കോപ്പയില്‍ തോറ്റ അമേരിക്കയെ ആശ്വസിപ്പിക്കാന്‍ മോദി അമേരിക്കയിലേക്ക്.. ട്രോളുകള്‍!
പേര് - ലയണല്‍ മെസ്സി. ടീം - അര്‍ജന്റീന. പണി - ഗോള്‍ അടിപ്പിക്കുക, ഗോള്‍ അടിക്കുക. കോപ്പാ അമേരിക്കയുടെ സെമിഫൈനലില്‍ ആതിഥേയരായ അമേരിക്കയെ അര്‍ജന്റീന തകര്‍ത്തപ്പോള്‍ താരമായത് സാക്ഷാല്‍ ലയണല്‍ മെസി തന്നെ. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും അധികം ഗോളുകള്‍ എന്ന റെക്കോര്‍ഡോടെ മെസ്സി ഫൈനല്‍ പ്രവേശനം രാജകീയമാക്കുമ്പോള് ആരാധകര്‍ അടങ്ങിയിരിക്കുന്നത് എങ്ങനെ.
അങ്ങ് അര്‍ജന്റീനയില്‍ മാത്രമല്ല ഇവിടെ കേരളത്തിലുമുണ്ട് അര്‍ജന്റീനയ്ക്കും മെസ്സിക്കും ആരാധകര്‍. എതിരാളികളായ ബ്രസീല്‍ ഫാന്‍സിനെ കളിയാക്കിയും പറ്റാവുന്ന തരത്തിലെല്ലാം ട്രോളിയുമാണ് ആരാധകരുടെ ആഘോഷം. കിട്ടിയ ഗ്യാപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രാഭ്രമത്തിനും ഒരു പണി കൊടുക്കുന്ന വിരുതന്മാരുമുണ്ട്. കാണൂ കോപ്പ അമേരിക്ക സെമിഫൈനല്‍ എഡിഷന് ട്രോളുകള്‍.

മോദി അമേരിക്കയ്ക്കോ
കോപ്പ അമേരിക്കയില്‍ തോറ്റ അമേരിക്കയെ ആശ്വസിപ്പിക്കാന്‍ മോദി അമേരിക്കയ്ക്ക് പോകുമെന്നാണ് ട്രോളന്മാര് പറയുന്നത്

അങ്ങനല്ലേ പാടുള്ളൂ
ജയിച്ചു അല്ലേ എന്ന് അമേരിക്ക അങ്ങനല്ലേ പാടുള്ളൂ എന്ന് മറുപടി

ബ്രസീല്‍ ഫാന്‍
അര്‍ജന്റീന - യു എസ് എ മത്സരം കാണുന്ന ഒരു ബ്രസീല്‍ ഫാന്‍. അര്‍ജന്റീന ജയിച്ചാലും ബ്രസീല്‍ ഫാന്‍സിന് ഇരിക്കപ്പൊറുതിയില്ല

സാറിന്റെ പേരെന്താ
ഗോളടിപ്പിക്കുക അടിക്കുക അതാണ് നമ്മടെ സ്റ്റൈല്‍ ഓഫ് പ്ലേ. പേര് ലയണല്‍ മെസ്സി

പാവം ഫാന്‍സ്
അര്‍ജന്റീന കോപ്പയുടെ ഫൈനലില്‍ എത്തി എന്നറിഞ്ഞ ബ്രസീല്‍ ഫാന്‍സിന്റെ കരച്ചില്

മെസ്സി ഡാ
പോസ്റ്റിന് മുന്നില്‍ 11 പേരെ നിരത്തി നിര്‍ത്തിയാല്‍ ഗോളടിക്കില്ല എന്ന് കരുതിയോ

എന്താ വൈകിയേ
എന്താ വൈകിയോ അവമ്മാര് നിര്‍ത്തിയാലല്ലേ വരാന്‍ പറ്റൂ.. ബ്രസീലും മെക്സിക്കോയും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍

അപ്പോ ഞാനാരാ
ബെസ്റ്റ് ഫ്രീകിക്ക് ടേക്കറെന്ന് മെസി പറഞ്ഞാല്‍ ബെയില്‍ അപ്പോ ആരാ. ങേ.

എടുത്ത് വെച്ചിട്ടുണ്ട്
കളിക്ക് മുമ്പേ അര്‍ജന്റീന തോല്‍ക്കുമെന്ന് വെല്ലുവിളിച്ചവരുടെ സ്ക്രീന്‍ ഷോട്ടുകള്‍ വെച്ചാണ് ട്രോളുകള്‍

വീണ്ടും ബ്രസീല്‍ ഫാന്‍
എല്ലാവര്ക്കും കിട്ടുന്നുണ്ട്... ആദ്യറൗണ്ടില്‍ തോറ്റ് പുറത്തായി കളി കണ്ട് നില്ക്കുന്ന ബ്രസീല്‍ ടീമിന്റെ ആരാധകര്‍

ആരാണീ മെസി
കേട്ടറിവിനെക്കാള്‍ വലുതാണ് മെസി എന്ന സത്യം ശരിയല്ലേ

ഇതെന്നെ ഉദ്ദേശിച്ചല്ലേ
മെസ്സിയുടെ ഫ്രീകിക്ക് ഗോളുകള്‍ കാണുന്ന പ്രമുഖ താരം എന്ന ട്രോള്‍ കണ്ട റൊണാള്‍ഡോ

ആരൊക്കെയാണ് നില്‍ക്കുന്നത്
അര്‍ജന്റീന തോല്‍ക്കുന്നത് കാണാന്‍ നില്‍ക്കുന്നത് ആരൊക്കെയാ. ബ്രസീല്‍ ഫാന്‍ മുതല്‍ പോര്‍ച്ചുഗല്‍ ഫാന്‍ വരെയുണ്ട്

കളി ഇങ്ങനെ
കോപ്പയില്‍ അഞ്ച് ഗോളുകള്‍ അടിച്ചു. നാല് ഗോളുകള്‍ അടിപ്പിച്ചു. 254 മിനുട്ട് കളിച്ചു. 3 കളിയില്‍ മാന്‍ ഓഫ് ദ മാച്ച്

റെക്കോര്‍ഡ് സ്വന്തം
അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഇനി മെസിക്ക് സ്വന്തം
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications