റിച്ചിയെ വിമർശിച്ച സംവിധായകൻ രൂപേഷ് പീതാംബരനെ പഞ്ഞിക്കിട്ട് നിവിൻ പോളി ഫാൻസ്.. തെറിയെന്ന് പറഞ്ഞാൽ!!

Recommended Video

cmsvideo
    നിവിന് ഇത്രയധികം ഫാൻസോ? സംവിധായകന് പൊങ്കാല | Oneindia Malayalam

    യുവ സംവംവിധായകനും നടനുമായ രൂപേഷ് പീതാംബരന് സോഷ്യൽ മീഡിയയിൽ പൊങ്കാല. എന്തിനാണ് പൊങ്കാല എന്ന് ചോദിച്ചാലാണ് രസം. നിവിന്‍ പോളി ചിത്രമായ റിച്ചിയെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞു. ചുമ്മാ ഒരഭിപ്രായം പറഞ്ഞതിന് പൊങ്കാലയോ എന്നാണ് സംശയം എങ്കിൽ അല്ല, ചുമ്മാ അഭിപ്രായം ആയിരുന്നില്ല രൂപേഷ് പറഞ്ഞത് ഒരു വിമർശനമായിരുന്നു.

    മാസ്റ്റര്‍പീസായ ചിത്രം റീമേക്ക് ചെയ്ത് പീസാക്കി കളഞ്ഞു എന്നാണ് രൂപേഷ് പീതാംബരൻ പറഞ്ഞത്. ഇത് നിവിൻ പോളിയുടെ ആരാധകർക്ക് പിടിച്ചില്ല. അച്ചായൻ ആർമി എന്നൊക്കെ പറഞ്ഞാണ് നിവിൻ പോളി ഫാൻസ് എന്ന പേരിൽ വെട്ടുകിളി കൂട്ടം രൂപേഷിന്റെ ഫേസ്ബുക്ക് പേജിൽ തമ്പടിച്ചിരിക്കുന്നത്. കാണാം രൂപേഷ് പീതാംബരന്റെ പേജിലെ റിച്ചി പവേർഡ് പൊങ്കാല...

    ആരാണീ രൂപേഷ് പീതാംബരൻ?

    ആരാണീ രൂപേഷ് പീതാംബരൻ?

    സ്ഫടികത്തിൽ മോഹൻലാലിന്റെ ആടുതോമയുടെ ചെറുപ്പത്തിലെ തോമസ് ചാക്കോയെ ഗംഭീരമാക്കിയ നടനാണ് രൂപേഷ് പീതാംബരൻ. അടുത്തിടെ വൻ ഹിറ്റായി മാറിയ ഒരു മെക്സിക്കൻ അപാരതയിൽ വില്ലൻ വേഷത്തിലും എത്തി. കഴിഞ്ഞില്ല, യൂ ടൂ ബ്രൂട്ടസ് എന്നൊരു സിനിമ സംവിധാനം ചെയ്തിട്ടും ഉണ്ട്. ഇതൊന്നും കൊണ്ട് പക്ഷേ നിവിൻ പോളി ഫാന്‍സ് വെറുതെ ഇരിക്കുമോ. എവിടേ...

    റിച്ചിയ്ക്ക് കിട്ടിയ പണി

    റിച്ചിയ്ക്ക് കിട്ടിയ പണി

    നിവിന്‍ പോളി വലിയ പ്രതീക്ഷയുമായി ഏറ്റെുടുത്ത ചിത്രമാണ് റിച്ചി. ഉളിദവരു കണ്ടതേ എന്ന കന്നഡ ചിത്രത്തിന്റെ റീമേക്ക്. എന്നാല്‍ റിച്ചിയും നിവിൻ പോളിയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല പൊതുവേ ആളുകൾ പറയുന്നത്. ഇത് തന്നെയാണ് രൂപേഷ് പീതാംബരനും പറഞ്ഞത്. മാസ്റ്റര്‍പീസായ ചിത്രം റീമേക്ക് ചെയ്ത് പീസാക്കി കളഞ്ഞു എന്ന രൂപേഷിന്റെ എഫ് ബി പോസ്റ്റിനുള്ള പ്രതികരണമാണ് ഇനി.

    ഇനി മേലാൽ ഇമ്മാതിരി കേസുമായി...

    ഇനി മേലാൽ ഇമ്മാതിരി കേസുമായി...

