മമ്മൂട്ടിയെപ്പോലെ ധോണിയും ഒറ്റ വിജയം കൊണ്ട് തിരിച്ചുവന്നു, ഫാന്‍സിന് ആഘോഷം!

ജയിക്കാനായി ജനിച്ചവന്‍, നയിക്കാനായി ജനിച്ചവന്‍ - സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ എം എസ് ധോണി ഫാന്‍സ് ശക്തമായി തിരിച്ചുവന്നു. പത്തേമാരി വിജയിച്ച മമ്മൂട്ടിയുടെ ഫാന്‍സിനെ വെല്ലുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളി ജയിപ്പിച്ച ധോണിയുടെ ഫാന്‍സ് നടത്തുന്നത്.

ഫേസ്ബുക്കിലും ട്വിറ്ററിലും ധോണിക്ക് ജയ് വിളിക്കുകയാണ് മുന്‍ താരങ്ങള്‍ അടക്കമുള്ള ആരാധകര്‍. വി വി എസ് ലക്ഷ്മണ്‍, സഞ്ജയ് മഞ്ജരേക്കര്‍ തുടങ്ങിയ പ്രമുഖര്‍ ട്വിറ്ററില്‍ ധോണിയെ വാഴ്ത്തുമ്പോള്‍ ഫേസ്ബുക്കില്‍ ട്രോളുകളുമായി അരങ്ങുതകര്‍ക്കുകയാണ് ധോണി ആരാധകര്‍. കാണൂ ഫോമിലെത്തിയ ധോണിക്ക് വേണ്ടിയുള്ള സ്‌പെഷല്‍ ട്രോളുകള്‍.

വായടപ്പിച്ചുകളഞ്ഞു

വായടപ്പിച്ചുകളഞ്ഞു

ഒറ്റദിവസം കൊണ്ട് മമ്മൂട്ടിയും ധോണിയും വിമര്‍ശകരുടെ വായടപ്പിച്ചുകളഞ്ഞു

ധോണി ഇന്ന് ഇന്നലെ

ധോണി ഇന്ന് ഇന്നലെ

ഇന്നലെ ധോണി പുലിയില്‍ അഭിനയിച്ച വിജയ് ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് ധോണി ബാഹുബലി ആയി.

ദക്ഷിണാഫ്രിക്ക തോറ്റേ

ദക്ഷിണാഫ്രിക്ക തോറ്റേ

കിരീടത്തിലെ കൊച്ചിന്‍ ഹനീഫയെപ്പോലെ ആര്‍ത്തുവിളിക്കുകയാണ് ഫാന്‍സ്. ദക്ഷിണാഫ്രിക്ക തോറ്റേ

എന്തൊക്കെയായിരുന്നു

എന്തൊക്കെയായിരുന്നു

ധോണി വിമര്‍ശകരുടെ കാര്യമാണ് കഷ്ടം. എന്തൊക്കെയായിരുന്നു.. ഒടുവില്‍ ധോണി തന്നെ വേണ്ടിവന്നു കളി ജയിപ്പിക്കാന്‍

ജയിക്കാന്‍ വേണ്ടി മാത്രം

ജയിക്കാന്‍ വേണ്ടി മാത്രം

ചില കളികള്‍ ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്നവയാണ്- മോഹന്‍ലാലിന്റെ ഈ ഡയലോഗ് ധോണിക്ക് ഇപ്പോള്‍ നന്നായി ചേരും

ഇത് സൂപ്പര്‍ ഡയലോഗ്

ഇത് സൂപ്പര്‍ ഡയലോഗ്

ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ഞാന്‍ ധോണിയല്ല ഡിവില്ലിയേഴ്‌സാണ്. വെറും ഡിവില്ലിയേഴ്്‌സ് - ധ്രുവം ഫെയിം മമ്മൂട്ടി

ധോണിയാണോ തോല്‍പിച്ചത്

ധോണിയാണോ തോല്‍പിച്ചത്

ഇന്നലെ കളി തോറ്റപ്പോ നീയെന്താ പറഞ്ഞത് ധോണി തോല്‍പിച്ചെന്ന്. ഇന്ന് ജയിച്ചപ്പോള്‍ പറയുന്നു ടീം വര്‍ക്ക് എന്ന് - അപ്പുക്കുട്ടനും അശോകനും.

