അലന്‍സിയറിനെതിരെ 'അമ്മ' വടിയെടുക്കുമോ: പരാതി കൈമാറി ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍, മറുപടി
കൊച്ചി: നടന്‍ അലന്‍സിയര്‍ ലോപ്പസിനെതിരെ സംവിധായകന്‍ വേണു നേരത്തെ പരാതിയുമായി രംഗത്തെത്തിയിരുന്നു. പൃഥിരാജനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ കഥ അവതരിപ്പിക്കുന്നതിനിടെ താരം അപമര്യാദയായി പെരുമാറിയെന്നാണ് വേണുവിന്റെ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫെഫ്കയ്ക്കാണ് പരാതി നല്‍കിയത്.

എന്നാല്‍ ഇപ്പോഴിതാ ഈ പരാതി അമ്മ സംഘടനയ്ക്ക് കൈമാറിയിരിക്കുകയാണെന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ അറിയിച്ചു. യൂണിയന്‍ പ്രസിഡന്റ് എസ് എന്‍ ,സ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ അലന്‍സിയര്‍ അപമര്യാദയായി പെറുമാറിയതായി സംവിധായകന്റെ വേണുവിന്റെ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംഘടന.
ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ അസോസിയേഷന്‍ ഒരുക്കുന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാനാണ് അലന്‍സിയര്‍ വേണുവിന്റെ വീട്ടിലേക്ക് എത്തുന്നത്. വന്നപ്പോള്‍ അദ്ദേഹം അല്‍പം മദ്യപിച്ചിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. വേണുവിനെ പോലെ വളരെ മുതിര്‍ന്ന ബഹുമാനിക്കപ്പെടുന്ന ഒരാളോട് മോശമായി പെരുമാറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മദ്യപിച്ചത് കൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലന്‍സിയര്‍ പിന്നീട് പറഞ്ഞെന്നും പക്ഷേ അതൊരു കാരണമല്ലല്ലോ എന്നും എസ് എന്‍ സ്വാമി പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് അമ്മ സംഘടനയുടെ മറുപടി കിട്ടാനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. അമ്മയുടെ അംഗമായതുകൊണ്ട് നടന്ന സംഭവത്തില്‍ കൃത്യമായി മറുപടി ലഭിക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യപ്പെട്ട് അദ്ദേഹം വ്യക്തമാക്കി. അതിന് ശേഷം മാത്രമേ ഇത് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോ എന്നും പോലും പറയാനാകൂ എന്ന് എസ് എന്‍ സ്വാമി പറയുന്നു.

പ്രോട്ടോക്കോള്‍ അനുസരിച്ച് സംഘടകള്‍ വളിയാണ് ഇത്തരം പരാതികളും പരിഹാരങ്ങളും മുന്നോട്ടു പോകുന്നത്. വ്യക്തികള്‍ അല്ല തീരുമാനമെടുക്കേണ്ടത്. അമ്മ സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി ചേര്‍ന്നതിന് ശേഷമാണ് തീരുമാനമുണ്ടാകുക. അതുകൊണ്ട് സമയമെടുക്കും. മദ്യപിച്ച് അസഭ്യമായി അല്ല അദ്ദേഹം സംസാരിച്ചത്. എന്നാല്‍ ഒരു തരത്തിലും നിലവാരത്തിന് യോജിക്കാത്ത കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് എസ് എന്‍ സ്വാമി പറയുന്നു.

അതേസമയം, ഇത് ആദ്യമായല്ല, അലന്‍സിയറിനെതരെ സഹപ്രവര്‍ത്തകര്‍ പരാതി പറയുന്നത്. നേരത്തെ ഒരു നടി മി ടു വെളിപ്പെടുത്തല്‍ നടനെതിരെ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. കൂടാതെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലുണ്ടായിരുന്ന മോഹന്‍ലാലിനെതിരെ വെടിയുതിര്‍ത്തത് പോലെ വിരല്‍ചൂണ്ടി അലന്‍സിയര്‍ പ്രതിഷേധിച്ചതും വിവാദമായിരുന്നു.

ഫെഫ്ക റൈറ്റേഴ്സ് യൂണിയന് വേണ്ടിയുള്ള സിനിമയാണ് കാപ്പ. കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഡോള്‍വിന്‍ കുര്യാക്കോസിന്റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്‌സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം നഗരത്തിലെ അധോലോകത്തെ കുറിച്ചുള്ള കഥയാണ് കാപ്പ. ആര്‍ ഇന്ദുേ ഗാപന്‍ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം നിശ്ചയിച്ചിരുന്നത്. ആസിഫ് അലി, അന്ന ബെന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.


Click it and Unblock the Notifications