• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമർ ലുലുവിനെ പൊളിച്ചടുക്കി അഭിലാഷ് മോഹൻ... കുരുപൊട്ടി തെറിവിളിയുമായി എഫ്‌എഎഫ് സി; ട്രോളിക്കൊന്നു

  • By Desk

വംശീയ പരാമര്‍ശങ്ങളും സ്ത്രീ വിരുദ്ധതയും നിറഞ്ഞ ഫേസ്ബുക്ക് ഗ്രൂപ്പ് ആയിരുന്നു ഫാന്‍ ഫൈറ്റ് ക്ലബ്ബ് എന്ന എഫ്എഫ്‌സി. സംവിധായകന്‍ ഒമര്‍ ലുലു അതിലെ സജീവ അംഗവും ആയിരുന്നു.

ഒമര്‍ ലുലുവിന്റെ സിനിമയിലെ നായികയായ പ്രിയ പ്രകാശ് വാര്യരെ പോലും ലൈംഗികമായി അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ ആ ഗ്രൂപ്പില്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഒന്ന് ചെറുതായി പ്രതികരിക്കുക പോലും ചെയ്തിരുന്നില്ല ഒമര്‍ ലുലു.

ഈ സാഹചര്യത്തില്‍ ആയിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയില്‍ അഭിലാഷ് മോഹന്‍ ഒമര്‍ ലുലുവിനെ പങ്കെടുപ്പിച്ചത്. അഭിലാഷിന്റെ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം ഇല്ലാതിരുന്ന ഒമര്‍ ലുലു 'കിടന്നുരുളുക' ആയിരുന്നു എന്നാണ് പരിഹാസം. എന്തായാലും ഇതിന് ശേഷം എഫ്എഫ്‌സിക്കാര്‍ അഭിലാഷ് മോഹനെ ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഒമര്‍ ലുലുവിനെ പൊളിച്ചടുക്കി ട്രോളുകള്‍ വേറേയും ഉണ്ട്.

ചോദ്യങ്ങള്‍ ഷാര്‍പ്പ്

ചോദ്യങ്ങള്‍ ഷാര്‍പ്പ്

കര്‍ക്കശമായ ചോദ്യങ്ങളായിരുന്നു അഭിലാഷ് മോഹന്‍ ഉന്നയിച്ചത്. എഫ്എഫ്‌സി പോലൊരു ഗ്രൂപ്പില്‍ സജീവമായി നില്‍ക്കുന്നതിന് ഒമര്‍ ലുലു പറഞ്ഞ ന്യായീകരണങ്ങള്‍ പലതും ചിരിപ്പിക്കുന്നതായിരുന്നു. എന്നാലും പ്രകോപിതനാകാതെ തന്നെ ഒമര്‍ ലുലു എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി.

 മനസ്സിലാക്കാനാണത്രെ

മനസ്സിലാക്കാനാണത്രെ

അവിടെ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ് ആ ഗ്രൂപ്പില്‍ തുടര്‍ന്നത് എന്നായി ഒമര്‍ ലുലു ഒടുവില്‍. പക്ഷേ, സജീവമായി ഇടപെട്ടുകൊണ്ട് നിന്നിരുന്ന ഒരാള്‍ക്ക് എങ്ങനെ അങ്ങനെ പറയാനാകും എന്ന ചോദ്യം ബാക്കിയാണ്.

ഓപ്പണ്‍ ആണെന്ന്

ഓപ്പണ്‍ ആണെന്ന്

എഫ്എഫ്‌സി ഗ്രൂപ്പില്‍ കാര്യങ്ങള്‍ ഓപ്പണ്‍ ആയി പറയുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഉള്ളത് എന്നാണ് ഒമര്‍ ലുലുവിന്റെ പക്ഷം. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളേയും അംഗീകരിക്കുന്നില്ലെന്ന് പറയുക കൂടി ചെയ്യുന്നുണ്ട് ഒമര്‍ ലുലു. അപ്പോഴും പഴയ പല്ലവി തന്നെ ആവര്‍ത്തിക്കുന്നു.

അഭിലാഷ് മോഹന് തെറിവിളി

അഭിലാഷ് മോഹന് തെറിവിളി

അഭിമുഖം സംപ്രേഷണം ചെയ്ത് അധികം കഴിയും മുമ്പ് തന്നെ അഭിലാഷ് മോഹനെ തെറിവിളിച്ചുകൊണ്ട് എഫ്എഫ്‌സി ഗ്രൂപ്പ് അംഗങ്ങള്‍ രംഗത്ത് വന്നു. പിന്നീട് കണ്ടത് തെറിയഭിഷേകം ആണ്. എഫ്എഫ്‌സിക്കെതിരെ പ്രതികരിച്ച മുകേഷിനെതിരേയും ഇതുപോലെ തന്നെ ആയിരുന്നു അവരുടെ പ്രതികരണം.

