സിപിഎമ്മിനെ ക്വട്ടേഷന്‍ സംഘമായി പ്രഖ്യാപിച്ചുകൂടേ.. സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍!

വയലില്‍ പണി തന്നാല്‍ വരമ്പത്ത് കൂലി കിട്ടും എന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ആള് ചില്ലറക്കാരനൊന്നും അല്ല. വേണമെങ്കില്‍ പോലീസ് സ്‌റ്റേഷന്റെ മുറ്റത്ത് വെച്ചും ബോംബുണ്ടാക്കും എന്ന് പറഞ്ഞയാളാണ് എന്ന് ഒരു കഥ സോഷ്യല്‍ മീഡിയയില്‍ ഓടുന്നുണ്ട്. പോരാത്തതിന് ഭരണവും കയ്യിലുണ്ട്. അപ്പോള്‍ തീര്‍ച്ചയായും പേടിക്കണം.

നമ്മളെ ആക്രമിക്കാന്‍ വരുന്നവര്‍ ആരായാലും അവരോട് കണക്ക് തീര്‍ക്കണം എന്നാണ് കോടിയേരി സഖാവിന് പറയാനുള്ളത്. സി പി എമ്മിലെ യുവാക്കള്‍ക്ക് കായിക പരീശീലനം വേണമെന്നും സഖാവ് പറയുന്നു. സി പി എമ്മിനോട് കളിക്കണ്ട എന്നൊരു ഭീഷണിയും അദ്ദേഹത്തിന്റേതായുണ്ട്. സെക്രട്ടറി തന്നെ ഇങ്ങനെ പറഞ്ഞാല്‍ പിന്നെ അണികള്‍ വെറുതെ ഇരിക്കുമോ. അണികള്‍ വെറുതെ ഇരുന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയ വെറുതെ ഇരിക്കുമോ.. കാണൂ സി പി എമ്മിനും കോടിയേരിക്കും കിട്ടിയ ട്രോളുകള്‍!

ക്വട്ടേഷന്‍ സംഘമാണോ

ക്വട്ടേഷന്‍ സംഘമാണോ

കണക്കു തീര്‍ക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പരസ്യമായി പറയുന്നു. എങ്കില്‍ പിന്നെ ഈ പാര്‍ട്ടിയെ ഒരു ക്വട്ടേഷന്‍ സംഘമായി പ്രഖ്യാപിച്ചൂടെ

കോടിയേരി ഡാ

കോടിയേരി ഡാ

സംഘികളെ കാണുമ്പോള്‍ തൊഴുതുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ആണെന്ന് കരുതിയോ കോടിയേരി ഡാ..

കുമ്മനം രാജിവെക്കണം

കുമ്മനം രാജിവെക്കണം

പോലീസ് പ്രതികളെ സഹായിക്കുന്നു എന്നാണ് കോടിയേരി പറയുന്നത്. എങ്കില്‍ ആഭ്യന്തരമന്ത്രി കുമ്മനം രാജിവെക്കണം എന്ന് കൂടി പറയാരുന്നില്ലേ

കൂലി കാത്ത് ഇരിക്കുന്നു

കൂലി കാത്ത് ഇരിക്കുന്നു

പാടത്ത് കൂലി കാത്ത് ഇരിക്കുന്ന ഒരു പണിക്കാരന്‍. കൂലിക്ക് പകരം പണി കൊടുത്ത ജന്മിയും.

മുലപ്പാല് കിനിയുന്നുണ്ടോ

മുലപ്പാല് കിനിയുന്നുണ്ടോ

ഒന്നിനെയും വെറുതെ വിടില്ലെന്ന് കോടിയേരി. അടിച്ച് താഴെയിട്ട ശേഷം ചോദ്യം, മുലപ്പാല് കിനിയുന്നുണ്ടോ എന്ന്

അമിത് ഷാ പറഞ്ഞാലോ

അമിത് ഷാ പറഞ്ഞാലോ

അക്രമം അഴിച്ചുവിടണമെന്ന് കോടിയേരി പറഞ്ഞ പോലെ ദില്ലിയില്‍ ഇരുന്ന് അമിത് ഷാ കൂടി പറഞ്ഞാല്‍ സ്ഥിതി എന്താകും

പൂക്കോയ ബാലാ

പൂക്കോയ ബാലാ

പാടത്ത് പണി വരമ്പത്ത് കൂലി.. പൂക്കോയ ബാലന് കിട്ടുന്ന നോക്ക് കൂലിയും വാങ്ങി പോയാല്‍ പോരേ

ഭരണം മാറിയില്ലേ

ഭരണം മാറിയില്ലേ

പോലീസ് പ്രതികളെ സഹായിക്കുന്നു എന്ന് കോടിയേരി പറയുന്നത് കേട്ടവര്‍ സംശയിക്കുന്നത് ഇങ്ങനെയാണ് - ഭരണം മാറിയില്ലേ ഇതുവരെ

സംഘിച്ചോര വേണോ

സംഘിച്ചോര വേണോ

വാതില് തൊറക്കെടാ എനിക്ക് ചോര വേണം സംഘിച്ചോര.. അല്ലെങ്കില്‍ വേണ്ട...

എന്നാ പറ്റിയതാ സഖാവേ

എന്നാ പറ്റിയതാ സഖാവേ

പിള്ളേര് ബാലകൃഷ്ണന്‍ സഖാവിന്റെ വാക്ക് കേട്ട് ശാഖ ആക്രമിക്കാന്‍ പോയതാ. ദണ്ഡ കൊണ്ട് നല്ല വീക്ക് കിട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+