ഈ പ്രായത്തില്‍ ഇനി കര്ണനാകണോ... മമ്മൂട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളിന്റെ പൂരം!!!
സോഷ്യല്‍ മീഡിയയിലെ മലയാളം സര്‍ക്കിളില്‍ ഇപ്പോള്‍ കര്‍ണനാണ് താരം. പാവാട ഹിറ്റായതിന് പിന്നാലെ പൃഥ്വിരാജിന്റെ അടുത്ത ചിത്രം കര്ണന് ആണ് എന്ന പ്രഖ്യാപനം വന്നതാണ് സംഭവങ്ങളുടെ തുടക്കം. എന്ന് നിന്റെ മൊയ്തീന് സംവിധായകന് ആര് എസ് വിമലാണ് പൃഥ്വിയുടെ കര്‍ണനെ സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടിയെ കര്‍ണനാക്കി മധുപാലും സിനിമയെടുക്കുന്നു എന്ന് കൂടി കേട്ടതോടെ മലയാളം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ്. ആരാണ് കര്ണന്. മമ്മൂട്ടിയോ പൃഥ്വിരാജോ. ആരാകണം കര്ണന്. മമ്മൂട്ടിയോ പൃഥ്വിരാജോ. ഈ സീനൊക്കെ നമ്മള് നേരത്തെ വിട്ടതാണ് എന്ന് ആശ്വസവുമായി മോഹന്‍ലാല്‍ ഫാന്‍സ് കുറച്ചുപേര്‍ കര്‍ണഭാരം നാടകത്തിന്റെ പോസ്റ്ററൊട്ടിച്ചും രംഗത്തുണ്ട്.

നെപ്പോളിനും ഭഗത് സിംഗും
ഇവരാണ് ഹീറോസ്, അപ്പോ കര്ണന്... കര്‍ണനെ മമ്മുക്ക കൊണ്ടുപോയില്ലേ..

കര്ണനിക്ക
ബാഹുബലി രീതിയില്‍ കര്ണന് ഇക്ക കര്ണന് ഇക്ക എന്ന് അലമുറയിടുന്ന ഫാന്‍സ്...

മോഹന്‍ലാല്‍ കുംഭകര്‍ണനോ
മമ്മൂട്ടി കര്‍ണനെങ്കില്‍ മോഹന്‍ലാല്‍ കുഭകര്‍ണന്‍ - മോഹന്‍ലാല്‍ ഫാന്‍സ് എന്നാണ് പോസ്റ്ററിലെങ്കിലും പണി മമ്മൂട്ടി ഫാന്‍സിന്റെ വകയാണ്...

വയസ്സാം കാലത്തെ പൂതിയോ
മമ്മൂട്ടി കര്‍ണനോ - വയസ്സാം കാലത്ത് ഓരോ പൂതികളേ എന്നാണ് ട്രോളുകള്‍

എന്താണീ കുരുക്ഷേത്ര യുദ്ധം
ഫാന്‍സ് കുരുപൊട്ടിക്കുന്ന യുദ്ധമാണോ കുരുക്ഷേത്ര യുദ്ധം. ഫേസ്ബുക്ക് കണ്ടാല്‍ സംഭവം അക്ഷരം പ്രതി ശരിയാ

പാവം ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാലിനെ കര്ണനാക്കണോ എന്നറിയാന്‍ വേഷം മാറിയെത്തുന്ന ആന്റണി പെരുമ്പാവൂര്‍

പ്രാഞ്ചിയേട്ടന് കര്ണന്
പ്രാഞ്ചിയേട്ടനിലെ പത്മശ്രീ പോലെയാണത്രെ ഇപ്പോള്‍ മമ്മൂട്ടിക്ക് കര്ണന്

കര്ണന് രാജ
മമ്മൂട്ടിയാണ് നായകനെങ്കില്‍ ഒരു രാജ നിര്‍ബന്ധമാ. അപ്പോഴീ പടം കര്ണന് രാജ

നാടകം കണ്ടവരില്ല
കര്‍ണഭാരത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചു എന്ന് പറയുന്നതല്ലാതെ ഫാന്‍സൊന്നും ആ നാടകം കണ്ടിട്ടുണ്ടാവില്ല എന്നാണ് ട്രോള്‍.

വേണമെങ്കില്‍ ഞാന്‍ ചെയ്യാം
കര്ണന് വേണമെങ്കില്‍ ഞാന്‍ ചെയ്യാം എന്ന് മോഹന്‍ലാല്‍. വോ വേണ്ടെന്ന് പ്രേക്ഷകര്‍.

