നടന്‍ വരുണ്‍ ധവാന്റെ തലയില്‍ അച്ഛൻ ബിയര്‍ കുപ്പി അടിച്ച് പൊട്ടിച്ചു...! വീഡിയോ കണ്ടാൽ കണ്ണ് തള്ളും !

  • By: Anamika
Subscribe to Oneindia Malayalam

മുംബൈ: ബോളിവുഡില്‍ ഏറെ ആരാധകരുള്ള യുവതാരമാണ് വരുണ്‍ ധവാന്‍. ബോളിവുഡിലെ വളര്‍ന്നുവരുന്ന യുവതാരങ്ങളില്‍ മുന്‍നിരയിലുള്ള താരം. വരുണ്‍ധവാന്‍ തന്റെഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണിപ്പോള്‍ ബി ടൗണിലെ സംസാര വിഷയം. വീഡിയോ കണ്ട് തലയില്‍ കൈവച്ചിരിക്കുകയാണിപ്പോള്‍ താരത്തിന്റെ ആരാധകര്‍.

Read More: പ്രശസ്ത മോഡൽ സോണികയുടെ മരണം: നടന്‍ വിക്രം കുടുങ്ങും...!!! നരഹത്യയ്ക്ക് കേസെടുത്തു...!!!

VARUN

വരുണ്‍ ധവാന്റെ പുതിയ ചിത്രമായ ജുഡ്വ 2വിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി താരം ലണ്ടനില്‍ നിന്നും തിരിച്ചെത്തിയതേ ഉള്ളൂ. ശേഷം അച്ഛനായ ഡേവിഡ് ധവാന്‍ വരുണിന്റെ തലയില്‍ ബിയര്‍ ബോട്ടില്‍ അടിച്ച് പൊട്ടിക്കുന്നതാണ് വീഡിയോ. സിനിമയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചാണ് വരുണ്‍ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. വരുണിന്റെ പിതാവായ ഡേവിഡ് ധവാന്‍ തന്നെയാണ് ജുഡ്വ 2 സംവിധാനം ചെയ്യുന്നത്. എന്തായാലും അച്ഛന്റേയും മകന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം.

English summary
David Dhawan smashes a bottle on son Varun Dhawan's head as a part of film promotion
Please Wait while comments are loading...