നിങ്ങള്‍ അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഫേസ്ബുക്ക് ചെയ്യുന്നത്!!!
കാലിഫോര്‍ണിയ: അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഫേസ്ബുക്ക് നിങ്ങളെ പിന്തുടരുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഫേസ്ബുക്ക് ലോഗിന്‍ ചെയ്ത ശേഷം ഇത്തരത്തില്‍ അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഫേസ്ബുക്ക് പ്ലഗ് ഇന്‍ ബട്ടണ്‍ വഴി നിങ്ങള്‍ സെര്‍ച്ച് ചെയ്യുന്ന വെബ്ബ്‌സൈറ്റ് ഫേസ്ബുക്കും ഫോളോ ചെയ്യുന്നുവെന്നതാണ് കണ്ടെത്തല്‍.
ഇത്തരത്തില്‍ ഓരോ ഫേസ്ബുക്ക് ഉപയോക്താക്കളും സന്ദര്‍ശിക്കുന്ന വെബ്ബ്‌സൈറ്റുകളുടെ അടിസ്ഥാനത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് ഓരോരുത്തരുടേയും അഭിരുചിക്കരനുസരിച്ച് അശ്ലീല വീഡിയോകളും ഫോട്ടോകളും കാണുന്നതിനായി ഫേസ്ബുക്ക് ഓരോരുത്തരേയും ടാര്‍ഗറ്റ് ചെയ്യും.


ഫേസ്ബുക്ക് നിങ്ങളെ എങ്ങനെ പിന്‍തുടരും
ഫേസ്ബുക്ക് ലോഗ് ഇന്‍ ചെയ്ത ശേഷം സെര്‍ച്ച് ചെയ്യുന്ന മറ്റ് തേര്‍ഡ് പാര്‍ട്ടി വെബ്ബ്‌സൈറ്റുകളുടേയോ, ആപ്ലിക്കേഷനുകളുടെയും വിവരങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കാറുണ്ട്. ഇക്കാര്യം ഫേസ്ബുക്ക് തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്.

സൈറ്റുകളിലെ ലൈക്ക് ബട്ടണ്‍
ഓരോ വെബ്‌സൈറ്റുകളിലുള്ള ലൈക്ക് ബട്ടണ്‍ ഉപയോഗിക്കുന്നതിനോ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുന്നതിനോ ഉള്ള ഓപ്ഷന്‍ ഫേസ്ബുക്ക് നല്‍കുന്നുണ്ട്. ഇത് വഴി ഫേസ്ബുക്ക് ഉപയോക്താക്കളുടെ മനോഭാവവും അഭിരുചിയും മനസ്സിലാക്കുന്നതിനാണ് ഇത്തരമൊരു രീതി ഫേസ്ബുക്ക് പിന്തുടരുന്നത്.

ലൈക്ക് ബട്ടണ്‍ തരുന്ന പണി
ഫേസ്ബുക്കിന്റ ലൈക്ക് ബട്ടണും ഓരോ ഫേസ്ബുക്ക് ഉപയോക്താക്കളും സെര്‍ച്ച് ചെയ്യുന്ന വെബ്ബ്‌സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഫേസ്ബുക്ക് ഓരോരുത്തരേയും ട്രാക്ക് ചെയ്യാറുണ്ട്.

ഷെയര്‍ ബട്ടണ്‍
ഫേസ്ബുക്കിലെ ലൈക്ക് ബട്ടണെപ്പോലെ തന്നെ ഷെയര്‍ ബട്ടണും ഇത്തരത്തില്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗിലുള്ള മനോഭാവവും സ്വഭാവവും മനസ്സിലാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.

പരസ്യങ്ങള്‍ വരുന്ന വഴി
അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുന്നവരെ ലക്ഷ്യംവെച്ച് ഫേസ്ബുക്ക് അത്തരം പരസ്യങ്ങള്‍ നല്‍കാറില്ലെങ്കിലും ലോഗിന്‍ ചെയ്ത ശേഷമുള്ള ഓരോ ഉപയോക്താവിന്റെയും സെര്‍ച്ച് ഹിസ്റ്ററി ഫേസ്ബുക്ക് വിശകലനം ചെയ്യും. സെര്‍ച്ച് റിസല്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് വാളിലേക്ക് പരസ്യങ്ങള്‍ നല്‍കുന്നത്.

ഫേസ്ബുക്കില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം
ഫേസ്ബുക്ക് ലോഗ് ഔട്ട് ചെയ്ത ശേഷം വിപിഎന്‍ അല്ലെങ്കില്‍ ടോര്‍ ഉപയോഗിച്ച് അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുകയാണ് അശ്ലീല വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഫേസ്ബുക്ക് ട്രാക്കിംഗില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗ്ഗം












Click it and Unblock the Notifications