തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി.... അബ്ദുള്‍റബ്ബിന് ട്രോളന്മാരുടെ പണി!
പത്താം ക്ലാസിലെ റിസള്‍ട്ട് പുറത്തുവന്ന സമയത്ത് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കേട്ട കളിയാക്കലുകള്‍ക്ക് കയ്യും കണക്കുമില്ല. അതിനുമുമ്പും അതിനുശേഷവും എല്ലാം ആളുകള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ഒപ്പിച്ചുവെച്ചിട്ടുണ്ട്. ഈ സീരിസില്‍ പെട്ട ഏറ്റവും ഒടുവിലത്തേതാണ് ഫറൂഖ് കോളേജിലെ വിവാദ നിയമത്തെ പറ്റിയുള്ളത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും തൊട്ടുരുമ്മിയിരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നാണ് മന്ത്രി പറഞ്ഞത്. തൊട്ടുരുമ്മി എന്ന മന്ത്രിയുടെ പ്രയോഗം തന്നെ സോഷ്യല്‍ മീഡിയയ്ക്ക് തീരെ പിടിച്ചിട്ടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുത് എന്ന അഭിപ്രായം വേറെയും. സോഷ്യല്‍ മീഡിയ മന്ത്രിയെ എടുത്തിട്ട് കുടഞ്ഞുകളഞ്ഞു. കാണൂ ഫേസ്ബുക്കും മറ്റും അബ്ദുറബ്ബിന് ഒരുക്കിയ ട്രോളുകള്‍.

വിമല്‍ സാറിന് പറയാനുളളത്
ഇനിമുതല്‍ ഞാന്‍ തമാശ പറയുമ്പോള്‍ ആദ്യം പെണ്‍കുട്ടികളും പിന്നീട് ആണ്‍കുട്ടികളും ചിരിക്കണം. കാരണം പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ചിരിക്കുന്നത് ശരിയല്ല എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടുണ്ട്.

റബ്ബിന്റെ യൗവ്വനം
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുത് എന്ന് പറഞ്ഞ റബ്ബിന്റെ യൗവനം ഇങ്ങനെയാണോ. ഒരു ചിത്രകാരന്റെ ഭാവന നോക്കൂ.

സംഘിക്കുമുണ്ട്
ഒരുമിച്ചിരുന്ന് ചായ കുടിച്ചതിന് ഹോട്ടല്‍ തല്ലിപ്പൊളിച്ചവരാണോ ഫറൂഖ് കോളേജിലെ കുട്ടികള്‍ക്ക് വേണ്ടി സമരം ചെയ്യുന്നത്.

ഒപ്പം നടന്നൂടേ
ബാംഗ്ലൂര്‍ ഡേയ്‌സിലെ ഒരു രംഗം. തനിക്ക് സിമ്പിളായി പുറകേ നടക്കാനാണ് എന്ന് പറഞ്ഞാല്‍ മറുപടി ഫറൂഖിയന്‍ ആണല്ലേ എന്ന ചോദ്യമാണ്.

സുരേഷ് ഗോപി തന്നെ
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുമ്പോള്‍ മാത്രമേ സദാചാരം ഉണരൂ അല്ലേ എന്നാണ് ഭരത് ചന്ദ്രന്‍ ഐ പി എസിന്റെ ചോദ്യം.

സ്‌കൂളില്‍ പോകാത്ത പ്രശ്‌നമാ
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുത് എന്ന് പറയാന്‍ കാരണം നമ്മള് സ്‌കൂളില്‍ പോകാത്തതിന്റെ കുറവാണ്.

റബ്ബും സുരേഷും
പത്താം ക്ലാസ് ജയിപ്പിച്ചവര്‍ക്ക് ഈശ്വരന്മാരുടെ കൂടെയാണ് റബ്ബ്. റബ്ബിനെ ട്രോളാന്‍ അവരില്ല.

