കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നീ തീർന്നെടീ തീർന്നു'... കസബയെ വിമർശിച്ച പാർവതിക്ക് പൊങ്കാലയിട്ട് മമ്മൂട്ടി ഫാൻസ്.. വിവാദം!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പാര്‍വതിയെ കൊന്ന് കൊലവിളിച്ച് മമ്മൂട്ടി ഫാന്‍സ്

ആരാധകർ വെട്ടുകിളികളെപ്പോലെയാണ്. അവരുടെ കയ്യിൽ പെട്ടാൽ പെട്ടു. സൂപ്പർ താരങ്ങളുടെ സിനിമയെ വിമര്‍ശിക്കാൻ നിൽക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന് ഒരു പൊതു അഭിപ്രായം തന്നെയുണ്ട്. പ്രത്യേകിച്ചും സോഷ്യൽ മീഡിയ അതിശക്തമായ ഇക്കാലത്ത്. അതിപ്പോൾ സിനിമാ രംഗത്തുള്ളവരാണെങ്കിൽ പോലും രക്ഷയില്ല എന്നതാണ് ചരിത്രം.

<strong>18 കിലോ കുറച്ച് ചുളളനായി മോഹൻലാൽ.. ഇതാണോ യൗവ്വനം അയ്യേ.. ലാലേട്ടന്റെ പുതിയ ലുക്കിനെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യൽ മീഡിയ! മനോരമക്കും പൊങ്കാല!!</strong>18 കിലോ കുറച്ച് ചുളളനായി മോഹൻലാൽ.. ഇതാണോ യൗവ്വനം അയ്യേ.. ലാലേട്ടന്റെ പുതിയ ലുക്കിനെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യൽ മീഡിയ! മനോരമക്കും പൊങ്കാല!!

നിവിൻ പോളിയുടെ റിച്ചിയെ വിമർശിച്ച നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെക്കൊണ്ട് മാപ്പ് പറയിച്ചിട്ടേ ഫാൻസ് അടങ്ങിയുള്ളൂ. ഇപ്പോഴിതാ, കസബ എന്ന മമ്മൂട്ടി ചിത്രത്തെ വിമർശിച്ച് സംസാരിച്ച നടി പാർവ്വതിക്ക് എതിരെയാണ് ആക്രമണം. ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളത്തിന് അഭിമാനമായി മാറിയ പാർവ്വതിയുടെ ഒരു പോസ്റ്റിന് കീഴെ മമ്മൂട്ടി ഫാൻസ് എന്ന പേരിൽ ചിലർ നടത്തുന്ന കോപ്രായങ്ങളൊന്ന് നോക്കൂ...

എന്ത് കണ്ടിട്ടാണ് ഈ പറയുന്നത്..

എന്ത് കണ്ടിട്ടാണ് ഈ പറയുന്നത്..

പൊന്നു മോളെ പാർവതി നി ഇക്കയെ പറ്റി അനാവശ്യം പറയുന്നത് എന്ത് കണ്ടിട്ടാണ്. നിനക്ക് രണ്ട് അവാർഡ് കിട്ടിയതിന്റെ അഹങ്കാരം ആണോ. കേരളത്തിൽ ഇനി നിന്റെ ഒരൊറ്റ പടം പോലും റിലീസ് ചെയ്യാൻ ഞങ്ങൾ ഇക്കാ ഫാൻസ് അനുവധിക്കില്ല. ഇക്കാ ഫാൻസിന്റെ പവർ നീ അറിയാൻ കിടക്കുന്നതെ ഉള്ളു മോളെ. - ഇതാണ് പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലെ കമന്‍റുകളുടെ ഏകദേ ലൈൻ ഇങ്ങനെയാണ്.

ഇനി സിനിമ കാണില്ലെന്ന്

ഇനി സിനിമ കാണില്ലെന്ന്

ശോഭനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടി ആയിരിന്നു സഹോദരി നിങ്ങൾ. ഇനി നിങ്ങളുടെ സിനിമ കാണാൻപോലും, തോന്നാത്ത വിധത്തിൽ വെറുപ്പിച്ച് കയ്യിൽ തന്നില്ലേ ... തേങ്ക്സ് - ഇതിന് മാത്രം പാര്‍വ്വതി ചെയ്ത തെറ്റ് എന്താണ് എന്ന് ചോദിച്ചാലോ. മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയെ വിമർശിച്ചു. ഇത്ര തന്നെ.