ഇങ്ങനേയും അധിക്ഷേപം

ഇങ്ങനേയും അധിക്ഷേപം

സ്‌ക്രീനില്‍ മാത്രമാണ് അഭിലാഷ് എഫ്എഫ്‌സിയെ വിമര്‍ശിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. സ്‌ക്രീനിന് പുറത്ത് അഭിലാഷ് ഇതൊക്കെ ആസ്വദിക്കുന്നുണ്ടെന്ന്. ഇത് പറയുന്നവര്‍ അഭിലാഷിന്റെ മുന്നില്‍ ചെന്ന് പെടാതിരിക്കുകയാവും നല്ലത്.

തെറിക്ക് കുറവില്ല

തെറിക്ക് കുറവില്ല

പച്ചത്തെറി പറഞ്ഞുകൊണ്ടാണ് അഭിലാഷിനെ ഇവര്‍ വെല്ലുവിളിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ എഫ്എഫ്‌സി അഡ്മിന്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍. ഒമര്‍ ലുലുവിന് ഇങ്ങനെയൊക്കെയേ പ്രതികരിക്കാന്‍ പറ്റൂ എന്ന്...

ഇതാണ് അവസ്ഥ

ഇതാണ് അവസ്ഥ

എഫ്എഫ്‌സിയുടെ അവസ്ഥ വെളിപ്പെടുത്താന്‍ വേറെ ഒന്നും വേണം എന്നില്ല. കലാഭവന്‍ മണിയുടെ കറുപ്പ് നിറത്തെ വരെ അധിക്ഷേപിക്കുന്നവരില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാന്‍...

ഗ്രൂപ്പിലുണ്ടോ?

ഗ്രൂപ്പിലുണ്ടോ?

എഫ്എഫ്‌സി ഗ്രൂപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ അക്കമിട്ട് പറയാന്‍ അഭിലാഷ് ആ ഗ്രൂപ്പില്‍ ഉണ്ടോ എന്നാണ് ചോദ്യം. അങ്ങനെ ഉണ്ടെങ്കില്‍ പിന്നെ അഭിലാഷും ലുലുവും തമ്മില്‍ എന്താണ് വ്യത്യാസം എന്ന്...

വീണ്ടും തെറി

വീണ്ടും തെറി

ഒരിക്കല്‍ പൂട്ടുകയും പിന്നീട് വീണ്ടും തുറക്കുകയും ചെയ്ത എഫ്എഫ്‌സി ഗ്രൂപ്പില്‍ വന്ന പോസ്റ്റുകളാണ് ഇതൊക്കെ. പുറത്ത് കാണിക്കാന്‍ പറ്റാത്ത തെറികള്‍ ആണ്...

അധിക്ഷേപം ഇങ്ങനെ

അധിക്ഷേപം ഇങ്ങനെ

അഭിലാഷ് മോഹനെ ഏതൊക്കെ വിധത്തില്‍ അധിക്ഷേപിക്കാന്‍ പറ്റും എന്ന് നോക്കിയിരിക്കുകയാണ് ഇവര്‍ ഇപ്പോള്‍. അപ്പോള്‍ പിന്നെ ഇതില്‍ താഴെ നിലവാരത്തിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാന്‍ പറ്റില്ലല്ലോ

ഭീഷണിയും

ഭീഷണിയും

അഭിലാഷ് മോഹനെ ഭീഷണിപ്പെടുത്തും ഉണ്ട് ചിലര്‍. പകല്‍ മാന്യന്‍ എന്നാണ് പരിഹാസം. അഭിലാഷിനെ എന്ത് ചെയ്യണം എന്നൊക്കെയാണ് ഇവരുടെ ചര്‍ച്ച.

എന്താണ് കുകുച

എന്താണ് കുകുച

കുകുച എന്നത് അശ്ലീല വിവക്ഷയോടെ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ഒമര്‍ ലുലു ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞ വിശദീകരണം കേട്ടാല്‍ ആര്‍ക്കായാലും ചിരി വരും. അത് അറിയാഞ്ഞിട്ടല്ല അഭിലാഷ് മോഹന്‍ അങ്ങനെ ചോദിച്ചതും.

കൊച്ചിന്റെ തന്തയല്ലെന്ന്

കൊച്ചിന്റെ തന്തയല്ലെന്ന്

കുട്ടിയെ പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ചോദിക്കേണ്ടത് കുട്ടിയോടാണ്, വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവരോടാവരുതെന്ന്... എഫ്എഫ്‌സിയെ കുറിച്ച് ചോദിക്കണമെങ്കില്‍ അഡ്മിന്‍മാരോട് തന്നെ ചോദിക്കണമത്രെ.

