വർഷങ്ങൾ മേലേക്ക് പ്രായം താഴേക്ക്.. മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി ട്രോളന്മാർ!! സംഗതി സത്യമല്ലേ??

35 വയസ്സുള്ള ഈ നടനുമായിട്ടാണോ ഏട്ടന്‍ മുപ്പത് കൊല്ലമായി മത്സരിച്ചുകൊണ്ടിരിക്കുന്നത്... - മോഹന്‍ലാല്‍ ഫാന്‍സ് അത്ഭുതപ്പെട്ടാല്‍ കുറ്റം പറയാന്‍ പറ്റില്ല. പറയുന്നത് മമ്മൂട്ടിയെക്കുറിച്ചാണ് എന്നത് തന്നെ കാര്യം. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് (സെപ്തംബര്‍ 7 ബുധനാഴ്ച) 67 വയസ്സ് തികയുകയാണ്. ആര് വിശ്വസിക്കും അല്ലേ പക്ഷേ സംഗതി സത്യമാണ്. 1951 സെപ്തംബര്‍ 7നാണ് മമ്മൂട്ടി എന്ന മുഹമ്മദ് കുട്ടി ജനിച്ചത്.

വര്‍ഷങ്ങള്‍ മേലേക്ക് പോകുമ്പോള്‍ പ്രായം താഴേക്ക് പോകുന്ന അത്ഭുത പ്രതിഭാസമാണ് മലയാള സിനിമയ്ക്ക് മമ്മൂട്ടി. തിരിച്ചുകിട്ടാത്ത ഒന്നേയുള്ളൂ പ്രായം എന്ന് ഫിലോസഫി കേള്‍ക്കുമ്പോള്‍ മമ്മൂട്ടിയുടെ ആരാധകര്‍ ചിരിച്ചുകൊണ്ട് ചോദിക്കും - പ്രായമൊക്കെ ഒരു കോമഡിയല്ലേ ചേട്ടാ.. കാണൂ, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ആഘോഷിക്കുന്ന വിധം....

ജന്മദിനാശംസകൾ

ജന്മദിനാശംസകൾ

ഈ വർഷവും ഒരു വയസ് കുറയുന്ന മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്ക് ജന്മദിനാശംസകൾ

ട്രോളാണേ വെറും ട്രോൾ

ട്രോളാണേ വെറും ട്രോൾ

കുറച്ച് കാലം കൂടി കഴിഞ്ഞാല്‍ ഇങ്ങനെ ഒരു കാഴ്ച കൂടി നമ്മൾ കാണേണ്ടിവരുമോ...

അറുപത്തഞ്ചാം പിറന്നാള്‍ അല്ല

അറുപത്തഞ്ചാം പിറന്നാള്‍ അല്ല

അറുപത്തഞ്ചാം പിറന്നാള്‍ അല്ല, മുപ്പതാം പിറന്നാളിന്റെ മുപ്പത്തഞ്ചാം വാര്‍ഷികമാണ് പോലും മമ്മൂട്ടി ആഘോഷിക്കുന്നത്. എന്താല്ലേ..

എന്തൂട്ട് തേങ്ങയാ

എന്തൂട്ട് തേങ്ങയാ

ടോ ഇന്നെന്റെ അറുപത്തഞ്ചാം പിറന്നാളാണ്.. നിങ്ങളെന്ത് തേങ്ങയാ മമ്മൂക്കാ ഈ പറയുന്നേ

മമ്മൂട്ടി എന്ന് വിളിച്ചത്

മമ്മൂട്ടി എന്ന് വിളിച്ചത്

മുഹമ്മദ് കുട്ടി എന്നാണ് അവന്റെ ശരിക്കും പേര്. അത് ചുരുക്കി മമ്മൂട്ടി എന്ന് വിളിച്ചത് ഈ സ്രാങ്കാണ്.. ഓര്‍മയില്ലേ മായാവി

ചേട്ടാന്ന് വിളിച്ച് അപമാനിച്ചു

ചേട്ടാന്ന് വിളിച്ച് അപമാനിച്ചു

65 വയസ്സായ നടനെ പിന്നെ ചേട്ടാന്നല്ലാതെ കുഞ്ഞാവേന്ന് വിളിക്കണോ

പ്രായമൊക്കെ കോമഡിയല്ലേ

പ്രായമൊക്കെ കോമഡിയല്ലേ

പെന്‍ഷന്‍ പറ്റാനുള്ള പ്രായത്തില്‍ നായകനായി അഭിനയിക്കുന്നു.. പ്രായമൊക്കെ വെറും സംഖ്യയല്ലേ ചേട്ടാ

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

വിക്രം, മമ്മൂട്ടി, നിവിന്‍ പോളി.. ഗംഭീര ക്ലോസ് ഇനഫ് ആരാണ് മൂത്തത് എന്ന് ചോദിക്കാത്തത് ഭാഗ്യം.