ചേച്ചിയെ പൂര തെറിയാണല്ലോ

ചേച്ചിയെ പൂര തെറിയാണല്ലോ

ചേച്ചി സ്ര്തീ ശാക്തീകരണം, ആവിഷ്കാര സ്വതന്ത്രം ഒക്കേയ്ക്കും വേണ്ടി പോരാടുന്ന ചേച്ചിയാ. സുഖം ആണോന്നു അറിയാൻ വന്നതാ ഇവിടം വരെ. ഇനി ചേച്ചിയായി ചേച്ചിടെ പാടായി. ഈ പുള്ളേരൊക്കെ ചേച്ചിയെ പൂര തെറിയാണല്ലോ പറയുന്നേ എന്താ ചേച്ചി സംഭവം. കാര്യം കസബ ഒരു തുണ്ട് പടം ആണേലും ഇക്കയെ പറ്റി അനാവശ്യം പറയാൻ പാടില്ലായിരുന്നു.. ഇക്കാ ആർമി ഇനി നിന്റെ ഒരു പടവും കേരളത്തിലോ തമിഴ്നാടോ റിലീസ് ചെയ്യിക്കില്ല.. അഭിനയിക്കാൻ മോഹം ഉണ്ടെങ്കിൽ വല്ല ബീഹാറിലോ മറ്റോ പൊയ്ക്കൊള്ളൂ.

ഇതിപ്പോ തെറ്റ് പാര്‍വ്വതിയുടേതായോ?

ഇതിപ്പോ തെറ്റ് പാര്‍വ്വതിയുടേതായോ?

രാപ്പകൽ എന്ന സിനിമയിൽ സ്വന്തം അമ്മ കൂടി അല്ലാഞ്ഞിട്ട് പോലും തന്നെ വളർത്തി വലുതാക്കിയ വളർത്തമ്മയെ ജീവന് തുല്യം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത കൃഷ്ണൻ എന്ന കഥാപാത്രം മമ്മൂക്ക അവിസ്മരണീയമാക്കി. അപ്പൊ തെറ്റ് മമ്മൂക്കേടെ അല്ല. കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ നന്മകൾ മനസിലാകാതെ രാജൻ സക്കറിയ എന്ന കഥാപാത്രത്തിന്റെ തിന്മകൾ മനസിലാക്കാൻ പോകുന്ന താനും, ഞാനും അടങ്ങുന്ന മലയാളി സമൂഹത്തിന്റെ മനസിലാണ് തെറ്റ് ഉള്ളത്.

മമ്മൂട്ടി എന്ന വൻവൃക്ഷം

മമ്മൂട്ടി എന്ന വൻവൃക്ഷം

നിന്റെ ഒന്നും വിമർശനം മമ്മൂട്ടി എന്ന വൻവൃക്ഷത്തിന്റെ ഇലയിൽ പോലും എയ്ക്കൂല, നീ പോ മോളെ ദിനേശീ. നീ മമ്മൂക്കക്കിട്ടു ചൊറിഞ്ഞത് കണ്ടു. ഇപ്പോള്‍ ഒന്നും പറയുന്നില്ല. കാരണം നീയത് കാണില്ല. മോള്‍ടെ അടുത്ത പോസ്റ്റിനു വേണ്ടി വെയ്റ്റിങ്ങ്.. പൊങ്കാലയിടാന്‍. മഴക്കാലത്ത് മണ്ണിര കേറി കൊഴുത്തൂന്ന് കയറി മൂര്‍ഖന്‍റെ വീട്ടില്‍ വന്ന് പെണ്ണാലോചിക്കല്ലെ. - അഡാറ് ഡയലോഗൊക്കെയാണ്.