ഒറ്റക്കൊറ്റക്ക് ചിരിക്കാമല്ലോ
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ചിരിക്കണ്ട. ആണ്‍കുട്ടികള്‍ ചിരിച്ചുകഴിഞ്ഞിട്ട് പെണ്‍കുട്ടികള്‍ക്ക് ചിരിക്കാമല്ലോ. തിരുവഞ്ചൂരിന് മനസിലായത് ഇങ്ങനെ എന്നാണ് ഈ ട്രോള്‍

ഐസ്‌ക്രീം കഴിക്കാമോ
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കണ്ട എന്ന് പറഞ്ഞ റബ്ബിനോടാണ് ചോദ്യം. ഒരുമിച്ചിരുന്ന് ഐസ്‌ക്രീം കഴിക്കാമോ

സൗഹൃദത്തിന്റെ വില
ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തിന്റെ വില അറിയാത്തവരാണ് ഇത് മാതിരിയുള്ള പ്രസ്താവനകള്‍ നടത്തുന്നത്

സെലക്ടീവ് ആണ്
കേരളവര്‍മയെന്ന് കേട്ടാലേ ചില പ്രതികരണക്കാര്‍ ഉണരൂ. അല്ലെങ്കില്‍ ഉറങ്ങിക്കളയും. കല്യാണരാമനിലെ രംഗം മീമാക്കിയത് കാണൂ

ഇത് നോണ്‍സെന്‍സ്
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞാല്‍ അത് നോണ്‍സെന്‍സ് ആണ്.

കൊന്നുകളയും ഹമ്‌ക്കേ
ഒപ്പം നടക്കാനാണ് ഇഷ്ടമെന്ന് അര്‍ജുന്‍ സേറയോട് പറഞ്ഞാല്‍ നമ്മ കൊന്നുകളയുമെന്ന് ഒരു ട്രോള്‍ കളിയാക്കുന്നു

മാതൃകയായി
പെണ്‍കുട്ടികളും ആണ്‍കുട്ടികളും തൊട്ടുരുമ്മി ഇരിക്കരുത് എന്ന് മന്ത്രി പറഞ്ഞത് അനുസരിച്ച് മാതൃകയായ വിദ്യാര്‍ഥികള്‍

ദീപ്തിയെ വെറുതെ വിടില്ല
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് കണ്ടത് ചോദ്യം ചെയ്യുന്ന സദാചാര വാദി. പരസ്പരം സീരിയലില്‍ നിന്നും

വാഴ വെക്കാമായിരുന്നു
ഇവനെയൊക്കെ എം എല്‍ എ ആക്കിയ സമയത്ത് വാഴ വെച്ചിരുന്നെങ്കി ഇപ്പോ കുല വെട്ടാമായിരുന്നു

മന്ദബുദ്ധിയാണോ
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുത് എന്ന് പറഞ്ഞ ഇവനെ കുറച്ച് ബുദ്ധിയുണ്ടായിരുന്നെങ്കില്‍ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു എന്നാണ് ഈ ട്രോള്‍

ഒരു അബദ്ധം
വിദ്യാഭ്യാസമന്ത്രി വാ തുറന്നാല്‍ ഒരു അബദ്ധം നിര്‍ബദ്ധമാണ്.

തൊട്ടുരുമ്മി ഇരിക്കാന്‍
തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി എന്ന് ക്യാംപസ്. അത് നമ്മ നടത്തിക്കൂല എന്ന് മന്ത്രി - എങ്ങനെയുണ്ട് ട്രോള്‍

മന്ത്രി പറഞ്ഞതില്‍ തെറ്റുണ്ടോ
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുത് എന്നത് മനസിലാകണമെങ്കില്‍ നീയും ഒരു രക്ഷിതാവാകണം എന്നാണ് ഈ ട്രോള്‍ പറയുന്നത്. ശരിയാണോ അത്.












Click it and Unblock the Notifications