സീരിയലിലെ വില്ലത്തിമാരെ കാണൂ
കുടുംബ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് ഏറെയിഷ്ടമുള്ള ഒന്നാണ് സീരിയലുകള്‍. ന്യൂജനറേഷന്‍ സിനിമകളിലെ തകര്‍പ്പന്‍ ഡയലോഗുകളൊന്നും മനസിലാത്ത വീട്ടമ്മമാര്‍ക്ക് പക്ഷേ സീരിയലിലെ നായികയുടെ കണ്ണുനിറച്ചുള്ള ഡയലോഗുകള്‍ പെട്ടന്ന് മനസിലാവും
ടെലിവിഷനില്‍ ഒട്ടേറെ പുതിയ പരിപാടികള്‍ വന്നാലും സീരിയലിനോടുള്ള പ്രിയം കുറയുന്നില്ലെന്നതാണ് സത്യം. സീരിയലിലെ നായികയെ സ്വന്തം വീട്ടിലെ കുട്ടിയായും വില്ലത്തിയെ സ്വന്തം ശത്രുവായും കാണുന്ന എത്രയോ പ്രേക്ഷകരുണ്ട്.
മിനിസ്‌ക്രീനില്‍ വില്ലത്തിയായി അഭിനയിച്ച് പൊതുസ്ഥലങ്ങളില്‍ പോലും മുത്തശ്ശിമാര്‍ ഉള്‍പ്പടെയുള്ളവരുടെ കൈയ്യേറ്റങ്ങള്‍ നേരിട്ട നടിമാരും കുറവല്ല. സീരിയലുകളിലെ മാനസപുത്രിമാരെപ്പോലെ തന്നെ അഭിനയശേഷി കൊണ്ട് മിനിസ്‌ക്രീനില്‍ സ്വന്തമായ ഇടം നേടിവരാണ് വില്ലത്തിമാര്‍. പരിചയപ്പെടാം സീരിയലിലെ വില്ലത്തിമാരെ.

അര്‍ച്ചന
ഒരു പക്ഷേ മലയാളി ഏറ്റവും അധികം വെറുത്ത വില്ലത്തിയാകും അര്‍ച്ചന. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മാനസപുത്രിയെന്ന സീരിയലിലെ വില്ലത്തിയായ ഗ്‌ളോറിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അര്‍ച്ചന ശ്രദ്ധേയയാകുന്നത്. സീരിയിലില്‍ സോഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകല കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. സീരിയല്‍ അല്ലാതെ മറ്റ് ടെലിവിഷന്‍ പരിപാടികളില്‍ അര്‍ച്ചന എത്തിയതോടെ വില്ലത്തി ഇമേജ് പതുക്കെ മായാന്‍ തുടങ്ങി.

ശ്രീലക്ഷ്മി
ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനില്‍ തിളങ്ങി നിന്ന ശ്രീലക്ഷ്മി ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിലൂടെയാണ് തിരിച്ചെത്തുന്നത്. കെകെ രാജീവ് സംവിധാനം ചെയ്ത മഴലില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു പെണ്ണിന്റെ കഥ (ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നു അവളുടെ കഥ എന്ന പേരില്‍) എന്ന സീരിയലില്‍ റീമ എന്ന വില്ലത്തിയുടെ വേഷം അവതരിപ്പിച്ച് അതിശക്തമായ തിരിച്ച വരവ് നടത്തിയിരിയ്ക്കുകയാണ് ശ്രീലക്ഷ്മി.

അമല റോസ് കുര്യന്‍
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാദസരം എന്ന സീരിയലില്‍ ഊര്‍മ്മിള എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമല ശ്രദ്ധേയയാകുന്നത്

ചിത്ര ഷേണായി
അന്യഭാഷ നടിയായ ചിത്ര ഷേണായി മലയാളത്തില്‍ സജീവമാകുന്നത് ഏഷ്യാനെറ്റിലൂടെയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്ത്രീധനമെന്ന സീരിയലിലെ സേതുലക്ഷ്മി എന്ന കഥാപാത്രമാണ് ചിത്രയെ പോപ്പുലറാക്കിയത്.

ബീന ആന്റണി
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന അമല സീരിയലിലൂടെയാണ് ബീന ആന്റണിയും വില്ലത്തി കഥാപാത്രമായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്.

സജിത ഷമാസ്
സജിത ബേട്ടിയെന്ന സജിത ഷമാസിനെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ്. അമൃത ടിവിയിലെ പൊന്നു പോലൊരു പെണ്ണ് എന്ന സിരിയലില്‍ വില്ലത്തിയായി സജിത അഭിനയിച്ചു

അശ്വതി
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായ കുങ്കുമ പൂവിലെ വില്ലത്തിയായ അമല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അശ്വതി ആയിരുന്നു. അശ്വതിയുടെ അഭിനയം ഏറെ പ്രശംസകള്‍ നേടി












Click it and Unblock the Notifications