പ്രിസ്മ ആന്‍ഡ്രോയ്ഡിലും റെഡി, ആരാധകര്‍ക്ക് ചാകര
ന്യൂയോര്‍ക്ക്: ഐഫോണില്‍ വൈറലായ പ്രിസ്മയ്ക്ക് ആന്‍ഡ്രോയ്ഡിലേക്കും വഴിയൊരുങ്ങി. സോഷ്യല്‍ മീഡിയയില്‍ താരമായിക്കഴിഞ്ഞ ഐഫോണ്‍ ഐഒഎസ് ഫോട്ടോ ഫില്‍ട്ടര്‍ ആപ്പിന്റെ ആരാധകരെ തേടിയെത്തിയിരിക്കുന്നത് സന്തോഷവാര്‍ത്തയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തിലാണ് പ്രിസ്മയുടെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പ്രിസ്മ ആന്‍ഡ്രോയ്ഡ് ബീറ്റാ പ്ലാറ്റ്ഫോമില്‍ ലഭിക്കുമെന്ന വിവരം പ്രിസ്മ വെബ്ബ്സൈറ്റ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞൈടുക്കപ്പെട്ട കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമേ ആപ്പ് ആദ്യഘടത്തില്‍ ലഭിക്കൂ എന്ന പ്രത്യേകതയുണ്ട്. പ്രിസ്മ ആപ്പിലുള്ള ക്യാമറയില്‍ ഫോട്ടോ എടുക്കുകയോ ഫോണിലുള്ള ഫോട്ടോ തിരഞ്ഞെടുത്ത് ഫോട്ടോ പ്രിസ്മയില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാവുന്നതാണ്. ചിത്രകലയിലെ വിവിധ തരം സങ്കേതങ്ങളെന്ന് തോന്നിക്കുന്ന 33 ഫില്‍ട്ടറുകളാണ് പ്രിസ്മ ആപ്പില്‍ ഇപ്പോള്‍ ഇടം പിടിച്ചിട്ടുള്ളത്.

പത്ത് ലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ആപ്പ് കുറഞ്ഞദിവസത്തിനുള്ളില്‍ ഒരു കോടി ജനങ്ങളാണ് ഡൗണ്‍ലോഡ് ചെയ്തതെന്ന് പ്രമുഖ ടെക്നോളജി വെബ്ബ്സൈറ്റായ നെക്സ്റ്റ് വെബ്ബ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിളില്‍ മികച്ച റേറ്റിംഗ് നേടിയ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സേവ് ബട്ടണ്‍ ഇല്ലെന്ന പരാതിപരിഗണിച്ച കമ്പനി പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications