വിശക്കുന്നെങ്കില്‍ ഫേസ്ബുക്കിനോട് പറയൂ.. ഭക്ഷണം തീന് മേശയിലെത്തും! എല്ലാം ആപ്പ് വഴി, ഇന്ത്യയില്‍!
ഫേസ്ബുക്ക് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള അവസരമാണ് ഫേസ്ബുക്ക് നല്‍കുന്നത്.
കാലിഫോര്‍ണിയ: വിശക്കുന്നുണ്ടോ? എങ്കില്‍ ഫേസ്ബുക്കില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഒരുങ്ങിക്കോളൂ. ഫേസ്ബുക്ക് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള അവസരമാണ് ഫേസ്ബുക്ക് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഫേസ്ബുക്ക് പരീക്ഷിച്ചു വന്ന ഫീച്ചറിന് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചിട്ടുള്ള മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പങ്കാളികളെ ഉള്‍പ്പെടുത്തുന്നത്. ലോകത്തെ സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് അമേരിക്കയിലെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡെസ്ക് ടോപ്പ് ഉപയോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
ഫേസ്ബുക്ക് ഈ പദ്ധതി ഔദ്യോഗികമായി ആരംഭിക്കുന്നതോടെ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ആവശ്യക്കാരിലെത്തിക്കേണ്ട ദൗത്യം ഫേസ്ബുക്ക് നേരിട്ട് തന്നെ നിര്‍വഹിക്കും. ഫേസ്ബുക്കില്‍ നിന്ന് അടുത്തുള്ള റസ്റ്റോറന്റുകള്‍ കണ്ടെത്തുന്നതിനും സുഹൃത്തുക്കളുടെ കമന്റ് കാണുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഫേസ്ബുക്കിലെ നിയര്‍ ബൈ റസ്റ്റോറന്റുകള്‍ കണ്ടെത്തി ഓര്‍ഡര്‍ ഫുഡ് സെക്ഷനില്‍ ക്ലിക്ക് ചെയ്ത് എക്സ്പ്ലോര്‍ മെനുവില്‍ ക്ലിക്ക് ചെയ്ത് സ്റ്റാര്‍ട്ട് ഓര്‍ഡര്‍ മെനുവില്‍ നിന്ന് ഡെലിവറി സെര്‍വീസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫേസ്ബുക്ക് ആപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയായി. ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചതും പ്രാദേശിക തലത്തില്‍ മികച്ച സേവനം കാഴ്ച വെയ്ക്കുകയും ചെയ്യുന്ന വിവിധ ഭക്ഷ്യശൃംഖലകളുമായി കേന്ദ്രീകരിച്ചാണ് ഫേസ്ബുക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications