ആരാണീ ദീനയാല്‍ ഉപാധ്യയ ? അറിയാഞ്ഞിട്ട് ചോദിക്കാ..ചരിത്രത്തിലൊന്നും പഠിച്ചിട്ടുമില്ല !
ബിജെപിയുടെ മൂന്നു ദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് നടക്കുമ്പോള്‍ എഫ് ബി യില്‍ പോസ്റ്റുകളുടെ ശരവര്‍ഷമാണ്. 1976 ല്‍ ജനസംഘത്തിന്റെ 14ാം ദേശീയ സമ്മേളനം കോഴിക്കോട്ട് നടന്നതിന്റെ ഓര്‍മ്മകളില്‍ ബിജെപി യോഗം ഇപ്പോള്‍ കോഴിക്കോട്ടു നടക്കുന്നുണ്ടെങ്കിലും ആരാണീ ദീന്‍ ദയാലെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കുവരെയറിയില്ലെന്ന പോസ്റ്റുകളാണ് എഫ് ബി.യില്‍ നിറയുന്നത്.
ദീന്‍ ദയാല്‍ ഉപാധ്യായയെ കുറിച്ച് ചരിത്രത്തിലൊന്നും പഠിച്ചിട്ടില്ലെന്നാണ് ചിലരുടെ കമന്റ്. പഴയ നേതാക്കളെകുറിച്ചൊക്കെ കേട്ടിട്ടുണ്ട്. അല്ലെങ്കില്‍ അവരുടെ ചിത്രമെങ്കിലും കണ്ടിട്ടുണ്ടാവും. ദീന്‍ ദയാലിന്റെ ഒരു ചിത്രവും ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നാണ് ചിലര്‍ പറയുന്നത് .

എന്തായാലും സംഘികള്‍ക്കുവരെ ഇദ്ദേഹം ആരാണെന്ന് അറിയില്ലെന്ന് തുടങ്ങിയുളള പോസ്റ്റുകളാണ് എഫ് ബിയില്‍ നിറയുന്നത്. ദീനം പിടിച്ച ആരൊക്കെയോ വന്നിരിക്കുന്നു എന്നല്ലാതെ ദീന്‍ ദയാല്‍ ആരാണെന്നറിയില്ലെന്നായിരുന്നു അതിലൊരു പോസ്റ്റ് .
ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ദരിദ്രരുടെ ക്ഷേമ വര്‍ഷമായി ആചരിക്കുമെന്ന് കോഴിക്കോട്ടു നടക്കുന്ന സമ്മേളനത്തില്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട് . 67 ല്‍ കോഴിക്കോട്ട് നടന്ന സമ്മേളനത്തിലാണ് ദീനദയാല്‍ ജനസംഘം അധ്യക്ഷപദവി ഏറ്റെടുക്കുന്നത്.


Click it and Unblock the Notifications