ബബ്ബബ്ബ....

ബബ്ബബ്ബ....

എഫ്എഫ്‌സിയില്‍ നല്ലതും മോശവും ആയ കാര്യങ്ങള്‍ ഉണ്ട് എന്നായിരുന്നു ഒമര്‍ ലുലു പറഞ്ഞത്. എന്തൊക്കെ നല്ല വിഷയങ്ങളാണ് അവിടെ ഉള്ളത് എന്ന് ചോദിച്ചപ്പോള്‍ ഉത്തരം ബബ്ബബ്ബ...

അഭിലാഷും മോശമാണെന്ന്

അഭിലാഷും മോശമാണെന്ന്

ഒരു മോശം ഗ്രൂപ്പില്‍ മോശം മനോഭാവം ഉള്ളവരല്ലേ ഉണ്ടൂ എന്നാണ് അഭിലാഷ് ചോദിക്കുന്നത്. അഭിലാഷിന് അക്കാര്യം അറിയുന്നത് അഭിലാഷ് ആ ഗ്രൂപ്പിലെ അംഗം ആയതുകൊണ്ടാണെന്നാണ് മറ്റൊരു പരിഹാസം.

കുടുങ്ങിപ്പോയി

കുടുങ്ങിപ്പോയി

എപ്പോഴാണ് എഫ്എഫ്‌സി ഗ്രൂപ്പ് വിട്ടത് എന്ന് അഭിലാഷ് ചോദിച്ചപ്പോള്‍ ആയിരുന്നു യഥാര്‍ത്ഥ തമാശ. ഏറ്റവും ഒടുവില്‍ ആ സത്യം തുറന്ന് പറയേണ്ടിയും വന്നു!

ഉരുളലോടുരുളല്‍

ഉരുളലോടുരുളല്‍

അഭിലാഷിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ ഒരിക്കലും ഒമര്‍ ലുലു നല്‍കിയിരുന്നില്ല. ഇതിനെ പിന്നെ ഉരുളല്‍ എന്നല്ലാതെ എന്തായിരിക്കും ട്രോളന്‍മാര്‍ വിളിക്കുക!

വിവരമുളളവരോട്

വിവരമുളളവരോട്

അഭിലാഷ് മോഹനെ പോലുള്ള ഒരാളോട് ചര്‍ച്ചക്കിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടേ...,ഒമര്‍ ലുലുവിന് പോലും കാര്യം മനസ്സിലായി. ഇപ്പോള്‍ അണികളോട് അക്കാര്യം പറഞ്ഞുകൊടുക്കും ഉണ്ടത്രെ!

മരുന്നുകുപ്പി മോഡല്‍...

മരുന്നുകുപ്പി മോഡല്‍...

താക്കോല്‍ ഇപ്പോള്‍ മരുന്നുകുപ്പിയില്‍ അല്ലേ ഇരിക്കുന്നത് എന്ന് ജഗദീഷ് പറഞ്ഞതുപോലെ ആയിരുന്നു ഒമര്‍ ലുലുവിന്റെ മറുപടികള്‍. എന്ത് ചോദിച്ചാലും ഉത്തരം ഒന്ന് തന്നെ!

ആരേയും വിമര്‍ശിക്കാം...

ആരേയും വിമര്‍ശിക്കാം...

ആരെ വേണമെങ്കിലും വിമര്‍ശിക്കാവുന്ന ഗ്രൂപ്പ് ആണത്രെ എഫ്എഫ്‌സി. എന്നാല്‍ അവരെ വിമര്‍ശിച്ചാലോ... ആ അക്കൗണ്ട് തെറിവിളിച്ച് നാറ്റിച്ച് കളയും!

പരിചയമില്ലാത്തതുകൊണ്ടാണ്...

പരിചയമില്ലാത്തതുകൊണ്ടാണ്...

ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് പരിചയമില്ലാത്തതിന്റെ പ്രശ്‌നമായിരുന്നു ഒമര്‍ ലുലുവിന്. ചാനല്‍ ചര്‍ച്ചയിലൊക്കെ സ്ഥിരമായി പങ്കെടുത്ത് പൊങ്കാല വാങ്ങിക്കൂട്ടുന്ന കെ സുരേന്ദ്രനോട് ചോദിച്ചാല്‍ പറഞ്ഞുതരമായിരിക്കും!

