അട്ടയ്ക്കും ഉടുമ്പിനും മേലെ കായൽ ചാണ്ടി!!! പിണറായിക്കും ചാണ്ടിക്കും നിലത്ത് നിർത്താതെ പൊങ്കാല...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  കായല്‍ ചാണ്ടിക്കും ഇരട്ടച്ചങ്കനും ട്രോള്‍ | Oneindia Malayalam

  കായല്‍ കൈയ്യേറ്റ വിവാദം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. തോമസ് ചാണ്ടി ഇന്ന് രാജിവയ്ക്കും നാളെ രാജിവക്കും എന്ന് പറഞ്ഞ് നടക്കുയായിരുന്നു പലരും. ഒടുവില്‍ കോടതി പരാമര്‍ശം വന്നിട്ടും രാജിവയ്ക്കാന്‍ തോമസ് ചാണ്ടിക്ക് മടി.

  കേരളപ്പിറവിയില്‍ കലക്കന്‍ ട്രോളുകള്‍!!! പരശുരാമനെ തോല്‍പിച്ച് കായല്‍ ചാണ്ടി... ട്രോള്‍ കൊലവിളി!

  നിവൃത്തികേടുകൊണ്ടാണ് ഇപ്പോഴെങ്കിലും രാജിവച്ചത്. എന്നാലും തോമസ് ചാണ്ടിയെ ഇത്രയും കാലം പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്ത പിണറായി വിജയനെ ട്രോളന്‍മാര്‍ വെറുതേ വിടുമോ?

  നാണം കെടുത്തി, നാണംകെട്ട് ഒടുവില്‍ ചാണ്ടി പെട്ടു; പിടിച്ചുനില്‍ക്കാനാകാതെ രാജി... അടുത്തത് പിണറായി?

  നേരത്തേ തന്നെ തോമസ് ചാണ്ടിയെ ട്രോളി ഒരു നിലയ്ക്കാക്കിയിരുന്നു സോഷ്യല്‍ മീഡിയ. അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ചാണ്ടിക്ക് പുതിയ പേരുകള്‍ കൂടി ചാര്‍ത്തി നല്‍കിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ രാജിയ്ക്ക് കാത്തിരുന്ന ന്യായീകരണ തൊഴിലാളികള്‍ക്കും ഉണ്ട് കലക്കന്‍ ട്രോളുകള്‍!!!

  എല്ലാം ആഗോളതാപനം മൂലം

  എല്ലാം ആഗോളതാപനം മൂലം

  പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ല. അല്ലെങ്കില്‍ തന്നെ ചാണ്ടി കായല്‍ നികത്തിയതുകൊണ്ട് പരിസ്ഥിതിക്ക് എന്ത് സംഭവിക്കാനാ... എല്ലാത്തിനും കാരണം ആഗോളതാപനം അല്ലേ!

  ഇങ്ങനെ പിടിച്ചാല്‍ പിന്നെ

  ഇങ്ങനെ പിടിച്ചാല്‍ പിന്നെ

  മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കാം എന്നായിരുന്നു ഇത്രയും നാള്‍ ചാണ്ടി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വായ ഇങ്ങനെ പൊത്തിപ്പിടിച്ചാല്‍ പിന്നെ വല്ല വഴിയും ഉണ്ടോ... അതാണ് ചാണ്ടി!

  അങ്ങനെ പിരിഞ്ഞ് കാണും

  അങ്ങനെ പിരിഞ്ഞ് കാണും

  രാവിലെ തോനസ് ചാണ്ടി ക്ലിഫ് ഹൗസില്‍ എത്തിയപ്പോള്‍ പലരും പലതും പ്രതീക്ഷിച്ചു. എന്നാല്‍ അകത്ത് നടന്ന് ഇത് പോലെ എന്തെങ്കിലും ചര്‍ച്ചയായിരിക്കും. പരിപ്പുവടയും കട്ടന്‍ ചായയും തന്നെ ആയിരിക്കുമോ കഴിച്ചിട്ടുണ്ടാവുക!

  പഴുതുകള്‍ തേടി

  പഴുതുകള്‍ തേടി

  തോമസ് ചാണ്ടിയെ രാജിവപ്പിക്കാതിരിക്കാന്‍ പലവഴികളും നോക്കിയതാ... അതിന് വേണ്ടി എന്തൊക്കെ ചെയ്ത് നോക്കി. പക്ഷേ, ഇത്തവണ കളി നടന്നില്ല എന്ന് മാത്രം!