ഏട്ടൻ ഫാൻസും രംഗത്തോ

ഏട്ടൻ ഫാൻസും രംഗത്തോ

ഇക്കയെ കുറിച്ച് പറഞ്ഞാൽ ഞങൾ ഏട്ടൻ ഫാൻസ്‌ ചുമ്മാ നോക്കിനിക്കുമെന്നു കരുതിയോ. ഏട്ടന്റെ പടത്തിന്റെ പ്രൊഡ്യൂസറെ പോലും ഞങ്ങൾ വെറുതെ വിട്ടില്ല പിന്നെയാണോ ഇന്നലെ വന്ന നീ. പുലിമുരുകൻ കണ്ടു റിവ്യൂ എഴുതിയ പെണ്ണിനെക്കൊണ്ടു ഞങ്ങൾ ഏട്ടൻ ഫാൻസ്‌ മാപ്പ് പറയിച്ചിട്ടുണ്ട്. പൊന്നുമോളെ നിന്റെ ഒരു പടമോ ഒരു പോസ്റ്ററോ ഒട്ടിക്കാൻ ഞങ്ങൾ ഏട്ടൻ ഫാൻസ്‌ ഇനി സമ്മതിക്കില്ല. മര്യാദക്ക് ഇക്കയോട് മാപ്പ് പറഞ്ഞോ നീ.
മാപ്പ് പറഞ്ഞില്ലേൽ ഏട്ടൻ ഫാൻസ്‌ വെറും ഉണ്ണാക്കൻമാരല്ലന്നു നിനക്ക് മനസ്സിലാകും നോക്കിക്കോ

മമ്മുക്ക അഭിനയിച്ചതിന് പറയണ്ട കാര്യമില്ല

മമ്മുക്ക അഭിനയിച്ചതിന് പറയണ്ട കാര്യമില്ല

ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്. പക്ഷെ ഇന്നലെ മഴക്ക് കുരുത്ത നീ മമ്മുക്ക അഭിനയിച്ചതിന് പറയണ്ട കാര്യം ഇല്ല. നിനക്ക് ഇഷ്ടം ഇല്ലാത്ത പടം നീ കാണണ്ട. ഹെലോ പാർവ്വതി ചേച്ചി. അല്ല ചേച്ചി നായികമാർ ശരീരത്തിന്റെ എല്ലാം ഭാഗവും കാണിച്ചു അവിഹിനയിക്കുന്നത് കൊണ്ട് കുഴപ്പമില്ല അല്ലേ ചേച്ചി അതു പെണ്ണുങ്ങളുടെ അഭിമാനം ഉയർത്തി പിടിക്കുമല്ലേ ഒന്നു പോ ചേച്ചി ആദ്യം സ്വയം നന്നാവുക. എടീ ശവമേ നീ രതിനിർവ്വേദം ഒന്നും കണ്ടിട്ടില്ലേ.

സെക്സി ദുർഗയെക്കുറിച്ച്

സെക്സി ദുർഗയെക്കുറിച്ച്

ഞാൻ ഇന്ന് വാർത്ത കാണുമ്പോൾ പെട്ടെന്ന് ചേച്ചി സെക്സി ദുർഗ്ഗയേയും പത്മാവതിയേ കുറിച്ചും സംസാരിക്കുന്നത് കണ്ടു. ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ സെക്സി ദുർഗ്ഗ മാറ്റി ചേച്ചിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ പേര് സെക്സിയും കൂട്ടി ചേർത്ത് ഇട്ടാൽ ആ സിനിമക്കു ചേച്ചി പിന്തുണ നൽകുമോ? അതുപോലെ തന്നെ ചേച്ചിടെ വീട്ടുക്കാരെ പറ്റി ഒരാൾ ഇല്ലാത്ത കഥയുണ്ടാക്കി സിനിമ പുറത്തിറക്കിയാൽ ചേച്ചി അതിന് പിന്തുണ നൽകി മുന്നിലിരുന്ന് കാണുമോ

വലിച്ചു കീറി ഭിത്തിയേല്‍ ഒട്ടിക്കുമോ

വലിച്ചു കീറി ഭിത്തിയേല്‍ ഒട്ടിക്കുമോ

സിനിമാ ഫീല്‍ഡ് കുട്ടിക്ക് ഇഷ്ടമല്ലേല്‍...അഭിനയം നിര്‍ത്തി വീട്ടില്‍ പോയീ ഇരിക്കണം. ഒരവാര്‍ഡ് കിട്ടുവോള്‍ സകല ലവളുമാര്‍ക്കും ഉളളതാണ് ഈ ചൊറിച്ചില്. വെറുതെ ഞങ്ങളുടെ മുത്തിനെ തൊട്ടു കളിക്കണ്ട. നീയൊക്കെ വളര്‍ന്നു വലുതായത് ഞങ്ങളു ആരാധകരുടെ പിന്തുണ ഒന്നു കൊണ്ടു തന്നെയാ.
ആ ഞങ്ങളെ കൊണ്ടു തന്നെ വലിച്ചു കീറി ഭിത്തിയേല്‍ ഒട്ടിക്കണ്ട ഗതി വരുത്തരുത്.