കുംഭകര്ണന്
കുംഭകര്ണന് അറിയാമായിരുന്നു ലാലേട്ടന് തേടി വരുമെന്ന്....

പ്രേമം കര്ണന്
പൃഥ്വിരാജിന്റെ കര്ണന് മമ്മൂട്ടിയുടെ കര്‍ണനെ കണ്ട് തല താഴ്ത്തുന്നു. പ്രേമത്തിലെ സീന്‍.

ഈ ഡയലോഗ് കാണുമോ
കുരുക്ഷേത്ര പഴേ കുരുക്ഷേത്ര അല്ലാരിക്കും. കര്ണന് പഴയ കര്ണന് തന്നെയാ - ബിഗ് ബി ഡയലോഗ് ഇവിടെ വെച്ചാല്‍ എങ്ങനിരിക്കും

എന്താ അഭിപ്രായം
കര്ണന് സിനിമയില്‍ നായകനാകുന്നതില്‍ അഭിപ്രായം ചോദിച്ച് നിവിന്‍ പോളി അല്‍ഫോണ്‍സ് പുത്രനെ വിളിച്ചാല്‍ എങ്ങനിരിക്കും. ശ്രീകൃഷ്ണനായി അജു വര്‍ഗീസും.

ഇതെത്ര കര്‍ണനാ
മമ്മൂട്ടി കര്ണന്, പൃഥ്വിരാജ് കര്ണന്.. ഇതെത്ര കര്ണന്മാരാ.. സംശയം മോഹന്‍ലാലിനാണ്.

കുട്ടിമാമന് ഞെട്ടി മാമാ
ആരാ എന്താ.. ഞാനാ കര്ണന്.. യോദ്ധയിലെ ഈ സീന്‍ ഓര്മ വരും ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍

വിശ്വാസമില്ല വിമലേ
ചിലര്‍ പറയുന്നു ഞാനാണ് കര്‍ണനെന്ന്. ചിലര്‍ പറയുന്നു മമ്മുക്കയാണ് എന്ന്. അങ്ങനെയെങ്കില്‍ എനിക്കീ പ്രൊജക്ടില്‍ വിശ്വാസമില്ല വിമലേ

പാവം ലാലേട്ടന്
മമ്മുക്കയും പൃഥ്വിരാജും കര്‍ണനാകുന്നു എന്ന് കേട്ട് ലാലേട്ടന്.. രജനീകാന്തിന്റെ വേഷത്തില്‍

ഇതൊക്കെ പണ്ടേ വിട്ട സീന്‍
റഫറന്‍സ് വല്ലതും വേണോങ്കില് ഇവിടെ ചോദിച്ചാല്‍ മതി! പുതിയ ആളായത് കൊണ്ടാ. കര്ണനൊക്കെ മോഹന്‍ലാല്‍ പണ്ടേ വിട്ട സീനാ

ആര്‍ക്കാണ് വിഷമം
മമ്മൂട്ടി കര്ണനാകുന്നതില് മോഹന്‍ലാല്‍ ഫാന്സിനാണത്രെ കൂടുതല്‍ വിഷമം

ടിനി ടോം വിയര്‍ക്കും
മമ്മൂട്ടി കര്ണനായാല് ടിനി ടോം കുറച്ച് വിയര്‍ക്കേണ്ടി വരും. അതെന്താ...

രണ്ടുപേരും അഭിനയിക്കട്ടേ
ശരീരം കൊണ്ട് പൃഥ്വിരാജും അഭിനയം കൊണ്ട് മമ്മൂട്ടിയുമാണ് കര്‍ണനാകാന്‍ ചേര്‍ച്ച. അപ്പോഴെന്ത് ചെയ്യും

സൂപ്പര്‍താരങ്ങള്‍ കര്‍ണനായി
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, സുരേഷ് ഗോപി, ജയറാം എന്നിവരൊക്കെ കര്ണനായാല് സിനിമയുടെ പേര് എന്താകും

മമ്മൂട്ടി വാര്‍ധക്യം ചെയ്യട്ടേ
കര്‍ണന്റെ വേഷം താന്‍ തന്നെ ചെയ്യുമെന്ന് മമ്മൂട്ടി. എങ്കില്‍ വാര്‍ധക്യം ചെയ്തോ എന്ന് പൃഥ്വിരാജ്

ഫാന്‍സിന്റെ പ്രതീക്ഷ
ഫാന്‍സ് പ്രതീക്ഷിക്കുന്നത് ഇതാണെന്നും സംഭവിക്കാന്‍ പോകുന്നത് ഇതാണെന്നും ഒരു ട്രോള്‍

നമ്മക്കാ മൊയ്തീന് പോരേ
വിമല്‍ സാറേ റിസ്കെടുക്കണോ. നിങ്ങക്കാ മൊയ്തീന് പോരേ. എന്ത് രസമുണ്ട് കാണാന്‍

പൃഥ്വിരാജും മമ്മുക്കയും
കര്‍ണനായി ഞാന്‍ അഭിനയിച്ചാല്‍ തകര്‍ക്കും. അത് കേട്ട് ട്രാഫിക്കിലെ മമ്മുക്ക.

