മെക്‌സിറ്റ്: മാണിക്കുണ്ടൊരു ട്രോള്‍... യുഡിഎഫിനും ബിജെപിക്കും അണ്‍ലിമിറ്റഡ് ട്രോള്‍!
കെ എം മാണി യു ഡി എഫ് വിറ്റു - എഴുതിയത് മംഗ്ലീഷില്‍ ആയത് കൊണ്ട് വിട്ടു എന്ന് എഴുതിയത് വിറ്റു എന്ന് വായിച്ചതാണ്. അയാള്‍ അതും വില്‍ക്കും ചാന്‍സ് കിട്ടിയാല്‍ അതിലപ്പുറവും വില്‍ക്കും - ഇന്‍സ്റ്റന്റ് മറുപടി. ഈ ഒരു ട്രോളിലുണ്ട് മലയാളിക്ക് കെ എം മാണി എന്ന രാഷ്ട്രീയക്കാരനെക്കുറിച്ചുള്ള വിശ്വാസം. അതാണ് മാണിസാര്‍.
ഇന്നലെ വരെ യു ഡി എഫിന്റെ ചങ്ക് ബ്രോ ആയിരുന്ന കെ എം മാണിസാര്‍ ഇന്ന് യു ഡി എഫിന് പുറത്താണ്. നാളെ ആര്‍ക്കൊപ്പമായിരിക്കും എന്ന് പറയാനും പറ്റില്ല. പോരുന്നോ എന്റെ കൂടെ എന്ന് ചോദിച്ച് പാലായിലെ സുന്ദരിക്കുട്ടിക്ക് പിന്നാലെ കുമ്മനമുണ്ട്. എല്‍ ഡി എഫും ഉണ്ട് എന്നാണ് ശ്രുതി. മാണി കൂടി എല്‍ ഡി എഫിന്റെ കൂടെയുണ്ടെങ്കില്‍ യു ഡി എഫ് ഇനി കേരളം ഭരിക്കാമെന്ന് അടുത്ത കാലത്തൊന്നും സ്വപ്‌നം കാണേണ്ട കാര്യമില്ല.
കെ എം മാണിയുടെ യു ഡി എഫ് വിടലിനെ മെക്‌സിറ്റ് എന്ന് പേരിട്ട് സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്യുന്നത് ഇങ്ങനെ...

യു ഡി എഫ് വിറ്റു
കെ എം മാണി യു ഡി എഫ് വിറ്റു.. പൈസ കിട്ടിയാല്‍ അയാള്‍ ഇതിലപ്പുറം വില്‍ക്കും

ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ
കെ എം മാണിക്ക് ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ പറയാനായി വിളിച്ചുനിര്‍ത്തുന്ന ഉമ്മന്‍ ചാണ്ടി...

പോരുന്നോ എന്റെ കൂടെ
ഒറ്റക്കൊരു ബ്ലോക്കായി ഇരിക്കാന്‍ പോകുവാ എന്ന് പറഞ്ഞില്ലേ.. എന്ന് കേട്ടതും പി സി ജോര്‍ജ് വിളിക്കുന്നു - പോരുന്നോ എന്റെ കൂടെ

കോണ്‍ഗ്രസിന് ശുക്രദശ
മാണിസാറ് യു ഡി എഫ് വിട്ടപ്പോള്‍ നേതാക്കന്മാരുടെ പ്രതികരണം ഇങ്ങനെ. മാണിസാറ് പോയത് നന്നായെന്ന് സതീശന്‍. ഇനി ശുക്രദശയെന്ന് പ്രതാപന്‍..

ചാട്ടം എങ്ങോട്ടാ
ഞങ്ങള്‍ ബീഫ് കഴിക്കുന്നവര്‍ക്ക് എതിരൊന്നും അല്ല കേട്ടോ.. തന്റെ ചാട്ടം മനസിലാകുന്നുണ്ട്

ലഡ്ഡു തിന്നാമോ
ഇനി മാണിക്ക് പിന്തുണ കൊടുക്കില്ല.. ലഡ്ഡു തിന്നാമോ ലഡ്ഡുവും തിന്നരുത്...

മാണിസാറാണേ്രത
ഇലക്ഷന് മുന്നേ യു ഡി എഫ് വിടാതെ ഇപ്പോ വിട്ടിരിക്കുന്നു... എന്നിട്ട് വിളിക്കുന്നതോ മാണിസാറെന്നും.

മാണി
പോരുന്നോ എന്റെ കൂടെ... പിണറായി മാണിയോട്

മാണിസാര്‍ മനസ് വെച്ചാല്‍
മാണിസാര്‍ മനസുവെച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നമുക്കൊരു കളി കളിക്കാം.. മൗനം സമ്മതം

തൊട്ടു തൊട്ടു തൊട്ടില്ല
കേരള കോണ്‍ഗ്രസ് സുന്ദരിയായ പെണ്ണെന്ന് കെ എം മ്ാണി. തൊട്ടു തൊട്ടു കളിക്കുന്നത് കുമ്മനം

കെ എം മാണി കരുതുന്നത്
യു ഡി എഫ് വിട്ടത് കെ എം മാണിയും യു ഡി എഫും ജനങ്ങളും കാണുന്നത്..


Click it and Unblock the Notifications