അതുപോലാണോ ഇത്

അതുപോലാണോ ഇത്

കാര്യം ഞങ്ങൾ ഏട്ടൻഫാൻസുകാര് ഇക്കയെ വിമർശിക്കും കൂടിപ്പോയാൽ ഫാൻസുകാര് തമ്മിൽ ചീത്തവിളിക്കും. അത് ആ സെൻസിൽ എടുക്കുന്നവരാണ് എല്ലാവരും. പക്ഷെ പെങ്ങളെ ഇൻഡസ്ട്രിയിൽ കാലുകുത്തുമ്പോഴേക്കും ഓവർ സ്മാർട്ട് ആയി ബുദ്ധിജീവി ചമഞ്ഞ് ഫെമിനിസ്റ്റ് ചിന്താഗതിയുമായി ഇങ്ങനെ ഡയലോഗ് അടിച്ച് നടന്നാൽ പട്ടിയുടെ വില പോലും ഞാനടക്കമുള്ള മലയാളികൾ തരില്ല. അതുകൊണ്ട് അറിയാവുന്ന പണിയായ അഭിനയം മാത്രം ചെയ്യുക.

എന്ത് യോഗ്യതയാണ് പാർവ്വതിക്ക്

എന്ത് യോഗ്യതയാണ് പാർവ്വതിക്ക്

പാർവതി, നീ മമ്മൂക്കയെ കുറ്റം പറയുന്നത് കണ്ടു, അങ്ങേരു അഭിനയിക്കാൻ തുടങ്ങിയപ്പോൾ നിന്റെ അച്ഛനും, അമ്മയും നിന്നെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല, നിനക്ക് എന്തു യോഗ്യത ഉണ്ട് മമ്മൂക്കയെ വിമർശിക്കാൻ, 2 അവാർഡ് കിട്ടി അതുകൊണ്ടന്നോ, നിന്റെ കയ്യിൽ ഇരിക്കുന്ന അവാർഡ് 7 തവണ നേടിയ ആളെ നീ വിമർശിക്കുന്നോ, പിന്നെ അശ്ളീലം പറയുന്ന സിനിമ മലയാളത്തിൽ ആദ്യം ആയിട്ടു ഉണ്ടായതല്ല, അത് കാണാൻ താത്പ്പര്യം ഇല്ലെങ്കിൽ കാണണ്ട നിന്നെ ആരെങ്കിലും നിർബന്ധിച്ചോ

രതിനിർവേദത്തിന് പ്രശ്നമില്ലേ?

രതിനിർവേദത്തിന് പ്രശ്നമില്ലേ?

കസബയെക്കാൾ കുറച്ചൂടെ മൂത്തത് രതിനിർവേദമല്ലേ, ഒരു സ്ത്രീയെ ഇങ്ങനെയൊക്കെ ചിത്രീകരിക്കാമോ, ശ്വേതാ മേനോനെ സിനിമയിൽ നിന്നും പടിയടച്ചു പിണ്ഡം വയ്ക്കണമെന്ന ഒരിത്, അത് കഴിഞ്ഞു ഷക്കീല ചേച്ചി തുടങ്ങി സ്ത്രീത്വത്തെ അപമാനിച്ച മറ്റു നടിമാരിലേക്കു പോവാം, സിനിമയെ സിനിമയായി കാണാത്തവരോട് പിന്നെ എന്ത് പറയാൻ, മേളക്കിടയിൽ ഇന്നലെ എസ് ദുർഗയെ സിനിമയായി മാത്രം കണ്ടാ മതിയെന്ന് പറഞ്ഞതും ധനുഷിന്റെ ചുണ്ട് കടിച്ച് പറിച്ചതും ചേച്ചി തന്നെയാണല്ലോ എന്ന് ഓർക്കുമ്പോൾ ഒരു റിലാക്സേഷനുണ്ട്.

