ഫേസ്ബുക്കിലൂടെ തേടിയെത്തിയ ആളുമായി വിവാഹം; ശരണ്യയുടെ പ്രണയകഥ വീണ്ടും ചര്‍ച്ചയാക്കി ആരാധകര്‍
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയായിരുന്നു ശരണ്യ ശശി. മിനിസ്‌ക്രീനിനൊപ്പം വെള്ളിത്തിരയിലും തിളങ്ങി നിന്ന താരം ക്യാന്‍സറിനോട് പോരാടി അഭിനയ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. രോഗം തിരിച്ചറിഞ്ഞതോടെ 12ഓളം ശസ്ത്രക്രിയ നടത്തിയാണ് താരം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുത്തി ശരണ്യ തീരാനൊമ്പരമായി മാറിയിരിക്കുകയാണ്.

താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ- സാംസ്‌കാരിക രംഗത്തുള്ള പ്രമുഖകര്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ഇതിനിടെയില്‍ താരത്തിന്റെ വിവാഹം നടന്നതിനെ കുറിച്ചും ഭര്‍ത്താവ് എവിടെയാണെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിവാഹിത ആണെങ്കിലും ശരണ്യ കുറച്ച് നാള്‍ മാത്രമാണ് ശരണ്യ ഭര്‍ത്താവുമായി താമസിച്ചിരുന്നുള്ളൂ.

2012ല്‍ സീരിയല്‍ ചിത്രീകരണത്തിനിടെയില്‍ നടി തല കറങ്ങി വീണതോടെയാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. അന്ന് ആശുപത്രിയില്‍ പ്രവേശിച്ചതോടെ നടിക്ക് ട്യൂമറാണെന്ന് സ്ഥിരീകരിച്ചു. അന്ന് ചികിത്സ ആരംഭിച്ചെങ്കിലും പിന്നീടും രോഗം വരികയായിരുന്നു. ഈ സമയത്താണ് ഫേസ്ബുക്കിലെ സുഹൃത്തായ ബിനുവിന്റെ ആലോചന ശരണ്യയ്ക്ക് എത്തുന്നത്.

പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ യുടിവിയിലെ ഉദ്യോഗസ്ഥനായിരുന്നു ബിനു. ശരണ്യ എന്താണ് ഇപ്പോള്‍ അഭിനയിക്കാത്തത് എന്ന് ചോദിച്ചാണ് ബിനു പരിചയപ്പെട്ടത്. അന്ന് ശരണ്യ അസുഖ ബാധിതയായിരുന്നെന്ന് ബിനു അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞതോടെ വന്ന് കണാട്ടെ എന്ന് ബിനു ചോദിക്കുകയായിരുന്നു. കീമോ ചെയ്ത് മുടിയെല്ലാം പോയ അവസ്ഥയിലാണെങ്കിലും ബിനു വന്ന് കണ്ട് തന്റെ ഇഷ്ടം പറയുകയും വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് 2014 ഒക്ടോബര്‍ 26ന് ആയിരുന്നു ബിനുവും ശരണ്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. സിനിമ-സീരിയല്‍ മേഖലയിലുള്ള ആരെയും അധികം അറിയിക്കാതെ അടുത്ത ബന്ധുക്കളെ അറിയിച്ച് മാത്രമാണ് വിവാഹം നടത്തിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ശരണ്യയ്ക്ക് വീണ്ടും ട്യൂമര്‍ വന്നു. ഇതോടെ അദ്ദേഹം ശരണ്യയുമായുള്ള ബന്ധത്തില്‍ നിന്ന് അകലുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇതിന് പിന്നാലെ ശരണ്യയ്ക്ക് അസുഖം മൂര്‍ച്ഛിച്ചിരുന്നു. തുടര്‍ന്നുള്ള ചികിത്സയ്ക്കായുള്ള ശ്രമത്തിലായിരുന്നു ശരണ്യ. ഈ സമയത്താണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്ത പുറത്തുവന്നത്. അസുഖക്കിടക്കയിലും തനിക്ക് ഏട്ടനാണ് ബലമെന്ന് ശരണ്യ മുന്‍പ് പറഞ്ഞിരുന്നു. അതേസമയം, മാസങ്ങള്‍ക്ക് ബിനു മറ്റൊരു വിവാഹം കഴിച്ചെന്ന സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ചികിത്സയ്ക്കിടെ ശരണ്യ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. സിനിമ സീരിയല്‍ മേഖലയിലുള്ളവരാണ് ശരണ്യയെ സഹായിച്ചത്. താമസിക്കാന്‍ വീട് പോലും ഇല്ലാതിരുന്ന നടിയ്ക്ക് അടുത്തിടെയാണ് ഒരു വീടുണ്ടാക്കിയത്. ക്യാന്‍സറിനോട് പൊരുതി ജീവിച്ച നന്ദു മഹാദേവയ്ക്കൊപ്പം വലിയ സൗഹൃദമായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നന്ദുവിന്റെ വേര്‍പാടുണ്ടായ സമയത്ത് ശരണ്യയും വിഷമത്തിലായിരുന്നു.


Click it and Unblock the Notifications