  കെട്ടിയിട്ട മട്ടാണ്

  കെട്ടിയിട്ട മട്ടാണ്

  വലിയ പ്രഖ്യാപനങ്ങളൊക്കെ ആയിരുന്നല്ലോ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ നടത്തിയത്. പരിസ്ഥിതി സംരക്ഷണം, കായല്‍ സംരക്ഷണം... അങ്ങനെ എന്തൊക്കെ ആയിരുന്നു. പക്ഷേ, എല്ലാം ചാണ്ടിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് മാത്രം.

  ആപ് കേ പാസ് ക്യാ ഹേ...

  ആപ് കേ പാസ് ക്യാ ഹേ...

  കളക്ടറുടെ റിപ്പോര്‍ട്ട്, ഹൈക്കോടതി പരാമര്‍ശം, ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട തെളിവുകള്‍... അങ്ങനെ എത്രയൊക്കെ കാര്യങ്ങളായിരുന്നു ചാണ്ടിക്കെതിരെ ഉണ്ടായിരുന്നത്. ചാണ്ടിയുടെ കൈയ്യില്‍ അതിലും വലുതാണ് ഉണ്ടായിരുന്നത്. അതാണ് പിണറായി വിജയന്‍.

  കോണ്‍ഗ്രസ്സിനും ഉണ്ട്

  കോണ്‍ഗ്രസ്സിനും ഉണ്ട്

  ട്രോളിന്റെ കാര്യത്തില്‍ അങ്ങനെ ഇടത് വലത് വ്യത്യാസം ഒന്നും ഇല്ല. കോണ്‍ഗ്രസ് എംപി ആണല്ലോ ഹൈക്കോടതിയില്‍ ചാണ്ടിക്ക് വേണ്ടി വാദിച്ചത്. അയാള്‍ക്കെതിരെ കരിങ്കൊടി പ്രകടനം വരെ നടത്തേണ്ടി വന്നു!

  പേര് കേട്ടാല്‍ ഞെട്ടും

  പേര് കേട്ടാല്‍ ഞെട്ടും

  കുട്ടനാട്ടില്‍ കായല്‍ യാത്ര നടത്തുന്നവര്‍ എല്ലാം ആ പേര് കേട്ടാല്‍ ഞെട്ടും. പെട്ടെന്ന് എങ്ങാനും കായല്‍ നികത്തപ്പെട്ടാലോ? എന്താണ് ആ പേര് എന്ന് പ്രത്യേകം പറയേണ്ടല്ലോ!

  ആരാ ഇട്ടച്ചങ്കന്‍

  ആരാ ഇട്ടച്ചങ്കന്‍

  ഇത്രയധികം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാജിവയ്ക്കാന്‍ ഇത്രയും കാത്തിരുന്ന ആളാണ് തോമസ് ചാണ്ടി. അപ്പോള്‍ പിന്നെ ആരാണ് യഥാര്‍ത്ഥ ഇരട്ടച്ചങ്കന്‍? അത് ചാണ്ടി തന്നെ അല്ലേ...

  കുറച്ച് കൂടി നികത്തിയേക്കാം...

  കുറച്ച് കൂടി നികത്തിയേക്കാം...

  രാവിലെ പിണറായി വിജയനെ കാണാന്‍ പോയത് രാജി പ്രഖ്യാപിക്കാന്‍ ആയിരുന്നത്രെ. പക്ഷേ അവിടെ എത്തിയപ്പോള്‍ ആണ് അക്കാര്യം ഓര്‍മ വന്നതെന്ന്... കുറച്ച് കൂടി നികത്തിയിട്ടായാല്‍ കുഴപ്പമില്ലല്ലോ!

  അത് പ്രതീക്ഷിച്ചതാ

  അത് പ്രതീക്ഷിച്ചതാ

  ഇത്രയൊക്കെ പ്രശ്‌നം ഉണ്ടായാലും പിണറായി വിജയന്‍ രാജി ചോദിക്കില്ല എന്ന് വിചാരിച്ച് ഇരുന്നതായിരുന്നു. ഇനിയിപ്പോള്‍ സത്യത്തില്‍ പിണറായി വിജയന്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ടോ... അതോ ചാണ്ടി വെറുതേ അങ്ങ് രാജി കൊടുത്തതാണോ?