ആവിഷ്കാര സ്വാതന്ത്ര്യം ആണ് സിനിമ

ആവിഷ്കാര സ്വാതന്ത്ര്യം ആണ് സിനിമ

ഒരു സംവിധായകൻറെ ആവിഷ്കാര സ്വാതന്ത്ര്യം ആണ് സിനിമ. അത് എങ്ങനെ വേണം എന്ന് ഡയറക്ടർ തീരുമാനിക്കും. അങ്ങനെ മമ്മൂട്ടി ആ സിനിമയിൽ അഭിനയിച്ചാൽ നാടു നശിക്കും. പുരുഷന്മാർ വഴി തെറ്റും എന്നൊക്കെ പറയുന്നത് അപഹാസ്യം ആണ്. സിനിമ യെ സിനിമ ആയി കാണാതെ റോൾ കളിക്കാൻ ഇറങ്ങിയവർക്കു ഇതും ഇതിലപ്പുറവും തോന്നും. അവര് പറയും, അത് കാര്യമാക്കണ്ട. സിനിമക്കൊപ്പം. ആവിഷ്കാര സ്വാതന്ത്ര്യതിനൊപ്പം.

ഇതിലൊന്നും നീ അഭിപ്രായം പറയണ്ട

ഇതിലൊന്നും നീ അഭിപ്രായം പറയണ്ട

മമ്മുക്ക അഭിനയിച്ച കസബ എന്ന ചിത്രത്തെ പറ്റി പാർവ്വതി പറഞ്ഞ കാര്യം ശ്രദ്ധയിൽ പെട്ടു. പാർവ്വതി എന്ന സിനിമ നടിയുടെ അഭിനയം ഇഷ്ടമാണ്... പക്ഷേ യഥാർത്ഥ ജീവിതത്തിൽ താൻ എന്തോ ഒരു ബുദ്ധിജീവി ആണ് എന്ന് കാണിക്കാൻ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ കാണുമ്പോൾ വെറുപ്പാണ് തോന്നുന്നത്. കസബ എന്ന ചിത്രം അത് ഹിറ്റ് ആണോ ഫ്ലോപ്പ് ആണോ എന്ന് നീ പറയേണ്ടതില്ല. അത് ഇവിടത്തെ ജനങ്ങൾ തീരുമാനിച്ചോളും.
ഇവിടെ മമ്മുട്ടി എന്ന മഹാ നടൻ എന്ത് അഭിനയിക്കണം എന്ത് അഭിനയിക്കണ്ട എന്ത് ഡയലോഗ് പറയണം എന്ത് പറയണ്ട എന്ന് അദ്ദേഹം തീരുമാനിച്ചോളും.

ഇങ്ങനെയൊക്കെ പറയാമോ

ഇങ്ങനെയൊക്കെ പറയാമോ

നമ്മുടെ പഴയ വില്ലന്മാരായ ജോസ് പ്രകാശും ടി ജി രവിയും സിനിമയില് സ്ത്രീകളെ പീഢിപ്പിച്ചത് കാരണമാണോ ഇപ്പോള് കേരളത്തില് സ്ത്രീപീഢനം നടക്കുന്നത് ,മമ്മൂക്കയുടെ കസബ പോലുള്ള ആയിരത്തിലധികം സിനിമകള് മലയാള സിനിമയില് ഉണ്ടായിട്ടുണ്ട്, അന്നൊന്നും ഒരു പ്രശ്നവും കേരളത്തില് ഉണ്ടായിട്ടില്ല, കാരണം സിനിമ എന്നത് ഒരു കലാസൃഷ്ടിയാണെന്ന് പാര്‍വ്വതിയും, റിമയും പിന്നെ ഈ മാനസ്സിക അവസ്ഥയുള്ള ചില നടികളും ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും നല്ല വണ്ണം അറിയാം .

ഓവർ സ്മാർട്ട് ആകല്ലേ

ഓവർ സ്മാർട്ട് ആകല്ലേ

പാർവതി ഓവർ സ്മാർട്ട് ആയി ബുദ്ധിജീവി ചമഞ്ഞ് ഫെമിനിസ്റ്റ് ചിന്താഗതിയുമായി ഇങ്ങനെ ഡയലോഗ് അടിച്ച് നടന്നാൽ പട്ടിയുടെ വില പോലും ഞാനടക്കമുള്ള മലയാളികൾ തരില്ല. അതുകൊണ്ട് അറിയാവുന്ന പണിയായ അഭിനയം മാത്രം ചെയ്യുക. അവളുടെ ഒരു ഉപദേശം.. ഇവളാരാന്നാ വിചാരം. 2 സിനിമ വിജയിച്ചപ്പോ, കുറെ ഫെമിനിച്ഛികളെ കൂട്ടു കിട്ടിയപ്പോൾ ആരെയും കുറിച്ചു എന്തും പറയാനുള്ള ലൈസെൻസ് ആണെന്നാ ഇവളുടെ ഒക്കെ വിചാരം.