ഇന്ത്യയെ രക്ഷിച്ച ധോണി

ഇന്ത്യയെ രക്ഷിച്ച ധോണി

ബാഹുബലിയിലെ ഇന്‍ട്രോ സീന്‍. വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഇന്ത്യന്‍ ടീമിനെ എടുത്തുയര്‍ത്തുന്ന ധോണിയുടെ കൈ മാത്രം കാണാം

മാന്‍ ഓഫ് ദ മാച്ചും കിട്ടി

മാന്‍ ഓഫ് ദ മാച്ചും കിട്ടി

കളിയും ജയിച്ചു ധോണിക്ക് മാന്‍ ഓഫ് ദ മാച്ചും കിട്ടി. ആരാധകര്‍ക്ക് പിന്നെ എന്ത് വേണം

 ധോണി ഫാന്‍സ് ഇങ്ങനെയാണ്

ധോണി ഫാന്‍സ് ഇങ്ങനെയാണ്

ധോണി കാരണം കളി തോറ്റാല്‍ ആരും മിണ്ടരുത്. ജയിപ്പിച്ചാല്‍ ജയ് വിളിക്കും

ധോണി വിമര്‍ശകര്‍ ഇപ്പോള്‍

ധോണി വിമര്‍ശകര്‍ ഇപ്പോള്‍

ദേടാ ധോണിയെ കളിയാക്കി പോസ്റ്റിട്ട ഒരുത്തന്‍..

ഒരു കളിയല്ലേ ജയിച്ചുള്ളൂ

ഒരു കളിയല്ലേ ജയിച്ചുള്ളൂ

ധോണി ഒരു കളി ജയിപ്പിച്ചതിനാണോ ഈ തുള്ളുന്നേ എന്ത് ചെയ്യാനാ ഫാന്‍സിന് ഈ ഒന്ന് മതി.

സൗത്താഫ്രിക്കയല്ല ഉന്നം

സൗത്താഫ്രിക്കയല്ല ഉന്നം

സൗത്താഫ്രിക്കയല്ല ധോണി ഫാന്‍സിന്റെ ഉന്നം. ധോണിയെ വിമര്‍ശിക്കുന്നവരെയാണ്.

തുഴച്ചില്‍ സ്പീഡ് മാറി

തുഴച്ചില്‍ സ്പീഡ് മാറി

സാധാരണ തുഴയുന്ന ധോണിയും രണ്ടാം ഏകദിനത്തില്‍ തുഴഞ്ഞ ധോണിയും. ഒന്ന് തോണിയാണെങ്കില്‍ മറ്റേത് സ്പീഡ് ബോട്ടായിപ്പോയി

എല്ലാവരെയും ഇടിച്ചിട്ടു

എല്ലാവരെയും ഇടിച്ചിട്ടു

വീരു ഫാന്‍സ്, കോലി ഫാന്‍സ്, ദാദ ഫാന്‍സ് എന്നിങ്ങനെ എല്ലാവരെയും ഇടിച്ചിട്ട ശേഷം ധോണി ഫാന്‍സ്

എവിടെപ്പോയി വിമര്‍ശകര്‍

എവിടെപ്പോയി വിമര്‍ശകര്‍

കാലം അസ്തമിച്ചു എന്ന് എഴുതിത്തള്ളിയവര്‍ എവിടെപ്പോയി. ചോദ്യം ധോണി ആരാധകരുടെ വക

ഞാനുറങ്ങി ട്ടാ

ഞാനുറങ്ങി ട്ടാ

ആരാ കളി ജയിപ്പിച്ചത്. കോലിയോ രോഹിതോ. ആരുമല്ല ധോണിയാണ് എന്നറിയുമ്പോള്‍...

ഇത് നീലക്കുറിഞ്ഞി

ഇത് നീലക്കുറിഞ്ഞി

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ച് നിന്നു- ആരാ ധോണി തന്നെ.