ഇച്ചിരി ചോറൂടെ തരുമോ

ഇച്ചിരി ചോറൂടെ തരുമോ

കുകുചായുടെ ഫുള്‍ഫോം ഒക്കെ പറഞ്ഞ കക്ഷിയല്ലേ ഒമര്‍ ലുലു. അദ്ദേഹത്തിന്റെ അറിവില്‍ ഐസിയുവിന്റെ ഫുള്‍ ഫോം ഇച്ചിരെ ചോറൂടെ തരുമോ എന്നാണത്രെ. ടിആറിന്റെ ഫുള്‍പോള്‍ തിന്നാന്‍ റൊട്ടിയുണ്ടോ എന്നും!

അങ്ങനെ ചോദിച്ചാല്‍

അങ്ങനെ ചോദിച്ചാല്‍

ആ ഗ്രൂപ്പില്‍ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ഉണ്ട് എന്നല്ലേ പറഞ്ഞത്. അതിലെ നല്ല കാര്യങ്ങള്‍ ചോദിച്ചാല്‍ ഇങ്ങനെ കിടന്ന് കുഴങ്ങേണ്ടി വരും!

 ഒരു കഥ സൊല്ലട്ടുമാ

ഒരു കഥ സൊല്ലട്ടുമാ

ഇനി ക്ഷേത്രത്തില്‍ ശന പ്രദക്ഷിണം ചെയ്ത കാര്യം എങ്ങാനും ആരെങ്കില്‍ പറഞ്ഞാല്‍ ഇതായിരിക്കും ഒമര്‍ ലുലുവിന്റെ മറുപടിയത്രെ... ക്ലോസ് എന്‍കൗണ്ടറില്‍ പോയി അടപടലം ഉരുണ്ട കഥയായിരിക്കും അത്!

ഉറക്കത്തില്‍ പോലും

ഉറക്കത്തില്‍ പോലും

അഭിലാഷ് മോഹന്‍ ഒമര്‍ ലുലുവിനെ ഏതാണ്ട് വലിച്ചൊട്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉറക്കത്തില്‍ പോലും സ്വപ്‌നം കാണുന്നത് അതൊക്കെ ആണത്രെ... വേറേം ഗ്രൂപ്പുകളില്‍ ുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം...

സാധാരണക്കാരന്റെ പള്‍സ്

സാധാരണക്കാരന്റെ പള്‍സ്

സാധാരണക്കാരുടെ പള്‍സ് അറിയാന്‍ വേണ്ടിയാണ് ആ ഗ്രൂപ്പില്‍ അംഗമായത് എന്നൊക്കെയാണ് ഒമര്‍ ലുലു തട്ടിവിട്ടത്. വംശീയ അധിക്ഷേപം നടത്തുന്ന സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്ന ഗ്രൂപ്പിലാണല്ലോ സാധാരണക്കാര്‍ മുഴുവനും ഉള്ളത്!

അതേ ഓര്‍മയുള്ളൂ

അതേ ഓര്‍മയുള്ളൂ

ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുക്കാന്‍ സ്റ്റുഡിയോയിലേക്ക് പോയതേ ഓര്‍മയുള്ളൂ... എല്ലാം പൊളിച്ചടുക്കാം എന്ന് വിചാരിച്ചതായിരുന്നത്രെ, പുറത്തിറങ്ങിയപ്പോള്‍ ഈ കോലം ആയി!

പണി പാളിയോ

പണി പാളിയോ

ഇനിയിപ്പോള്‍ ഒമര്‍ ലുലുവിനെ പറഞ്ഞ് പറ്റിച്ചിട്ടാണോ അഭിലാഷ് മോഹന്‍ ക്ലോസ് എന്‍കൗണ്ടറില്‍ കൊണ്ടുവന്നിരുത്തിയത് എന്നാണ് ചിലര്‍ക്ക് സംശയം.

ഒരേ ഉത്തരം

ഒരേ ഉത്തരം

എന്ത് ചോദിച്ചലും ഒരേ ഒരു ഉത്തപം. താന്‍ വേറെ ഗ്രൂപ്പുകളും ഉണ്ട്- ഇതായിരുന്നല്ലോ ക്ലോസ്സ് എന്‍കൗണ്ടറില്‍ കണ്ടത്!

'അറിഞ്ഞില്ലാ... ആരും പറഞ്ഞില്ലാ...' ഈ വാദവും കൊണ്ട് സിപിഎമ്മുകാര്‍ വരണ്ട; ത്രിപുരയിലെ കഥ ഇങ്ങനെയാണ്

ഇരട്ടച്ചങ്കനല്ല, തീപാറുന്ന നോട്ടമില്ല, ധാർഷ്ട്യമില്ല... കൈയ്യിൽ പണവും ഇല്ല; അറിയണം ഈ കമ്യൂണിസ്റ്റിനെ... പക്ഷേ, തകർന്നു

English summary
FFC issue: Reporter TV's close encounter with Omar Lulu, cyber attack against Abhilash Mohan
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more