വിട പറഞ്ഞത് പ്രീയപ്പെട്ട 'അപ്പു'..സാന്റൽവുഡിന്റെ 'പവർ സ്റ്റാർ'.. നെഞ്ച് പൊട്ടി ആരാധകർ
ബെംഗളൂരു; കന്നഡ ചലച്ചിത്ര ലോകത്ത് എന്ന് ഏറ്റവും തിരക്കുള്ള നായകനായിരുന്നു അപ്പു എന്ന് ആരാധകരൻ സ്നേഹത്തോടെ വിളിച്ചിരുന്ന പുനീത് രാജ്കുമാർ.'പവർ സ്റ്റാർ' എന്ന് വാഴ്ത്തിയിരുന്ന പുനീത് ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനാണ്. പിതാവിന്റെ പാത പിന്തുടർന്ന് കൊണ്ടായിരുന്നു താരം സിനിമയിൽ എത്തുന്നത്. ബാലതാരമായിട്ടായിരുന്നു തുടക്കം. മികച്ച നടനുള്ള ദേശീയ - സംസ്ഥാന പുരസ്‌കാരം നേടിയ പുനീതിനെ കന്നട സിനിമാ ലോകം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പടെ നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
Recommended Video

രാജ്കുമാർ-പാർവ്വതമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകനായി1975 മാർച്ച് 17 ന് ചെന്നൈയിൽ ആയിരുന്നു പുനീത് ജനിച്ചത്. ജനിച്ച് ആറ് മാസം കഴിഞ്ഞപ്പോൾ തന്നെ പുനീത് ബാലതാരമായി സിനിമയിൽ മുഖം കാണിച്ചു. 'പ്രേമഥ കനികേ' എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. ഒന്നാം വയസിൽ തായിഗേ തക്ക മക എന്ന ചിത്രത്തിൽ ബാലതാരമായി. 10 വയസായിലായിരുന്നു ആദ്യ സിനിമാ പുരസ്കാരം. പിതാവ് രാജ്കുമാറിനൊപ്പം അഭിനയിച്ച പ്രശസ്ത കന്നഡ ചിത്രം ചലിസവു മൊഡഗലു എന്ന ചിത്രത്തിലെ പ്രകടനത്തിനായിരന്നു ഇത്. 1983 ൽ ഭക്തപ്രഹ്ലാദ എന്ന പുരാണ സിനിമയില്‍ പ്രഹ്ലാളദനെന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചതിന് അഭിനയിത്തിനാണ് രണ്ടാമത് സംസ്ഥാന പുരസ്കാരം ലഭിച്ചത്.

1985-ൽ എൻ. ലക്ഷ്മിനാരായണൻ സംവിധാനം ചെയ്ത ബേട്ടട ഹൂവുവിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. 2002ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. ഇഡിയറ്റ് എന്ന കന്നഡ ചിത്രത്തിന്റെ റീമേക്കായിരുന്നു സിനിമ. ഇതോടെ അപ്പു എന്ന പേര് ആദ്ദേഹത്തിന് ആരാധകർ ചാർത്തി നൽകി. 2003 ൽ പുറത്തിറങ്ങിയ അഭിയായി നായകനായുള്ള രണ്ടാമത്തെ ചിത്രം. വീര കന്നഡിഗ (2004), , ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിവയാണ് പുനീത് രാജ്‍കുമാറിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ.

മികച്ച ഗായകൻ കൂടിയായിരുന്നു പുനീത്. നിരവധി ചിത്രങ്ങളിൽ അദേഹം പിന്നണി പാടിയിട്ടുണ്ട്. ഹു വാണ്ട്‍സ് ടു ബി എ മില്ല്യണർ എന്ന ഷോയുടെ കന്നഡ പതിപ്പായ 'കന്നഡാഡ കോട്യാധിപതി' യിലൂടെ ടെലിവിഷൻ അവതാരകനായും ശ്രദ്ധേയനായി പുനീത് രാജ്‍കുമാര്‍.അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തും സജീവമായിരുന്നു.

'യുവരത്ന'യാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കേവേയാണ് അപ്രതീക്ഷിത വിയോഗം. അശ്വനി രേവനാഥാണ് ഭാര്യ. വന്ദിത രാജ്കുമാര്‍, ധൃതി രാജ്കുമാര്‍ എന്നിവര്‍ മക്കളാണ്.
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍


Click it and Unblock the Notifications