ജയിച്ചാലും സങ്കടം

ജയിച്ചാലും സങ്കടം

ഇന്ത്യ കളി ജയിച്ചു എന്നറിഞ്ഞ് ഞെട്ടിപ്പോയ കിട്ടുണ്യേട്ടന്റെ അടിച്ചു മോളേ പോസ്.

തുഴപ്പാട്ടുകാരെവിടെ

തുഴപ്പാട്ടുകാരെവിടെ

കളി ജയിപ്പിച്ച ധോണിക്ക് വേണ്ട ജയ് വിളിക്കാന്‍ തുഴപ്പാട്ടുകാരെ തേടുകയാണ് മോദി ഫാന്‍സ്

വിമര്‍ശകര്‍ മുങ്ങി

വിമര്‍ശകര്‍ മുങ്ങി

ഇന്നലെ ധോണിയുടെ പ്രകടനം കണ്ട് മിണ്ടാതെ മുങ്ങുന്ന ധോണി വിമര്‍ശകര്‍. ദൃശ്യത്തിന്റെ രംഗം.

ധോണി ബാഹുബലി

ധോണി ബാഹുബലി

കട്ടപ്പയടക്കം എല്ലാവരും ബാഹുബലി എന്ന് വിളിച്ച് തൊഴുതുപോയ ആ രംഗം.

ചമ്മിപ്പോയല്ലോ

ചമ്മിപ്പോയല്ലോ

ഇന്‍ഡോറില്‍ ധോണിയുടെ ബാറ്റിംഗ് കണ്ട വിമര്‍ശകരുടെ ഭാവം

തള്ളേ ജയിച്ചോ

തള്ളേ ജയിച്ചോ

ഇന്ത്യ ജയിച്ചു എന്നറിഞ്ഞ് ടി വി കാണാന്‍ ഓടി വരുന്ന രാജമാണിക്യം

ഉണ്ണിത്താനെ പൊക്കിയ പോലെ

ഉണ്ണിത്താനെ പൊക്കിയ പോലെ

ശശികലയെ വിമര്‍ശിച്ച ഉണ്ണിത്താനെ പുകഴ്ത്തിയ പോലെയെ ഉളളൂ ഇതും എന്നാണ് വെള്ളിമൂങ്ങയിലെ മാമച്ചന്‍ ട്രോള്‍

ആര് തോറ്റാലും പൊങ്കാല

ആര് തോറ്റാലും പൊങ്കാല

ആര് തോറ്റാലും പൊങ്കാല ധോണിക്ക് തന്നെ എന്നാണ് മെമ്മറീസിലെ സീന്‍ വെച്ചുണ്ടാക്കിയ ഈ ട്രോള്‍

ആരാധകരും വിമര്‍ശകരും

ആരാധകരും വിമര്‍ശകരും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജയത്തിന് ശേഷം ധോണി ഫാന്‍സും ധോണി വിമര്‍ശകരും

എന്നിട്ടും കളിയാക്കല്‍

എന്നിട്ടും കളിയാക്കല്‍

അവസാന ഓവറില്‍ 5 പന്തുകള്‍ പാഴാക്കിയ ധോണിയെ കളിയാക്കി പിടിച്ചിനില്‍ക്കാന്‍ നോക്കുകയാണ് വിമര്‍ശകര്‍

കളി കഴിഞ്ഞ ശേഷം

കളി കഴിഞ്ഞ ശേഷം

കളി കഴിഞ്ഞ ശേഷം എം എസ് ധോണി ഫാന്‍സിന്റെ മുഖഭാവം കണ്ടോ. ജഗതിയുടെ ഈ ഭാവം ഫാന്‍സിന് നന്നായി ചേരും.

നല്ലൊരു പാട്ട്

നല്ലൊരു പാട്ട്

ആറ്റുമണല്‍ പായയില്‍.... കുഞ്ഞിളം കൈ വീശി ഇന്ത്യയെ ജയിപ്പിച്ച ശേഷം തോണിയേറി പോകുന്ന ധോണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+