    കൂടെ നിക്കുന്നവരുടെ കാല്‌ വാരി നിലത്തടിക്കാനും ഒരു കഴിവ് വേണം. നിങ്ങള് പുലിയാണ് രൂപേഷേട്ടാ. ഇതിനും വേണ്ടി ആധികാരികമായി വിമർശിക്കാൻ വേണ്ടി ചേട്ടൻ മലയാള സിനിമക്ക് വേണ്ടി ചെയ്ത ഓർത്തിരിക്കാൻ കഴിയുന്ന പ്രവർത്തികൾ ഒന്ന് വ്യക്തമാക്കാമോ. സ്ഫടികത്തിലെ ആ ഒരു ചെറിയ വേഷമോ അതോ മെക്സിക്കൻ അപാരതയിലെ വേഷമോ അതോ യൂ ടൂ ബ്രൂടസോ ആണെങ്കിൽ എന്റെ പൊന്നു മോനെ രൂപേഷേട്ടാ. നിങ്ങള് ഇനിയും ഒരുപാട് വളരാൻ ഉണ്ട്. ഇനി മേലാൽ ഇമ്മാതിരി കേസുമായി വരല്ലേ. - രൂപേഷിനൊരു ഉപദേശം. ഇതിൽ തുടങ്ങാം.

    ഒചിത്യം എന്നുന്നുണ്ട് ഭായ്

    ഒചിത്യം എന്നുന്നുണ്ട് ഭായ്

    സത്യത്തിൽ ഈ തെറി ഇരന്നു വാങ്ങിയതു അല്ലെ? സുഹൃത്തിനെ പുകഴ്ത്തേണ്ടത് ഇപ്പോൾ ആണോ? കന്നഡ പടം ഇറങ്ങിയിട്ട് വർഷങ്ങൾ ആയല്ലോ? ഇതിപ്പോൾ അയലത്തെ വീട്ടിൽ മരണം നടന്നപ്പോൾ സ്വന്തം വീട്ടിൽ ഉറക്കെ ഡിസ്കോ പാട്ടു വെച്ചു നാട്ടുകാർ വന്നു പഞ്ഞിക്കിട്ടപ്പോൾ ആയ്യോ ഞാൻ മരിച്ച ആളെ കളിയാക്കിയില്ല എന്നെ തല്ലല്ലേ എന്ന് മോങ്ങും പോലെ ആയല്ലോ?

    മലയാളത്തിന്റെ ജെയിംസ് കാമറൂൺ

    മലയാളത്തിന്റെ ജെയിംസ് കാമറൂൺ

    പോസ്റ്റ് ഇട്ട ആൾ മലയാളത്തിന്റെ ജെയിംസ് കാമറൂണ് ആണല്ലോ? ബാറ്റു പടിക്കാൻ അറിയാത്തവർ സച്ചിൻ ടെണ്ടുൽക്കറെ വിമർശിക്കുന്ന കാലം ആണ്. താങ്കൾ ഒരുപാട് മാസ്റ്റർ പീസുകൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തതുകൊണ്ട് താങ്കളുടെ വാക്കുകളെ സ്വീകരിക്കുന്നു. കൂടാതെ ഇനി ഒരു സിനിമയുമായി പ്രേക്ഷകരുടെ മുന്നിലൊട്ടു വരുമ്പോളുള്ള ഉത്തരവാദിത്വവും കൂടുന്നു..

    നിവിൻ പോളിയുടെ യോഗം

    നിവിൻ പോളിയുടെ യോഗം

    പാൽക്കുപ്പി പിള്ളേര് വന്ന് അച്ചായൻ ആർമി കോപ്പ് എന്നൊക്കെ പറയുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ? നിവിൻ ഫാൻസ്, അങ്ങേരോട് ഒരു ചെറിയ ഇഷ്ടം ഉണ്ട്. നിങ്ങളായി അത് ഇല്ലാതാക്കരുത് പ്ലീസ്. തമിഴ്‌നാടും ആന്ധ്രായും വരെ ഇപ്പൊ ഡീസന്റ് ആണ്‌. കേരളത്തിലാണ് ഇപ്പൊ ഫാൻസ്‌ ശല്യം. - ഇങ്ങനെ എതിരഭിപ്രായം പറയുന്നവരും അവരെ തെറിവിളിക്കുന്നവരും ഫേസ്ബുക്കിൽ സുലഭം.

    ബുദ്ധി ഉള്ളവർക്ക് മനസിലാകും

    ബുദ്ധി ഉള്ളവർക്ക് മനസിലാകും

    3 വർഷം മുൻപ് ഇറങ്ങിയ പടത്തിനു താങ്കൾ ഇപ്പോ അഭിനന്ദനം അറിയിക്കണമെങ്കിൽ. ഞങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂട്ടോ. അത് എന്ത് ഉദ്ദേശത്തിലാണ് പോസ്റ്റ്‌ ഇട്ടതെന്ന്. താങ്കളോട് ഉണ്ടായിരുന്ന കുറച്ചു ഇഷ്ടം അത് താങ്കളായി തന്നെ കളഞ്ഞു കുളിച്ചു. ഡാ പൊട്ടൻ രൂപേഷേ. നീ എന്തിനാ ഇന്ന് തന്നെ 2-3 വർഷം മുൻപ് ഇറങ്ങിയ പടത്തിന്റെ റിവ്യൂ ഇന്ന് തന്നെ ഇട്ടത് എന്ന് കുറച്ചു ബുദ്ധി ഉള്ളവർക്ക് മനസിലാകും...

