മുത്തപ്പന്റെ മുന്നറിയിപ്പ് അവഗണിച്ചതോ മരണകാരണം... പറശ്ശിനി മുത്തപ്പന്‍ കലാഭവന്‍ മണിയോട് പറഞ്ഞത് ...
നാല് മാസമാകുന്നു കലാഭവന്‍ മണിയെ മലയാളത്തിന് നഷ്ടമായിട്ട്. കരള്‍ രോഗത്തിന് ആശുപത്രിയിലാണ് എന്നൊരു ഫ്‌ലാഷ് ന്യൂസാണ് ആദ്യം വന്നത്. പിന്നാലെ കരള്‍ രോഗത്തെത്തുടര്‍ന്ന് കലാഭവന്‍ മണി അന്തരിച്ചു എന്ന് ബ്രേക്കിംഗ് ന്യൂസ്. അതൊരു കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും ആളുകള്‍ പറഞ്ഞു. നാല് മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ ഇരുട്ടില്‍ത്തപ്പുകയാണ് പോലീസ്.
കലാഭവന്‍ മണിയുടെ മരണം പറശ്ശിനി മുത്തപ്പന്‍ പ്രവചിച്ചു എന്ന് പറഞ്ഞ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. നീ പാല് കൊടുത്തവര്‍ തന്നെ നിന്നെ തിരിച്ചുകൊത്തും എന്നാണ് മുത്തപ്പന്‍ ദൈവം മണിക്ക് മുന്നറിയിപ്പ് കൊടുത്തത്. ഇത് അവഗണിച്ചതാണോ മണിയെ മരണത്തിലേക്ക് എത്തിച്ചത്. മുത്തപ്പന്‍ മണിയോട് പറഞ്ഞത് ഇതൊക്കെയാണ്...

അച്ചട്ടായ പ്രവചനം
കലാഭവന്‍ മണിക്ക് അടുപ്പമുള്ള ആരോ ആണ് മരണത്തിന് കാരണമായത് എന്നാണ് ഇപ്പോഴും കരുതപ്പെടുന്നത്. ഇത് തന്നെയാണ് മുത്തപ്പനും പറഞ്ഞത് - നീ പാല് കൊടുത്തവര്‍ തന്നെ നിന്നെ തിരിച്ചുകൊത്തുന്നത് എന്ന്. ആരാണവര്‍?

മൂര്‍ഖന് പാല് കൊടുത്തില്ലേ
മൂര്‍ഖനാണ് നീ പാല് കൊടുത്തത്. നീ ആരെയാണോ വളര്‍ത്തിയെടുത്തത്. അവര്‍ തന്നെയാണ് നിന്നെ ഇപ്പോള്‍ തിരിഞ്ഞുകൊടുത്തത്. കലാഭവന്‍ മണി ഇത് കേട്ട് തലയാട്ടുന്നത് വീഡിയോയില്‍ കാണാം.

മാനഹാനിയും വേദനയും
അവരെക്കൊണ്ട് മാനഹാനിയും വേദനയും നീ അനുഭവിക്കുന്നില്ലേ. ഉണ്ടെന്ന് മണിയുടെ മറുപടി. അതില്‍ വേദനയുണ്ടോ എന്ന ചോദ്യത്തിന് വേദനയില്ല എന്ന് മണി പറയുന്നു.

മുത്തപ്പന്‍ വരണോ
നിങ്ങളുടെ ഭവനത്തിലേക്ക് മുത്തപ്പന്‍ വരണോ എന്നാണ് മുത്തപ്പന്‍ ദൈവം ചോദിച്ചത്. വരണം എന്ന് മണി മറുപടി പറയുന്നു. പറശ്ശിനി മുത്തപ്പന്‍ മഠപ്പുരയില്‍ നിന്നുള്ള

സുഹൃത്തുക്കളില്‍ നുണപരിശോധന
കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ എത്തിയത് എങ്ങനെ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു തുമ്പും ഇല്ല. മണിയുടെ സുഹൃത്തുക്കളേയും സഹായികളേയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലീസ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

വൈറലാകുന്ന വീഡിയോ
മല്ലു വിഷനാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ഇരുപത്തി മൂവായിരത്തില്‍പ്പരം പേരാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് ഈ വീഡിയോ കണ്ടത്. ഇരുന്നൂറോളം പേര്‍ ഇത് ഷെയര്‍ ചെയ്തു.

മുന്നറിയിപ്പായിരുന്നോ
ഇതൊരു മുന്നറിയിപ്പായി മണിക്ക് കാണാമായിരുന്നു. എങ്കില്‍ ഈ അപകടം വരില്ലായിരുന്നു അതാണ് മുത്തപ്പന്‍ കൊടുത്ത മുന്നറിയിപ്പ് - എന്ന് വീഡിയോ കണ്ട ഒരാള്‍ പറയുന്നു.

കളിയാക്കലുകളും
മുത്തപ്പനോട് ചോദിച്ചാല്‍ മരണത്തിന് പിന്നിലുള്ള ആളെ പിടിക്കാമല്ലൊ എന്ന് വീഡിയോയ്ക്ക് കീഴെ ചിലര്‍ കമന്റിടുന്നു.
വീഡിയോ കാണാം
മല്ലുവിഷന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ കാണൂ...












Click it and Unblock the Notifications