ലോകം കീഴടക്കിയെന്ന വിചാരം വേണ്ട

ലോകം കീഴടക്കിയെന്ന വിചാരം വേണ്ട

മമ്മുക്ക എന്ന മഹാനടനെ ഉപദേശിക്കാൻ മാത്രം പാർവതി വളർന്നെങ്കിൽ അതിനർത്ഥം അഹങ്കാരം തലക്കു പിടിച്ചു എന്നല്ലെ. മമ്മൂട്ടി അഭിനയം തുടങ്ങിയപ്പോൾ ഇവർ ജനിച്ചു പോലും കാണില്ല. ഇപ്പോളുള്ള പല താരങ്ങളും 2 സിനിമ ഹിറ്റായാൽ ലോകം കീഴടക്കിയെന്ന വിചാരമാ. കുറെ ടീംസ് ഉണ്ട്... മുടിയും ചുരുട്ടി കെട്ടി ഒരു ബ്ലാക്ക് ഫ്രെയിമും മുഖത്ത് ഫിറ്റ് ചെയ്ത് ഒരു കോട്ടൺ ടോപ്പും ഇട്ട് കഴിഞ്ഞാൽ പിന്നെ സ്വയം ഫെമിനിസ്റ്റ് or ബുജി ചമഞ്ഞ് വേണ്ടതിലും വേണ്ടാത്തതിലും ഒക്കെ കേറി ഇടപ്പെട്ട് അഭിപ്രായം പറയുന്നവർ.

ഇതൊന്ന് നിർത്താമോ ഫാൻസേ

ഇതൊന്ന് നിർത്താമോ ഫാൻസേ

ഇക്ക ഫാൻസ്‌ ദയവ് ചെയ്ത് ഇത് നിർത്തണം. 4 ആൾക്ക് മുൻപിൽ ബുദ്ധി ജീവി ചമയാൻ നടക്കുന്നവരോടൊക്കെ സംസാരിക്കാതെ പോയി. മാസ്റ്റർപീസ് സിനിമയെ പ്രൊമോട്ട് ചെയ്യ്. ഇത് റിലീസ് അടുത്തപ്പോൾ നമ്മുടെ ശ്രദ്ധ തിരിക്കാൻ ചിലർ മനഃപൂർവം കുത്തിപൊക്കിയതാണ്.. എല്ലാവരും ദയവ് ചെയ്ത് ഈ എടുത്ത് ചാട്ടം കളഞ്ഞ് പോകുക. അന്ന രാജൻ സംഭവം മറക്കാതിരിക്കുക. - ഇടക്ക് ഇങ്ങനെ ചില ക്ലാസ് കമൻറുകളും ഉണ്ട്.

അതിഗംഭീര വേഷപ്പകര്‍ച്ചയല്ലേ

അതിഗംഭീര വേഷപ്പകര്‍ച്ചയല്ലേ

കസബയിലെ രാജന്‍ സക്കറിയ മമ്മൂക്കയുടെ ഒരു അതിഗംഭീര വേഷപ്പകര്‍ച്ചയാണ്`. ക്രിമിനല്‍ പോലീസ് ഉദ്യോഗസ്ഥൻ, സ്ത്രീ വിഷയത്തില്‍ തൽപരനായ ഒരു പോലീസുകാരന്‍. അത് ആ രീതിയില്‍ കാണാന്‍ ശ്രമിക്ക്. മമ്മൂക്കയെ വിമര്‍ശിക്കാന്‍ മാത്രം നീ വളര്‍ന്നിട്ടില്ല. അത്രയ്ക്കൊന്നും നീ ആയിട്ടില്ല. ഒരു അവാര്‍ഡ് കിട്ടിയപ്പോഴേക്കും ഇത്ര അഹങ്കാരം പാടില്ല. മനസില്‍ ഒരു വില ഉണ്ടായിരുന്നു.. വെറുത്ത് പോയി..

