നടി അനുശ്രിയോട് ഹോട്ട് ചിത്രം ആവശ്യപ്പെട്ട് കമന്റ്: കൃത്യമായ ചിത്രം തന്നെ നല്കി താരം
സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ അശ്ലീലമായ കമന്റുകള്‍ പങ്കുവെക്കുന്ന പ്രവണത അടുത്തിടെയായി വലിയ തോതില്‍ വര്‍ധിച്ച് വന്നിട്ടുണ്ട്. പ്രമുഖരന്നോ-അപ്രമുഖരന്നോ വ്യത്യാസമില്ലാതെ പല സ്ത്രീകളും ഇത്തരം അശ്ലീല കമന്റുകള്‍ക്ക് വിധേയമാകേണ്ടി വരുന്നു.
പ്രമുഖര്‍ക്കെതിരെ നടക്കുന്ന ഇത്തരം അശ്ലീല വര്‍ഷങ്ങള്‍ അവര്‍ നല്കുന്ന മറുപടികൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. അത്തരത്തില്‍ അശ്ലീല കമന്റുമായി രംഗത്ത് വന്ന ഒരാള്‍ക്ക് നടി അനുശ്രി നല്കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്.
ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന് ധര്‍ണ- ചിത്രങ്ങള്‍

സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ആരാധകരുമായി മറ്റും നിരന്തരം സംസാരിക്കാറുള്ള അപൂര്‍വം താരങ്ങളില്‍ ഒരാളാണ് അനുശ്രീ. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി നടത്തുന്ന ചോദ്യോത്തര വേളയില്‍ അവരുടെ ചോദ്യങ്ങള്‍ക്ക് രസകരവും കൃത്യവുമായ മറുപടിയും താരം നല്‍കാറുണ്ട്. ഇത്തരത്തില്‍ ഏറ്റവും അവസാനമായി നടന്ന ചോദ്യോത്തര വേളയിലാണ് നേരത്തെ സൂചിപ്പിച്ച സംഭവം നടന്നത്.

വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്കികൊണ്ടിരിക്കേയായിരുന്നു ഒരു വ്യക്തിയുടെ ഭാഗത്ത് നിന്നും അശ്ലീല കമന്റ് ഉണ്ടാവുന്നത്. ഒരു ഹോട്ട് ചിത്രം കാണിക്കാമോ എന്നായിരുന്നു ഇയാള്‍ അനുശ്രിയോട് ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തോട് ഒട്ടും പ്രകോപിതയാവാതെ, അതെ സമയം ചോദിച്ച ആളെ നിരശനാക്കാത്ത ഒരു ഹോട്ട് 'ചിത്രം' തന്നെ അനുശ്രി മറുപടിയായി നല്‍കുകയും ചെയ്തു.

ഹോട്ട് ചിത്രം എന്ന് പറയുമ്പോള്‍ മലയാളത്തില്‍ ചൂട് ചിത്രം എന്ന് അര്‍ത്ഥമാക്കാം. അത്തരത്തില്‍ ശരിക്കും ചൂടുള്ള ഒരു ചിത്രമായിരുന്നു അനുശ്രി ഹോട്ട് ചിത്രം ചോദിച്ച വ്യക്തിക്ക് നല്‍കിയത്. ഒരു കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ വെച്ചിരിക്കുന്ന ചിത്രമായിരുന്നു അനുശ്രി ഹോട്ട് ചിത്രം ചോദിച്ച വ്യക്തിക്ക് മറുപടിയായി അയച്ച് നല്‍കിയത്.

ഇതുകുടാതെയുള്ള നിരവധി ചോദ്യങ്ങളും അനുശ്രിയെ തേടിയെത്തുകയും താരം അതിന് മറുപടി നല്‍കുകയും ചെയ്തു. അതില്‍ ഏറ്റവും പ്രധാനം സൂപ്പര്‍ താരം മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യമായിരുന്നു. 'മമ്മൂട്ടിയെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാമോ ചേച്ചി' എന്നാണ് ആരാധകന് അനുശ്രീയോട് ചോദിച്ചത്.

ഒരു വാക്കില്‍ ഒതുക്കാന്‍ കഴിയാത്ത പ്രതിഭാസം എന്നായിരുന്നു മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് അനുശ്രി നല്കിയ മറുപടി. മമ്മൂട്ടിക്കൊപ്പം മധുരരാജ എന്ന ചിത്രത്തില്‍ നായികാ പ്രാധാനമുള്ള കഥാപാത്രത്തെ അനുശ്രി അവതരിപ്പിച്ചിരുന്നു. വൈശാഖ് സംവിധാനം ചെയ്ത സിനിമയില്‍ വാസന്തി എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനം നടി കാഴ്ചവെക്കുകയും ചെയ്തു.

സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കള്‍ ആരാണെന്ന് മറ്റൊരാള്‍ അനുശ്രീയോട് ചോദിച്ചപ്പോള്‍ നടിമാരായ 'സ്വാസിക, ഷിബ്ല തുടങ്ങിയവരാണ് തന്റെ അടുത്ത സുഹൃത്തുക്കളെന്ന്' എന്നായിരുന്നു താരത്തിന്റെ മറുപടി. അറേഞ്ച്ഡ് വെഡ്ഡിങോ..പ്രണയവിവാഹമോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ പ്രണയവിവാഹം എന്നായിരുന്നു ഇഷ്ടമെന്നും നടി തുറന്ന് പറയുന്നു.

'ലിപ് ലോക്ക് സീന്‍സ് ചെയ്യുമോ? ഇപ്പോ മലയാളത്തില്‍ ഇതൊക്കെ ഉണ്ടെ, അതുകൊണ്ട് ചോദിച്ചതാ' എന്ന ചോദ്യവുമായി ഒരു ആരാധകന് എത്തിയപ്പോള്‍ യെസ് എന്ന മറുപടിയും അനുശ്രീ ചോദിക്കുന്നു. ഉയരം 170 എന്നും ശരീരഭാരം 55 കിലോ ആണെന്നും നടി പറയുകയുണ്ടായി. ചോദ്യോത്തര വേളയില്‍ ചേട്ടന്റെ കുഞ്ഞ് അനന്തപദ്മനാഭന്റെ വിശേഷങ്ങളും അനുശ്രീ പങ്കുവെച്ചിട്ടുണ്ട്.

ഇതിനോടകം ഇരുപതിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച അനുശ്രീയുടെ ആദ്യത്തെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം ലാല്‍ജോസ് സംവിദാനം ചെയ്ത ഡയമണ്ട് നെക്ലേസിലേതായിരുന്നു. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി ശ്രദ്ധേയ പ്രകടനമാണ് അനുശ്രീ കാഴ്ചവെച്ചത്. ഇതിഹാസ, ചന്ദ്രേട്ടന് എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലത്.
അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications