കുന്നത്. ആര്‍ക്കും കാണാവുന്ന രീതിയില്‍ പരസ്യമായി ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ കഴിയുന്നതായിരിക്കും ഫേസ്ബുക്ക് സ്റ്റോറീസിന്റെ പുതിയ സംവിധാനം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്പ്ചാറ്റ് സ്റ്റോറീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഫേസ്ബുക്ക് സ്റ്റോറീസ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ഫേസ്ഹബുക്ക് ഉപയോക്താക്കളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും കാണാന്‍ കഴിഞ്ഞിരുന്നത്. ഫേസ്ബുക്കിലെ പുതിയ മാറ്റത്തോടെ ഫേസ്ബുക്ക് ഫീഡില്‍ സെലിബ്രിറ്റികളുടേയും മറ്റ് പ്രശസ്തരുടേയും ഫോട്ടോകളും വീഡിയോകളും ലഭ്യമാകും.

ഫേസ്ബുക്കിന്റെ സോഷ്യല്‍ മീഡിയ ചാനലായ ഇന്‍സ്റ്റഗ്രാമിലുള്ള സ്റ്റോറീസ് ഫീച്ചറും ഉപയോക്താക്കളുടെ മനംകവര്ന്നിട്ടുള്ളതാണ്. സെലിബ്രിറ്റികള്‍ ആരാധകര്‍ക്ക് വേണ്ടി ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറീസ് ഫീച്ചര്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 25 കോടി പേര് സ്റ്റോറീസ് ഓപ്ഷന് ഉപയോഗിക്കുന്നുണ്ടെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളെ ഫോളോ ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്ന വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ കാണാന്‍ കഴിയുന്ന സംവിധാനമാണ് പബ്ലിക് ഓപ്ഷന് വഴി ഫേസ്ബുക്കില്‍ സാധ്യമായിട്ടുള്ളത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications