ശ്വേതയും ഹിമയും കഴിഞ്ഞ് ഇപ്പോള്‍ ആര്യ, ഗ്ളാമര്‍ പ്രദര്‍ശനവും ഫേസ്ബുക്ക് സദാചാരവും, കാണൂ
പുകവലിയ്ക്കുന്നതും മദ്യപിയ്ക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് പണ്ടേ എഴുതപ്പെട്ടതാണല്ലോ. എന്നാല്‍ നഗ്നത പ്രദര്‍ശിപ്പിയ്ക്കുന്നത് വിവാദത്തിനാണെന്ന് പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ. അല്ലെങ്കില്‍ ഇതിനെയൊക്കെ വിവാദമാക്കേണ്ട ആവശ്യമുണ്ടോ. മുന്‍പ് ശ്വേത മേനോന്റെ പ്രസവം ചിത്രീകരിയ്ക്കുന്നുവെന്ന് പറഞ്ഞായിരുന്നു വിവാദമത്രയും ഇപ്പോഴിതാ നടിയും മോഡലും അവതാരകയുമായ ആര്യയുടെ ഫോട്ടോ ഷൂട്ടാണ് സദാചാരവാദികളെ ചൊടിപ്പിച്ചിരിയ്ക്കുന്നത്.
അഭിനയവും മോഡലിംഗും വ്യത്യസ്തവും എന്നാല്‍ പരസ്പര ബന്ധവുമുള്ള രണ്ട് തൊഴില്‍ മേഖലകള്‍ തന്നെയാണ്. ഈ ജോലിയെ അടിസ്ഥാനമാക്കി ഒരു വ്യക്തിയെ നിര്‍വചിയ്ക്കുന്നത് ശരിയാണോ. ഇവിടെ ആര്യ ഒരു അമ്മയാണ് അവര്‍ക്കിങ്ങനെ ശരീര പ്രദര്‍ശനം നടത്താമോ എന്നാണ് സദാചാരവാദികളുടെ ചോദ്യം...

വിവാദമായി
നടിയും മോഡലുമായ ആര്യയുടെ ഫോട്ടോ ഷൂട്ട് വിവാദമായി. ഫേസ്ബുക്കില്‍ ഉള്‍പ്പടെ കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് ആര്യ ഇരയാകുന്നത്

എന്ത് കൊണ്ട്
മോഡലിംഗ് ഒരു തൊഴില്‍ കൂടിയാണ്. രാജ്യത്ത് അതിന് നിരോധനവും ഇല്ല. ആര്യയ്ക്ക് അവരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശമില്ലേ. തൊഴിലും വ്യക്തിജീവിതവുമായി കൂട്ടിക്കുഴച്ച് അവരെ തേജോവധം ചെയ്യുന്നതെന്തിനാണ്

വീഡിയോ
ആര്യ പറയുന്നതനുസരിച്ച് അവര്‍ പോലും അറിയാതെയാണ് ഫോട്ടോ ഷൂട്ട് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. അത് അവര്‍ക്ക് മാനസിക വിഷമമുണ്ടാക്കിയെങ്കില്‍ തീര്‍ച്ചയായും നിയപരമായ നടപടികളിലേയ്ക്ക് പോകാം. ഗായത്രി അരുണ്‍ എന്ന സീരിയല്‍ നടി തന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചവരെ നിയമപരമായി നേരിട്ടത് പോലെ. ഇനി ഷൂട്ടിലെ പോലെ ബോള്‍ഡാണ് ആര്യയെങ്കില്‍ തൊഴിലിനെ തൊഴിലായി കണ്ട് ആശ്വസിയ്ക്കാം

ഹിമ ശങ്കര്‍ ശീമാട്ടി
ഫോട്ടോ ഷൂട്ടിന്റെ പേരില്‍ ഹിമയും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയായി

ശ്വേതാ മേനോന്‍
പ്രസവരംഗം ചിത്രീകരിയ്ക്കാന്‍ അനുമതി നല്‍കിയെന്നാരോപിച്ചാണ് ശ്വേതയ്‌ക്കെതിരെ സദാചാരവാദികള്‍ വാളോങ്ങിയത്

അങ്ങനെയാവാതിരിയ്ക്കട്ടേ
ചില നടിമാര്‍ സ്വന്തം നഗ്ന ദൃശ്യങ്ങള്‍ പോലും പുറത്ത് വിട്ട് അഭിനയിക്കുന്ന ചിത്രത്തിന് പബ്ളിസിറ്റി കൊടുക്കുന്നുണ്ടെന്നാണ് ബോളിവുഡിലെ ഗോസിപ്പ്. മലയാളത്തിലേയ്ക്കും ഇതൊക്കെ പടര്‍ന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു....അങ്ങനെയാവാതിരിയ്ക്കട്ടേ....












Click it and Unblock the Notifications