    എന്തിനാണ് വളഞ്ഞു മൂക്കുപിടിക്കുന്നത്‌

    എന്തിനാണ് വളഞ്ഞു മൂക്കുപിടിക്കുന്നത്‌

    നീ റിച്ചിയെ പറ്റി ഒന്നും പറയെണ്ട, തോൽവിനൊയുടെ മൂടാണൊ മെഗസ്റ്റാറിന്റെ മോന്റെ മൂടാണൊ താങ്ങുന്നെ എന്നു പറഞ്ഞാമതി. റിച്ചി ഇഷ്ടപ്പെട്ടില്ലെങ്കിലൊ, നിവിനോടെന്തെങ്കിലും വൈരാഗ്യമുണ്ടെങ്കിലൊ അതങ്ങ്‌ തുറന്ന് പറയാന്മേലെ വാഴപ്പിണ്ടി പീതാംബരാ. എന്തിനാണു വളഞ്ഞു മൂക്കുപിടിക്കുന്നത്‌. ഞങ്ങളൊക്കെ നെഞ്ചിൽ കൊണ്ട് നടക്കുന്ന തോമചയന്റെ കുട്ടിക്കാലം നി ആണല്ലോ ചെയ്തത് എന്നോർക്കുമ്പോ പുച്ഛം.

    ഇതൊക്കെ ഓർക്കണ്ടേ..

    ഇതൊക്കെ ഓർക്കണ്ടേ..

    ഒരു പടം കണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല! പക്ഷേ രണ്ടഭിപ്രായം വന്ന ഒരു സിനിമ, ആ സിനിമ പുറത്തിറങിയ അന്ന് തന്നെ അതിനെ ഇകഴ്ത്തി പോസ്റ്റ് ഇട്ടതിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്.. നിങള്‍ ഒരു സാധാരണ റിവ്യു എഴുത്തുകാരന്‍ അല്ല, മറിച്ച് നാലാള് അറിയുന്ന ഒരു സംവിധായകനാണ്, നടനാണ്..! നിങള്‍ ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യാനുള്ളതാണ്.. ഒരു സിനിമയെ എഴുതി കൊല്ലും മുന്‍പ് അത് ഓര്‍ത്താല്‍ നല്ലത്.

    അങ്കരാജ്യത്തെ ജിമ്മൻമ്മാർ

    അങ്കരാജ്യത്തെ ജിമ്മൻമ്മാർ

    പടം ഇറങ്ങിയ ആദ്യ ദിനം തന്നെ ഇജ്ജാതി ഡിഗ്രഡേഷൻ വേണ്ടായിരുന്നു. താങ്കളുടെ പടങ്ങൾ ഒക്കെ സൂപ്പർ ഹിറ്റ് ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ ഒരു കൈ ഇല്ലാത്തവൻ ഒരു വിരൽ ഇല്ലാത്തവനെ കളി ആക്കുന്ന പോലെ തോന്നി. അടുത്ത 1000 കോടി പടവുമായി വരുന്നുണ്ട് നമ്മുടെ കംപ്ലീറ്റ് ആക്ടർ രൂപേഷ് പീതാംബരൻ അങ്കരാജ്യത്തെ ജിമ്മൻമ്മാർ ബാഹുബലി ഒക്കെ ഇനി ചരിത്രം മാത്രം.

    എന്താണ് രൂപേഷ് ചെയ്ത കുറ്റം?

    എന്താണ് രൂപേഷ് ചെയ്ത കുറ്റം?

    വെളിവില്ലാത്ത നിവിൻ ഫാൻസ്. ഞാനും ഒരു കട്ട നിവിൻ പോളി ആരാധകൻ ആണ്. ഒന്നു ചോദിക്കട്ടെ,ഇവിടെ നിവിൻ പോളി എന്ന നടനെയോ റിച്ചി എന്ന സിനിമയെയോ രൂപേഷ് ഏട്ടൻ എതിരു പറയുന്നത് നിങ്ങൾ ഒന്നു കാണിച്ചു തരാമോ?കാര്യമറിയാതെ വെറുതെ പഠിച്ച തെറികൾ പ്രയോഗിച്ചിട്ടു നിങ്ങൾക്ക് എന്തങ്കിലും കിട്ടിയോ? പോസ്റ്റ് ഇരുന്നു വായിക്കുക എന്നിട്ട് കമെന്റ് ചെയ്യുക. അല്ലാതെ നിവിൻ പോളിയെ ഇയാൾ കുറ്റം പറഞ്ഞു എന്നു പറഞ്ഞു രൂപേഷ് ഏട്ടന്റെ മേൽ ഉണ്ടാക്കിയിട് കാര്യമില്ല. - ഇങ്ങനെ ചോദിക്കുന്നവരും ഉണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+