മൊമെന്റ്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തില്ലേ? എങ്കില്‍ ഫേസ്ബുക്ക് പറയുന്നത് കേള്‍ക്കൂ..
കാലിഫോര്‍ണിയ: സ്വകാര്യ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതിനായി ഫേസ്ബുക്ക് ആരംഭിച്ച മൊമെന്റ്‌സ് ആപ്പ് ഇല്ലെങ്കില്‍ ഫേസ്ബുക്കില്‍ സിങ്ക് ചെയ്ത് അപ് ലോഡ് ചെയ്ത ഫോട്ടോകള്‍ ഡീലീറ്റ് ആകുമെന്ന മുന്നറിയിപ്പുമായി ഫേസ്ബുക്ക്. ജൂലൈ ഏഴിന് മുമ്പ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദ്ദേശം. സുഹൃത്തുക്കള്‍ക്കിടയില്‍ സ്വകാര്യ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി 2015ജൂണില്‍ ഫേസ്ബുക്ക് ആരംഭിച്ച ആപ്ലിക്കേഷനാണ് ഫേസ്ബുക്ക് മൊമന്റ്‌സ്. ഫേസ്ബുക്ക് ആപ്പ് പുറത്തിറക്കിയതോട നിരവധി ഉപയോക്താക്കളാണ് മൊമെന്റ്‌സ് ആപ്പ് ഉപയോഗിച്ചുതുടങ്ങിയത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഫേസ്ബുക്കിന്റെ പ്രധാന ആപ്പില്‍ അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ സ്വാഭാവികമായി സിങ്ക് ചെയ്യുന്ന സംവിധാനം ഫേസ്ബുക്ക് നിര്‍ത്തലാക്കിയത്. എന്നാല്‍ മൊമെന്റ്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുന്നതിലൂടെ ഫോട്ടോകള്‍ തനിയേ അപ് ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന വാദമാണ് കമ്പനി മുന്നോട്ടുവച്ചത്. മൊമെന്റ്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതുവരെയുള്ള എല്ലാ ഫോട്ടോകളും ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്യുമെന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഫോണില്‍ നിന്ന് സ്വകാര്യമായി ഫേസ്ബുക്കിലേക്ക് അപ് ലോഡ് ചെയ്തിട്ടുള്ള ഫോട്ടോകളും ഡീലീറ്റ് ആവുമെന്ന് ഫേസ്ബുക്ക് ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോള്‍ത്തന്നെ ഫേസ്ബുക്കിന്റെ മൊമെന്റ്‌സ് ആപ്പിലേക്ക് മാറുന്നവര്‍ക്ക് ഈ ഫോട്ടോകള്‍ ലഭിക്കും അതിന് താല്‍പ്പര്യമില്ലാത്തവര്‍ ഫേസ്ബുക്കിലെ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്്ത് മറ്റെവിടെയെങ്കിലും സൂക്ഷിക്കാനാണ് ഫേസ്ബുക്ക് നല്‍കുന്ന മറ്റൊരു നിര്‍ദ്ദേശം. എന്നാല്‍ സിങ്ക് ചെയ്ത ആല്‍ബത്തിലൂടെ അല്ലാതെ ഷെയര്‍ ചെയ്തിട്ടുള്ള വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയെ ഈ മാറ്റം ബാധിക്കില്ലെന്നും ഫേസ്ബുക്ക് കൂട്ടിച്ചേര്‍ക്കുന്നു.

സ്മാര്‍ട്ട്‌ഫോണിന്റെ ഗാലറി സ്‌കാന്‍ ചെയ്ത് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം വഴി മുഖം തിരിച്ചറിഞ്ഞ് ഈ ഫോട്ടോകള്‍ മറ്റുള്ള സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാവുന്നതാണെങ്കില്‍ ആപ്ലിക്കേഷന്‍ ആ വിവരം കൃത്യമായി ഉപയോക്താക്കളെ അറിയിക്കും. ആവശ്യമുള്ള ചിത്രങ്ങള്‍ പ്രത്യേകം ആല്‍ബങ്ങളായി സേവ് ചെയ്യാനുള്ള സംവിധാനവും ആപ്പിലുണ്ട്. നിലവില്‍ ഈ സംവിധാനം ഗൂഗിളിന്റെ ഫോട്ടോസ്, യാഹൂവിന്റെ ഫ്‌ളിക്കര്‍, ആപ്പിളിന്റെ ഐക്ലൗഡ് എന്നീ സേവനങ്ങള്‍ ചെയ്തുവരുന്നുണ്ട്.
ഫേസ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ നിന്ന് ചാറ്റ് ചെയ്യാനുള്ള സംവിധാനം നീക്കം ചെയത് ഈയിടെയാണ്. ഫേസ്ബുക്കിന്റെ തന്നെ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമമായിരുന്നു ഈ നീക്കത്തിന് പിന്നില്‍.


Click it and Unblock the Notifications
