Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണിയുടെ സഞ്ചയനം അറിയിച്ച് ഭാര്യ തയ്യാറാക്കിയ കുറിപ്പ് കണ്ണീര്‍ കാഴ്ചയാകുന്നു

തൃശൂര്‍: താന്‍ മരിച്ചാല്‍ ഒരു മാസക്കാലം കേരളത്തിലെ ചാനലുകള്‍ക്ക് വിശ്രമമുണ്ടാകില്ലെന്ന് ഒരു അഭിമുഖത്തില്‍ കലാഭവന്‍ മണി പറഞ്ഞത് സത്യമാവുകയാണോ? മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മണി നിറഞ്ഞ് നില്‍ക്കുകയാണ്. വളരെ ചുരുങ്ങിയ തന്റെ ആയുസ്സിനുള്ളില്‍ മണി ചെയ്ത നല്ല പ്രവര്‍ത്തികളിലൂടെയാണ് മാധ്യമ ലോകം അദ്ദേഹത്തെ വീണ്ടും വീണ്ടും വായനക്കാരിലേയ്ക്ക് എത്തിയ്ക്കുന്നത്.

നന്മയുള്ള ആ മനുഷ്യന്റെ മരണം സിനിമാ ലോക്തതെ മാത്രമല്ല സാധാരണക്കാരായ ഒട്ടേറെ ആളുകളുടേയും മനസില്‍ വേദനയായി മാറി. കലാഭവന്‍ മണിയുടെ സഞ്ചയന കര്‍മ്മങ്ങള്‍ അറിയിച്ച് ഭാര്യ തയ്യാറാക്കിയ സഞ്ചയനക്കുറിപ്പ് ആരാധകര്‍ക്ക് വേദനക്കാഴ്ചയാകുന്നു.

Kalabhavan Mani

മാര്‍ച്ച് ആറിന് കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന മരിച്ച മണിയുടെ സഞ്ചയന കര്‍മ്മങ്ങള്‍ മാര്‍ച്ച് 13നാണ് നടത്തുന്നത്. ഇക്കാര്യം അറിയിച്ച് ഭാര്യ തയ്യാറാക്കിയ സഞ്ചയനക്കുറിപ്പാണ് വേദനക്കാഴ്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും ഈ കുറിപ്പ് പ്രചരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+