  നട്ടെല്ലില്ല... പക്ഷേ

  നട്ടെല്ലില്ല... പക്ഷേ

  ഇന്ദ്രനേയും ചന്ദ്രനേയും ഒന്നും പേടിയില്ലാത്ത ആളാണ്. എന്നാല്‍ നാട്ടുകാരെക്കൊണ്ട് ഇങ്ങനെ ചോദിപ്പിക്കേണ്ടിയിരുന്നില്ല. നട്ടെല്ലില്ലെന്ന് ഒക്കെ പറയാമോ... ഇരട്ടച്ചങ്കില്ലേ!

  പണി പാളുമോ?

  പണി പാളുമോ?

  ഇത്രയൊക്കെ ആയ സ്ഥിതിക്ക് ചാണ്ടിയെ കൊണ്ട് രാജിവപ്പിച്ചു. അപ്പോഴാണ് പ്രതിപക്ഷത്തിന്റെ ആവശ്യം കേട്ടത്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സ്ഥിതിക്ക് മന്ത്രിസഭ തന്നെ രാജിവയ്ക്കണമെന്ന്!

  ദയാഹര്‍ജി

  ദയാഹര്‍ജി

  ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി തള്ളിപ്പോയി. ഇനി തോമസ് ചാണ്ടിയ്ക്ക് മുന്നില്‍ ഒരു ഹര്‍ജി മാത്രമേ ബാക്കിയുള്ളൂവത്രെ... അത് ദയാഹര്‍ജി ആണെന്ന്!

  ആരുടെ ഉപദേശം

  ആരുടെ ഉപദേശം

  വിധി പകര്‍പ്പ് കിട്ടിയാല്‍ മുഖ്യമന്ത്രിയുടെ ഉപദേശം തേടും എന്നാണ് തോമസ് ചാണ്ടി പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ചെട്ട് ഉപദേശികളെ ചുറ്റിലും വച്ചിട്ടുള്ള ആളല്ലേ നമ്മുടെ മുഖ്യമന്ത്രി എന്ന് കാര്യം എങ്കിലും ഓര്‍ക്കേണ്ടതല്ലായിരുന്നോ!

  ആ പേര് തന്നെ പോരെ

  ആ പേര് തന്നെ പോരെ

  എന്തൊക്കെ വിവാദങ്ങളുണ്ടായിട്ടും രാജി വയ്ക്കാതിരുന്ന ആളാണ് നമ്മുടെ പഴയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതുപോലെ തന്നെ പേരില്‍ 'ചാണ്ടി' ഉള്ള തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ?

  എല്ലാം അഭിനയം

  എല്ലാം അഭിനയം

  എല്‍ഡിഎഫ് യോഗം ആയിരുന്നു തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പിണറായി വിജയനെ ഏല്‍പിച്ചത്. എന്നാല്‍ സംഭവിച്ചത് ഏതാണ്ട് ഈ രീതിയില്‍ ഒക്കെ ആയിരുന്നോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ!

  ഫെവിക്കോള്‍ മാറി നില്‍ക്കും

  ഫെവിക്കോള്‍ മാറി നില്‍ക്കും

  ഒട്ടിയാല്‍ പിന്നെ മുറിച്ച് മാറ്റേണ്ടി വരും എന്ന്താണ് ഫെവിക്കോളിന്റെ പ്രത്യേകത! ഇനിയിപ്പോള്‍ മന്ത്രിക്കസേരയില്‍ ഇങ്ങനെ ഒട്ടിയിരുന്ന തോമസ് ചാണ്ടിയെ എങ്ങാനും പിടിച്ച് ഫെവിക്കോള്‍ കമ്പനി മോഡല്‍ ആക്കുമോ എന്നാണ് സംശയം.

  അട്ടയൊക്കെ എന്ത്

  അട്ടയൊക്കെ എന്ത്

  മന്ത്രിക്കസേരയില്‍ കടിച്ച് തൂങ്ങി നിന്ന തോമസ് ചാണ്ടിയെ അട്ടയൊക്കെ ഇങ്ങനെ ആണത്രെ നോക്കുന്നത്. അങ്ങനെയല്ലോ തോമസ് ചാണ്ടി പിടിച്ച് നിന്നത്. എന്നാലും അട്ടയുമായുള്ള ഉപമയില്‍ മറ്റ് ചില ഊറ്റിക്കുടിക്കലുകള്‍ കൂടി ഇല്ലേ എന്നാണ് സംശയം!!!

  ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍

  ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍

  ഇതിപ്പോള്‍ തോമസ് ചാണ്ടി ആയിപ്പോയി... ഉമ്മന്‍ ചാണ്ടി എങ്ങാനും ആയിരുന്നെങ്കില്‍ കാണാമായിരുന്നു പുകില്. പഴയ പോസ്‌റ്റൊക്കെ മുഖ്യന് ഇപ്പോഴും ഓര്‍മകാണും ആയിരിക്കും അല്ലേ!