സ്റ്റൈലിഷ് സൂപ്പര്‍സ്റ്റാര്‍

സ്റ്റൈലിഷ് സൂപ്പര്‍സ്റ്റാര്‍

65 വയസ്സായി. എന്ന് കരുതി അന്യഭാഷാ ചിത്രങ്ങളില്‍ വയസ്സന്‍ വേഷങ്ങള്‍ അഭിനയിക്കേണ്ടി വന്നിട്ടില്ല

ഇന്നസെന്റ് ജഗതി

ഇന്നസെന്റ് ജഗതി

ഇന്ന് മമ്മൂട്ടിയുടെ അറുപത്തഞ്ചാം പിറന്നാളാണ് എന്ന് കേള്‍ക്കുന്ന ഇന്നസെന്റ്, ജഗതി, നെടുമുടി, സലിം കുമാര്‍ തുടങ്ങിയവര്‍

മമ്മൂട്ടി മാണിക്യം

മമ്മൂട്ടി മാണിക്യം

ഒന്നുകില്‍ എന്നെക്കണ്ടാ 65 തോന്നണം. അല്ലെങ്കി 65 ആയവരൊക്കെ എന്നെപ്പോലെ ഇരിക്കണം.. അല്ല പിന്നെ.

ആര് പറഞ്ഞു

ആര് പറഞ്ഞു

ഇന്നെന്റെ അറുപത്തഞ്ചാം പിറന്നാളാ. അറുപത്തഞ്ചാ നിങ്ങക്കാ.. ആര് പറഞ്ഞു

പ്രായം കുറച്ച് ഇങ്ങനായി

പ്രായം കുറച്ച് ഇങ്ങനായി

മലയാളത്തിലെ പ്രമുഖ മെഗാ സ്റ്റാറായിരുന്നു. ഓരോ പിറന്നാളിനും ഫാന്‍സ് പ്രായം കുറച്ച് കുഞ്ഞ് വാവയായതാ

ഇതാണ് ഗുട്ടന്‍സ്

ഇതാണ് ഗുട്ടന്‍സ്

പ്രായവും സൗന്ദര്യവും കരിക്ക് കുടിക്കുമ്പോള്‍ മമ്മൂട്ടി സ്‌ട്രോ വെച്ച് വലിക്കും അല്ല പിന്നെ

ഫാന്‍സിന്റെ അടി

ഫാന്‍സിന്റെ അടി

മോഹന്‍ലാലിനെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി ഫാന്‍സ് അപമാനിച്ചു പക്ഷേ തങ്ങള്‍ അത് ചെയ്യില്ല എന്ന് പറഞ്ഞ് കുറെ ആരാധകരും ഇറങ്ങിയിട്ടുണ്ട്

സനുഷയുടെ മകനോ

സനുഷയുടെ മകനോ

ഈ വര്‍ഷത്തെ ആഗ്രഹം എന്താണ് എന്ന് ചോദിച്ചാല്‍ സനുഷയുടെ മകനായി ഒരു വേഷം ചെയ്യണം അത്രേയുള്ളൂ

ഈ പയ്യനോടോ മത്സരം

ഈ പയ്യനോടോ മത്സരം

30 വയസ്സുള്ള ഈ പയ്യനുമായിട്ടാണോ മുതലാളി മുപ്പത്താറ് കൊല്ലമായി മത്സരിച്ചുകൊണ്ടിരിക്കുന്നത്... ഒരു മിഥുനം ട്രോള്‍

മോഹന്‍ലാലിന്റെ ആശംസ

മോഹന്‍ലാലിന്റെ ആശംസ

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി മറ്റൊരു മെഗാതാരം മോഹന്‍ലാലിന്റെ പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+