ഹിന്ദുക്കള്‍ ചത്തിട്ട് മതി
കര്ണന് പൃഥ്വിരാജ് ആണെങ്കില്‍ അര്ജുനന് ആരായിരിക്കും. ഒരു ഇന്‍ ഹരിഹര്‍ നഗര്‍ ട്രോള്‍

മമ്മുക്ക ചെയ്താല്‍ വ്യത്യാസമായിരിക്കും
അവതരിപ്പിക്കാന്‍ ആഗ്രഹമുള്ള കഥാപാത്രം .. കര്ണന്.. കര്ണന്...

പൃഥ്വിരാജ് ചെയ്യുന്നത് ചെറുപ്പമാണോ
നീയറിഞ്ഞോ മമ്മുക്ക കര്‍ണനായി അഭിനയിക്കുന്നെന്ന്. അപ്പോള്‍ പൃഥ്വിരാജ് ചെയ്യുന്നത് ചെറുപ്പമായിരിക്കും അല്ലേ..മോഹന്‍ലാലും ദിലീപും

അടുത്ത വേഷം ഏതാ..
അടുത്ത വേഷം ഏതാ എന്ന് മമ്മുക്കയോട്. അപ്പോള്‍ മമ്മുക്ക കര്ണന്. അയ്യോ എന്ന് വിമല്‍.. എങ്ങനെയുണ്ട്...

മോഹന്‍ലാലിന് പകരം ആളില്ല
മമ്മൂട്ടി കര്ണനായാല് തമിഴില്‍ വിക്രമിനെ ഇറക്കാം. പൃഥ്വിരാജാണെങ്കില്‍ സൂര്യ. പക്ഷേ മോഹന്‍ലാല്‍ ആണെങ്കില്‍ പകരം വെക്കാന്‍ ആളില്ല

മമ്മുക്കയെ കണ്ടാല്‍
കര്‍ണനായി അഭിനയിക്കാന്‍ നില്ക്കുന്ന യുവനായകന്മാര് മമ്മുക്കയെ കണ്ടാല്‍... കുഞ്ഞിരാമായണം ഫെയിം ട്രോള്‍

ഇരുട്ടില്‍ ഒരു കര്ണന്
ഇരുട്ടില്‍ നിന്നും അതാ ഒരു കര്ണന് പ്രത്യക്ഷപ്പെടുന്നു. പിന്നെ മറ്റൊരു കര്ണന്. പിന്നാലെ ചറപറാ കര്ണന്

മമ്മൂട്ടിയെ അഭിമന്യു അക്കാം
കര്ണന് പൃഥ്വിരാജ് ആണെങ്കില്‍ മമ്മൂട്ടി അതുക്കും മേലെ. അഭിമന്യു. എങ്ങനെയുണ്ട് ഐഡിയ

മധുപാലും മമ്മൂട്ടിയും
കര്ണന് പൃഥ്വിരാജ് ആകുന്നു എന്ന് കേട്ട മധുപാലും മമ്മൂട്ടിയും. കുഴപ്പമായോ.. ആയെന്നാ തോന്നുന്നേ...

മോഹന്‍ലാലിന് എന്തെങ്കിലും
കര്‍ണനില്‍ തനിക്ക് വേഷം എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുന്ന മോഹന്‍ലാല്‍

രണ്ട് കര്ണന്മാരോ
അര്ജുനനോട് യുദ്ധം ചെയ്യാന്‍ രണ്ട് കര്ണന്മാരോ. എങ്കില്‍ കര്ണയുദ്ധമേ വഴിയുള്ളൂ

കണക്കിലൂടെ പറഞ്ഞാല്‍
ആരാണ് കര്ണന് ആരാണ് മമ്മുക്ക ആരാണ് പൃഥ്വിരാജ്.. ഇതൊക്കെ ഒരു ഗ്രാഫിലൂടെ വ്യക്തമാക്കുന്നു

ക്ലൈമാക്സ് ഇങ്ങനെ
മമ്മൂട്ടി നായകനാകുന്ന കര്‍ണന്റെ ക്ലൈമാക്സ് ഇങ്ങനെയാകുമോ
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications