മമ്മൂക്ക, ലാലേട്ടന്‍, ദുല്‍ഖര്‍.. വിജയ് ഫാൻസ് പോലും ദിലീപേട്ടനൊപ്പം'! അവള്‍ക്കും മഞ്ജുവിനുമൊപ്പമോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമ രണ്ട് ചേരിയായി തിരിഞ്ഞിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ ദിലീപിനൊപ്പമെന്നും നടിക്കൊപ്പമെന്നും ഉള്ള തരത്തില്‍ ചേരിതിരിവുണ്ട്. വ്യാഴാഴ്ച ദിലീപിന്റെ രാമലീല റിലീസാവുന്നത് സംബന്ധിച്ചും വിവിധ അഭിപ്രായങ്ങളുണ്ട്.

എന്നാല്‍ സിനിമാ താരങ്ങള്‍ക്ക് ഇടയിലുള്ള അഭിപ്രായ വ്യത്യാസമൊന്നും ഫാന്‍സിനില്ല എന്നതാണ് ദിലീപിന്റെ കാര്യത്തിലെ യാഥാര്‍ത്ഥ്യം. താരഭേദമന്യേ ഫാന്‍സുകാരെല്ലാം ' ദിലീപേട്ടനൊപ്പ'മാണ്.

രാമലീലയ്ക്ക് എതിരെ

രാമലീലയ്ക്ക് എതിരെ

കുറ്റാരോപിതനായ ദിലീപിന്റേയും നടിക്കൊപ്പം നില്‍ക്കുന്ന മഞ്ജു വാര്യരുടേയും ചിത്രങ്ങള്‍ ഒരേദിവസം റിലീസാവുകയാണ്. ദിലീപിന്റെ രാമലീലയും മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും. രാമലീലയ്‌ക്കെതിരെ വലിയ പ്രചാരണം നടക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍.

സിനിമയിൽ രണ്ട് ചേരി

സിനിമയിൽ രണ്ട് ചേരി

ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദിലീപ് ചിത്രം കാണില്ലെന്നാണ് ഒരു കൂട്ടര്‍ ഉന്നയിക്കുന്ന വാദം. അതേസമയം സിനിമ ദിലീപിന്റേത് മാത്രമല്ല മറിച്ച് നിരവധി പേര്‍ ചിത്രത്തിന് പിറകില്‍ അധ്വാനിച്ചിട്ടുണ്ടെന്നും അതിനാല്‍ സിനിമ ബഹിഷ്‌ക്കരിക്കരുതെന്നും ഒരു വിഭാഗം.

ഫാൻസ് ദിലീപേട്ടനൊപ്പം

ഫാൻസ് ദിലീപേട്ടനൊപ്പം

ഈ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ മുറുകുകയാണ്. എന്നാല്‍ പ്രമുഖ താരങ്ങളുടെ ഫാന്‍സ് സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ സംശയമേതുമില്ല. മുന്‍നിര താരങ്ങളുടെ ഫാന്‍സ് പേജുകളെല്ലാം രാമലീലയ്ക്ക് ഒപ്പമാണ്. ദിലീപേട്ടനൊപ്പം എന്ന ഹാഷ്ടാഗ് പരക്കുന്നത്.

 രാമലീലയ്ക്ക് പിന്തുണ

രാമലീലയ്ക്ക് പിന്തുണ

മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, അജിത്ത്, സൂര്യ എന്നിവരുടെ ഫാന്‍സ് പേജുകളെല്ലാം രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം നാളെത്തന്നെ റിലീസ് ചെയ്യാനിരിക്കുന്ന മഞ്ജുവിന്റെ ചിത്രത്തിന് ഈ ഓളമൊന്നും ഇല്ലതാനും.

രാജാക്കന്മാർക്ക് അഭിപ്രായമില്ലേ

രാജാക്കന്മാർക്ക് അഭിപ്രായമില്ലേ

ഫാന്‍സുകാര്‍ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാലിവരുടെ താരരാജാക്കന്മാരൊന്നും ഈ വിഷയത്തില്‍ ഇതുവരെ അഭിപ്രായം പറയാത്തവരാണ്. അമ്മയുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചിത്രം വരച്ചിരുന്ന ലാലേട്ടനും മുകളിലേക്ക് നോക്കി ഇരുന്ന മമ്മൂക്കയേയും മറക്കാറായിട്ടില്ല.

പ്രതികരണമില്ലാതെ

പ്രതികരണമില്ലാതെ

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തുറന്നൊരു അഭിപ്രായം ഇതുവരെ പൊതുജനത്തിന് മുന്നില്‍ പറയാന്‍ ഇവര്‍ക്കായിട്ടില്ല. ഇടയ്ക്കിടെ ബ്ലോഗെഴുതുന്ന മോഹന്‍ലാലിന് സ്വന്തം സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഒരക്ഷരം പോലും കുറിക്കാനുണ്ടായില്ല.

ആകെ നടത്തിയ പ്രതികരണം ഇതാണ്

ആകെ നടത്തിയ പ്രതികരണം ഇതാണ്

അറസ്റ്റിന് ശേഷം ദിലീപിനെ പുറത്താക്കാന്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവിന് പിന്നാലെ മാധ്യമങ്ങളോട് തീരുമാനം പറഞ്ഞതാണ് താരരാജാക്കന്മാര്‍ ഇതുവരെ നടത്തിയ പ്രതികരണമെന്ന് പറയാം. യുവതാരങ്ങളില്‍ പൃഥ്വിരാജ് അടക്കം അപൂര്‍വ്വം ചിലരൊഴികെ ആരും ഇതുവരെയും പ്രതികരിച്ച് കണ്ടിട്ടില്ല.

യുവതാരങ്ങളുടെ നിലപാട്

യുവതാരങ്ങളുടെ നിലപാട്

യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയരായ ദുല്‍ഖര്‍ സല്‍മാനോ ഫഹദ് ഫാസിലോ നിവിന്‍ പോളിയോ ഒരക്ഷരം പോലും ഈ വിഷയത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ല. സിനിമാ പ്രമോഷന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ സജീവരാണ് എങ്കിലും സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി സംസാരിക്കാന്‍ ഇവര്‍ക്കാര്‍ക്കും ഇതുവരെ തോന്നിയിട്ടില്ല.

തെറ്റുകാരനല്ല ദിലീപെന്ന്

തെറ്റുകാരനല്ല ദിലീപെന്ന്

ഇവരുടെയൊക്കെ ഫാന്‍സ് ദിലീപിനൊപ്പമാണ് എന്ന നിലപാട് പ്രഖ്യാപിച്ച് കഴിഞ്ഞു. വ്യക്തി എന്നതിനപ്പുറം സിനിമയ്ക്ക് നല്‍കുന്ന പിന്തുണയാണ് ഇതെന്ന് പറയാനാവില്ല. കാരണം ദിലീപ് തെറ്റുകാരനല്ലെന്നും തിരിച്ച് വരുമെന്നും തരത്തിലുള്ള എഴുത്തുകളും ഇക്കൂട്ടത്തില്‍ കാണാം.

കൊണ്ട് പിടിച്ച പ്രചാരണം

കൊണ്ട് പിടിച്ച പ്രചാരണം

ദിലീപ് ആരാധകര്‍ ഒരു വശത്ത് കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. രാമലീല ഏത് വിധേനെയും വിജയിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. ദിലീപിനെ സിനിമയിലെ ചിലര്‍ ഗൂഢാലോചന നടത്തി കുടുക്കിയതാണ് എന്നാണ് ഫാന്‍സ് തുടക്കം മുതലേ ആരോപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+