ഇത് ട്രോളാ അമേരിക്ക... പനാമയോടോ ജയമെന്ന് ബ്രസീല്‍ ഫാന്‍സ്, മറുട്രോളുമായി അര്‍ജന്റീന ഫാന്‍സ്!
ബ്രസീല്‍ തോല്‍ക്കുന്നത് പോലും ആരാധകര്‍ ക്ഷമിക്കും. പക്ഷേ അര്‍ജന്റീന ജയിക്കുന്നത് അവര്‍ക്ക് കണ്ടുനില്‍ക്കാനാവില്ല. അഥവാ ജയിച്ചാലോ ആ ജയത്തെ ഇകഴ്ത്താനായി എന്തെങ്കിലും കാരണം കണ്ടുപിടിക്കുന്നത് വരെ, നെടുമുടി വേണു പറയുന്നത് പോലെ, ഒരു സ്വസ്ഥതയില്ല. കോപ്പ അമേരിക്കയില്‍ അഞ്ച് ഗോളിന് പനാമയെ തോല്പിച്ച അര്‍ജന്റീനയെ ഇതോ ജയമെന്ന് ചോദിച്ച് ട്രോളുകയാണ് ബ്രസീല്‍ ഫാന്‍സ്.
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കഴിഞ്ഞ ദിവസം ബ്രസീല്‍ ജയിച്ചപ്പോള്‍ ഈ ട്രോളുകള്‍ അര്‍ജന്റീന ഫാന്‍സിന്റെ വകയായിരുന്നു. ലയണല്‍ മെസി ഹാട്രിക്കടിച്ച് അര്‍ജന്റീന തോല്പിച്ചത് പാവം പിടിച്ച പനാമയെ അല്ലേ എന്നാണ് ഫാന്‍സിന്റെ ചോദ്യം. എന്നാല്‍ ചോദ്യം ചോദിക്കുന്ന ഫാന്‍സ് ആരാധിക്കുന്നത് ഹെയ്തി എന്ന ടീമിനെ ഏഴ് ഗോളിന് തോല്പിച്ച ബ്രസീലിനെയാണ് എന്നത് അതിലും രസം. കാണൂ കോപ്പ അമേരിക്ക ട്രോളുകള്‍.

കളി കാണുന്ന ഫാന്‍സ്
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ കളി കാണുന്ന അര്‍ജന്റീന ഫാന്‍സും ബ്രസീല്‍ ഫാന്‍സും

പനാമ ഇല്ലെന്ന് പറയണം
പനാമ എന്നൊരു രാജ്യം ഭൂപടത്തിലേ ഇല്ലെന്ന് പറഞ്ഞേക്കണം- ട്രോളാന്‍ വേണ്ടി ബ്രസീല്‍ ഫാന്‍സ് തയ്യാറെടുക്കുന്നു

ബ്രസീല്‍ പത്രം
ബ്രസീല്‍ പത്രം അര്‍ജന്റീനയുടെ പേര് പറയില്ലത്രെ. ഒരു പ്രമുഖ ടീം പനാമയെ തോല്പിച്ചു എന്നേ എഴുതൂ. അതാണല്ലോ ഇപ്പോള്‍ ട്രെന്‍ഡ്

ഓവര്‍ റേറ്റഡ്
അര്‍ജന്റീന ടീമും ഐ ഫോണും ചുമ്മാ ഒരു കാര്യവും ഇല്ലാതെ ഓവര്‍ റേറ്റ് ചെയ്യപ്പെട്ടതാണ് എന്നായിരുന്നു ആരോപണം

ഇതാണ് മറുപടി
കളിക്കുമ്പോള്‍ തരത്തില്‍ പോയി കളിക്കണം. ഓവര്‍ റേറ്റഡ് എന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്ക് ഇതാ മറുപടി

ഗോള്‍ ഗോള്‍ ഗോള്‍
ഗോള്‍ ഗോള്‍ ഗോള്‍ മെസ്സിച്ചെട്ടനിഷ്ടപ്പെട്ട ഇടത്തേ കാലിന് ഗോള്‍. ഫാന്‍സ് പാടുന്നത് ഇപ്പോള്‍ ഇങ്ങനെ

ആരോടാ ജയിച്ചത്
അര്‍ജന്റീനയെ ട്രോളുന്നവരോട് ഒരു ചോദ്യം. നിങ്ങള്‍ ആരോടാ ജയിച്ചത്. ഉത്തരം - ഹെയ്ത്തിയോട്.

പേര് മെസിയായിരിക്കണം
എഴുപതാം മിനുട്ടില്‍ ഇറങ്ങി ഹാട്രിക് അടിക്കണമെങ്കില്‍ അയാളുടെ ലയണല്‍ മെസ്സി എന്നായിരിക്കണം

പാവം നെയ്മര്‍
മെസ്സി ഹാട്രിക്കടിക്കുന്നത് വീട്ടില്‍ ഇരുന്ന് കാണുന്ന നെയ്മര്‍

പനാമ ഗോളി
മെസി ഹാട്രിക് അടിച്ച് തകര്‍ക്കുമ്പോള്‍ പനാമ ഗോളിയുടെ ഭാവം ഇങ്ങനെ

ഹാട്രിക് അടിച്ചിരിക്കും
എഴുപതാം മിനുട്ടില്‍ വന്നാല്‍ ഗോള്‍ അടിക്കില്ലെന്ന് കരുതിയോ. ഹാട്രിക് അടിച്ചിരിക്കും - ആക്ഷന്‍ ഹീറോ ബിജു ട്രോള്‍

ഹാട്രികിന് ശേഷം മെസ്സി
ഹാട്രിക് തികച്ച ശേഷം ഹേറ്റേഴ്സിനെ നോക്കുന്ന ലയണല്‍ മെസ്സി

മെസ്സി ഡാ
അവസാന മിനുട്ടില്‍ ഇറങ്ങിയാലും വെറുതെ ഇരിക്കുമെന്ന് കരുതിയോ.. മെസ്സി ഡാ..

മെസ്സി ഒന്ന് കാണണം
മെസ്സീ പരിക്ക് മാറിയിട്ട് ഒന്ന് കാണണം എന്ന് പറഞ്ഞതാണ്. ഹാട്രിക് അടിച്ച് മെസ്സി തകര്‍ത്തുകളഞ്ഞു.

ചറപറാ ഗോള്‍
പ്രശാന്ത സുന്ദരമായ സ്റ്റേഡിയം. കുറച്ച് പനാമ പിള്ളേര്. പെട്ടന്നതാ മെസ്സി പ്രത്യക്ഷപ്പെടുന്നു. പിന്നെ ഒരു ഗോള്‍ രണ്ട് ഗോള്‍ ചറപറാ ഗോള്‍...

ശീലമായിക്കോളും
എത്രയായിരുന്നു. പനാമയോട് ഹെയ്തി. ഇനി ശീലമായിക്കോളും. വേറെന്ത് പറയാനാ

പനാമയുടെ സ്ഥിതി
ആദ്യമായിട്ട് പനാമ കോപ്പ കളിക്കാന്‍ വന്നത് ഇങ്ങനെയായിരുന്നു. ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെയായി
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications