തടിച്ചാലും മെലിഞ്ഞാലും ആളുകള്‍ക്ക് കുഴപ്പമാണ്; എന്ത് വികാരമാണ് ലഭിക്കുന്നത്; തുറന്നടിച്ച് പ്രിയാമണി
തെന്നിന്ത്യയിലും മലയാഴത്തിലും പ്രിയപ്പെട്ട താരമാണ് പ്രിയ മണി. തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടെന്ന് തന്നെ സിനിമ ലോകത്തെ ഉയരങ്ങളിലേക്ക് എത്താന്‍ സാധിച്ചു . വാരിക്കോരി സിനിമകള്‍ ചെയ്യാറില്ലെങ്കിലും ചെയ്ത സിനിമകളിലെ വേഷങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു .

2007ല്‍ പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രിയാമണിക്കു ലഭിച്ചു. ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ് വെബ് സീരീസുകളായ ഫാമിലി മാന്‍1, 2 സീസണുകളില്‍ നടി പ്രധാന വേഷങ്ങത്തില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ താരം തന്റെ പ്രതിഫലം ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഒരു ദിവസം ഒന്ന് മുതല്‍ ഒന്നര ലക്ഷം വരെ പ്രതിഫലം വാങ്ങിയ പ്രിയാ മണി ഇപ്പോള്‍ വാങ്ങിക്കുന്നത് നാല് ലക്ഷം വരെയാണ്. ബോളിവിഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇപ്പോഴിതാ താരം തന്റെ സിനിമ ജീവിതത്തിനിടെ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് തുറന്നുപറയുകയാണ്.

നിറത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലും നേരിട്ട കളിയാക്കലുകളെ കുറിച്ചാണ് താരം പറയുന്നത്. ഒരു സമയത്ത് തന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ടെന്ന് പ്രിയ മണി പറയുന്നു. ഇപ്പോള്‍ താന്‍ എങ്ങനെയാണോ അതിനേക്കാള്‍ കൂടുതല്‍ തടിയുണ്ടായിരുന്നു. നിങ്ങള്‍ തടിച്ചിരിക്കുന്നു എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്.

എന്നാല്‍ അതിന് ശേഷം എന്താണ് ഇങ്ങനെ മെലിഞ്ഞുപോയതെന്നായിരുന്നു ആളുകളുടെ ചോദ്യം. തടിച്ച നിങ്ങളെയായിരുന്നു ഇഷ്ടം എന്നൊക്കെ പറഞ്ഞവരുമുണ്ട്. മറ്റുള്ളവരെ ബോഡിഷെയ്മിംഗ് ചെയ്യുന്നത് കൊണ്ട് ലഭിക്കുന്ന വികാരമെന്താണെന്ന് മനസിലാകുന്നില്ലെന്ന് പ്രിയ മണി പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ തന്റെ നിറത്തെ കുറിച്ചും സംസാരിക്കുന്നുണ്ടെന്ന് പ്രിയ പറയുന്നു. 'സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ എന്റെ ചര്‍മ്മത്തിന്റെ നിറത്തെക്കുറിച്ച് സംസാരിക്കുന്നു. അതില്‍ 99 ശതമാനം പേരും നമ്മളെ സ്‌നേഹിക്കുന്നവരാകാം. എന്നാല്‍ ബാക്കി ഒരു ശതമാനം നിങ്ങള്‍ തടിച്ചതിനെ കുറിച്ചും നിറം ഇരുണ്ടതിനെ കുറിച്ചും പറയുമെന്ന് പ്രിയ മണി അഭിമുഖത്തില്‍ പറയുന്നു.

കൂടാതെ സിനിമ മേഖലയില്‍ നില്‍ക്കണമെങ്കില്‍ ശരീരം, ചര്‍മ്മം, മുടി, നഖം, എന്നിവ കൃത്യമായി സംരക്ഷിക്കണമെന്ന് പ്രിയ മണി പറയുന്നു. ചിപ്പോഴൊക്കെ ഒരു ദിവസം ഇതെല്ലാം ഉപേക്ഷിച്ച് തനിക്ക് വേണ്ടി മാത്രം ജീവിക്കാന്‍ തോന്നാറുണ്ടെന്നും പ്രിയാ മണി വ്യക്തമാക്കി. സൗന്ദര്യത്തെ കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിച്ചാല്‍ മാത്രമാണ് ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതു സമൂഹത്തില്‍ നടക്കുകയുള്ളൂ.

എല്ലാവര്‍ക്കും ഇവിടെ ജീവിക്കണം. ജീവിക്കാന്‍ അനുവദിക്കൂ, എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന പോസിറ്റീവ ് കാര്യങ്ങള്‍ പറയുക. അങ്ങനെയൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഒരു പക്ഷേ നിങ്ങള്‍ക്ക് എന്നെ ഇഷ്ടമായിരിക്കില്ല. എന്നാല്‍ അത് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് എന്തിനാണെന്നും താരം ചോദിക്കുന്നു.
{document1}












Click it and Unblock the Notifications