ജി സുധാകരനെ വിമര്‍ശിച്ച യുവതിക്ക് നേരെ ഫേസ്ബുക്കില്‍ കൂട്ട ആക്രമണം
സി പി എം നേതാവ് ജി സുധാകരന്റെ പ്രസ്താവനയെ വിമര്‍ശിച്ച ഓണ്‍ലൈന്‍ എഴുത്തുകാരിയെ ഫേസ്ബുക്കില്‍ കൂട്ടംകൂടി ആക്രമിച്ചു. തങ്ങളുടെ നേതാവിനെ വിമര്‍ശിച്ചതാണ് 'ചഗാക്കള്‍' എന്ന് ജി പി പ്രീത തന്നെ അഭിസംബോധന ചെയ്യുന്ന സൈബര്‍ ആക്രമണാകാരികളെ ചൊടിപ്പിച്ചത്. അസഭ്യവര്‍ഷവും അധിക്ഷേപവും നടത്തി വ്യക്തിഹത്യ നടത്തിയ ശേഷം മാസ് റിപ്പോര്‍ട്ടിംഗിലൂടെ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു.
സി പി എം അനുഭാവമുള്ളയാളായിട്ടാണ് ഫേസ്ബുക്കില്‍ ജി പി പ്രീത അറിയുപ്പെടുന്നത്. നടിമാരെ സദാചാരം പഠിപ്പിക്കുന്ന തരത്തില്‍ സി പി എം നേതാവ് ജി സുധാകരന്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെയിട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇവര്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടാകാന്‍ കാരണമായത്. പേരില്‍ മാത്രം ഇടതുപക്ഷമുള്ള ഇവരെ ചഗാക്കള്‍ എന്നും സംഘാക്കള്‍ എന്നുമാണ് പ്രീത കളിയാക്കി വിളിക്കുന്നത്. ആര്‍ഷഭാരത സഖാക്കളാണ് തന്റെ ഫേസ്ബുക്ക് ഐ ഡി പൂട്ടിച്ചതെന്നും ഇവര്‍ തുറന്നടിക്കുന്നു.

സംഘി ഫാസിസത്തിനു എതിരെ സംസാരിച്ചതിന് രണ്ട് തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രൊഫൈലാണ് തന്റേതെന്നാണ് ഇവര്‍ പറയുന്നത്. സി പി എമ്മിനു ഒപ്പം നില്‍ക്കുന്നവരുടെ ആണ്‍ അധികാര ഫ്യുടല്‍ മാടമ്പി ഭാഷയെ വിമര്‍ശിച്ചതിനാണ് ഇപ്പോള്‍ തന്റെ പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആര്‍ഷ ഭാരത സംഘികള്‍ അല്ല, ആര്‍ഷ ഭാരത സഖാക്കള്‍ ആണ് ഇതിന് പിന്നിലെന്നും പ്രീത ഫേസ്ബുക്കില്‍ എഴുതുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സി പി എമ്മിന്റെ അനുഭാവികള്‍ തന്നെയാണ് ഒരു സ്ത്രീ പ്രൊഫൈലിന് നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. പ്രീതയുടെ വ്യക്തിപരമായ കാര്യങ്ങള്‍ മുതല്‍ അവരെ അധിക്ഷേപിക്കുന്ന പ്രയോഗങ്ങള്‍ വരെ വിവിധ കോണുകളില്‍ നിന്നും ഉണ്ടായി. പ്രീതയുടെ ചിത്രം മോശമായി ഉപയോഗിക്കുകയും അശ്ലീലം പറയുകയും ചെയ്ത സി പി എം അനുഭാവികള്‍ക്കെതിരെ ഫേസ്ബുക്കില്‍ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.












Click it and Unblock the Notifications