നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ക്ലോണ്‍ ചെയ്യപ്പെട്ടേക്കാം..., തടയാൻ വഴികളുണ്ട്!
താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് അപ്പോള്‍ തനിക്ക് ഞാന്‍ പറഞ്ഞുതരാം താനാരാണെന്ന് - കുതിരവട്ടം പപ്പു അനശ്വരമാക്കിയ ഈ ഡയലോഗ് നിങ്ങളാണെന്ന് ഭാവിക്കുന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ട് നിങ്ങളോട് പറഞ്ഞാല്‍ എങ്ങനെയിരിക്കും. ഫേസ്ബുക്കില്‍ നടക്കുന്ന അക്കൗണ്ട് ക്ലോണിങ് എന്ന അതിമാരകമായ പ്രശ്‌നത്തില്‍പ്പെട്ടാല്‍ നാളെ നിങ്ങള്‍ക്ക് ഈ അനുഭവം ഉണ്ടായിക്കൂടായ്കയില്ല.
നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കൊടുത്തിരിക്കുന്ന വിവരങ്ങളും പ്രൊഫൈല്‍ ഫോട്ടോയും മറ്റും ചേര്‍ത്ത് നിങ്ങളുടേത് എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു അക്കൗണ്ട് ഉണ്ടാക്കുന്നതിനെയാണ് ഫേസ്ബുക്ക് അക്കൗണ്ട് ക്ലോണിങ് എന്ന് വിളിക്കുന്നത്. ഏതെങ്കിലും വൈറസല്ല ഇതൊക്കെ ചെയ്യുന്നത്. ആളുകള്‍ വേണമെന്ന് വെച്ച് ചെയ്യുന്നത് തന്നെയാണ്. പേഴ്‌സണല്‍ വിവരങ്ങള്‍ ചൂണ്ടാന്‍ വേണ്ടിയാണ് സാധാരണ ഗതിയില്‍ ഫേസ്ബുക്ക് ക്ലോണിങ് ഉപയോഗിക്കുന്നത്. വ്യക്തിപരമായ ദേഷ്യം തീര്‍ക്കാനും ഫേസ്ബുക്ക് ക്ലോണിങ് ഉപയോഗിക്കുന്നവരുണ്ട്.

മാരകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ അക്കൗണ്ട് ക്ലോണിങ് തടയാന്‍ ഫേസ്ബുക്ക് തന്നെ മുന്‍കൈയെടുത്ത് ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. സംശയം തോന്നുന്ന അക്കൗണ്ടുകളിലേക്ക് വിവരങ്ങള്‍ വേരിഫൈ ചെയ്യുന്നതിനായി ഫേസ്ബുക്ക് ചില ചോദ്യങ്ങള്‍ ചോദിക്കും. നിങ്ങള്‍ റിയലാണോ അതോ ഫേക്കാണോ എന്ന് ഫേസ്ബുക്കിന് മനസിലാകും. ഫേക്കാണെങ്കില്‍ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്യും.
തങ്ങളുടെ ഉപയോക്താക്കളില്‍ സ്ത്രീകള്‍ക്കാണ് ഈ അക്കൗണ്ട് ക്ലോണിങ് കൊണ്ട് കൂടുതലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു. യഥാര്‍ഥ അക്കൗണ്ട് ആണെങ്കില്‍ ഫേസ്ബുക്കിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി അക്കൗണ്ട് നിലനിര്‍ത്താം. അഥവാ ഇനി നിങ്ങളുടെ അപരന്റെ അക്കൗണ്ട് ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും അത് പൂട്ടിക്കാന്‍ മാര്‍ഗങ്ങളുണ്ട്. അപരന്റെ അക്കൗണ്ടില്‍ പോയി കവര്‍ഫോട്ടോയില്‍ ക്ലിക്ക് ചെയ്ത് റിപ്പോര്‍ട്ട് സെലക്ട് ചെയ്യുക. ബാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ലിങ്കിലൂടെ പോയാല്‍ കാണാം...












Click it and Unblock the Notifications