മമ്മൂട്ടിയുടെ റേഞ്ചാണ് ഇത്

മമ്മൂട്ടിയുടെ റേഞ്ചാണ് ഇത്

പണ്ടൊരിക്കൽ നടി ഉർവശി പറഞ്ഞ ഒരു കാര്യമുണ്ട്, മലയാള സിനിമയിൽ സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന നടൻ മമ്മൂട്ടി ആണെന്ന് , പക്ഷെ അതേ മമ്മൂട്ടി തന്നെയാണ് ഒരു സീൻ ഷൂട്ട് ചെയ്യുമ്പോ ഒരു നടിയുടെ മുഖത്തു നോക്കി പച്ചക്ക് തെറി വിളിക്കാനും പതർച്ചയില്ലാത്ത നടൻ എന്ന്,
അങ്ങനെയുള്ള മമ്മൂട്ടിയെയാണ് കസബ എന്ന സിനിമയിലെ 4 ഡയലോഗിന്റെ കാര്യം പറഞ്ഞു പുച്ഛിക്കാൻ വരുന്നത്

പരസ്യമായി ഉമ്മ കൊടുത്തില്ലേ

പരസ്യമായി ഉമ്മ കൊടുത്തില്ലേ

അപ്പോൾ പാർവ്വതി ഒരു ടി വി ഷോയിൽ പരസ്യമായി കുഞ്ചാക്കൊ ബോബന് ഉമ്മ കൊടുത്തതൊ അത് നല്ലതാ. പാർവ്വതി നിങ്ങൾ ധരിക്കുന്ന ചില ഡ്രസുകൾ നല്ല സ്ത്രീത്വത്തിന് ചേർന്നതല്ല ആദ്യം അതൊന്ന് ശരിയാക്ക് കേട്ടോ. മമ്മൂട്ടി സ്ത്രീകളോട് വളരെ മാന്യമായി പെരുമാറുന്ന ആളാണ്. അദ്ധേഹത്തിന്റെ ക്വാരക്ടറിൽ ചിലപ്പോൾ സഹകരിക്കേണ്ടി വരും അത് അദ്ധേ ഹത്തിന്റെ ജോലിയിടെ ഭാഗമല്ലേ. - കമന്റ് ബോക്സിലെ സദാചാര പോലീസുകാരിൽ ചിലർ.

കുട്ടി ഒരുകാര്യം മനസ്സിലാക്കണം

കുട്ടി ഒരുകാര്യം മനസ്സിലാക്കണം

പാർവ്വതി വളർന്നുവരുന്ന ഒരു നടിയാണ്. കസബയെയും മമ്മൂട്ടിയെ പറ്റി പറയുമ്പോൾ ഇടതും വലതും നിന്ന് രണ്ടെണ്ണം മൂപ്പിച്ച് തരുന്നതും ശ്രദ്ധിച്ചു. ഒരുകാര്യം മനസ്സിലാക്കണം വലതുഭാഗത്ത് ഇരിക്കുന്ന വിധു വിൻസെന്റും ഇടതു ഭാഗത്തിരുന്ന് റീമാ കല്ലിങ്കലിനും ഇപ്പോൾ പണിയൊന്നുമില്ലാതെ ചുമ്മാ വീട്ടിൽ ഇരിപ്പാണ് എന്ന സത്യം നമുക്കെല്ലാവർക്കും അറിയാം. ജനങ്ങളുടെ മനസ്സിൽനിന്ന് ഒരുതവണ ഇറങ്ങിപ്പോയാൽ പിന്നെ തിരിച്ചു കയറാൻ വളരെ ബുദ്ധിമുട്ടാണ്.

എന്ത് മനോഹരമായ കമൻറുകൾ

എന്ത് മനോഹരമായ കമൻറുകൾ

നടി പാർവ്വതിയുടെ അഭിപ്രായപ്രകടനത്തിനെതിരെ എത്രനല്ല കമന്റുകൾ. ഫ്ളാഷ്മോബ് പെൺകുട്ടികൾക്ക് വേണ്ടി അഹോരാത്രം കഷ്ടപെട്ട് വാദിച്ചു കിതച്ച് കിടന്നുറങ്ങിയ ആങ്ങളമാരെല്ലാം നേരം വെളുത്തപ്പോൾ അതെ പോലൊരു പെണ്ണ് സ്വന്തം അഭിപ്രായം പറഞ്ഞപ്പോൾ തെറിപ്പാട്ട് പാടി ഉദ്ഘോഷിക്കുന്ന കാഴ്ച എത്ര മനോഹരം! എവിടെ, എവിടെ വനിതാ കമ്മീഷൻ.

English summary
Fans reaction to Actress Parvathy's comment on Kasaba movie.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X