  ഒന്നും വേണ്ടായിരുന്നു

  ഒന്നും വേണ്ടായിരുന്നു

  അന്ന് കെഎം മാണിയുടെ കാര്യത്തിലും കെ ബാബുവിന്റേയും കാര്യത്തില്‍ എന്തായിരുന്നു ശുഷ്‌കാന്തി! ഇന്നിപ്പോള്‍ അതൊക്കെ വേണ്ട എന്ന് തോന്നുന്നുണ്ടാകും അല്ലേ മിസ്റ്റര്‍ പിണറായി വിജയന്‍!!

   ഒരാഴ്ച ആയിട്ട് ഇത് തന്നെ

  ഒരാഴ്ച ആയിട്ട് ഇത് തന്നെ

  കഴിഞ്ഞ ഒരാഴ്ച ആയിട്ട് എല്ലാ വീടുകളിലും ഇത് തന്നെ ആയിരുന്നു സ്ഥിതി. തോമസ് ചാണ്ടി രാജിവച്ചോ രാജിവച്ചോ എന്ന് നോക്കിയിരിക്കുകയായിരുന്നു. എന്തായാലും ഇപ്പോള്‍ ഒരിത്തിരി റിലാക്‌സേഷന്‍ ഒക്കെ ഉണ്ട്.

  എന്തൊക്കെ ആയിരുന്നു

  എന്തൊക്കെ ആയിരുന്നു

  മന്ത്രിസഭ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ചാണ്ടി പറഞ്ഞ് എന്തായിരുന്നു... ഒടുവില്‍ സര്‍ക്കാര്‍ കാറില്‍ ആലപ്പുഴയിലേക്ക് പോകുമ്പോള്‍ പറഞ്ഞത് എന്തായിരുന്നു. പക്ഷേ ഒടുവില്‍ കുഴിച്ച കുഴിയില്‍ തന്നെ വീണു!

  എത്രകാലമായി

  എത്രകാലമായി

  തോമസ് ചാണ്ടി ഇപ്പോള്‍ രാജിവയ്ക്കും എന്ന് വിചാരിക്ക് ന്യായീകരിക്കാന്‍ പോസ്റ്റും എഴുതി കാത്തിരുന്നവര്‍ക്ക് ഇപ്പോഴാണ് ഒരാശ്വാസം ആയത്. എന്തായാലും പൊങ്കാലയ്ക്ക് മാത്രം ഒരു കുറവും ഉണ്ടാവില്ല!

  അതിനും കാരണം...

  അതിനും കാരണം...

  ഇടുക്കി ഡാമില്‍ ഇത്തവണ 28 അടി കൂടുതല്‍ വെള്ളം ഉണ്ടത്രെ... ഇനി ചാണ്ടിയെങ്ങാനും മണ്ണിട്ട് കുറേ ഭാഗം നികത്തിയിട്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നാണ് ചിലരുടെ സംശയം!

  എല്ലാം ചാണ്ടിയുടെ കൈയ്യില്‍!!!

  എല്ലാം ചാണ്ടിയുടെ കൈയ്യില്‍!!!

  മുഖ്യമന്ത്രി പോലും എന്ത് പറയണം എന്ന് ചോമസ് ചാണ്ടി ആണോ തീരുമാനിച്ചിരുന്നത്. മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞാല്‍ പിന്നെ വേറെ എന്ത് പറയാനാണ്!

  അതങ്ങ് ഊരിവച്ചോ...

  അതങ്ങ് ഊരിവച്ചോ...

  ഇനിയിപ്പോള്‍ തോമസ് ചാണ്ടിയുടെ മുന്നില്‍ പിണറായി വിജയന്‍ എങ്ങാനും നട്ടെല്ല് ഊരിവച്ചിരുന്നോ എന്നാണ് പലരുടേയും സംശയം. അങ്ങനെ സംശയം തോന്നുന്നവരെ കുറ്റംപറയാന്‍ പറ്റില്ല!

  ആകെ പൊടിപിടിച്ചു!!!

  ആകെ പൊടിപിടിച്ചു!!!

  ചാണ്ടി രാജിവയ്ക്കുമ്പോള്‍ ഉണ്ടാക്കാന്‍ വേണ്ടി തയ്യാറാക്കി വച്ച ട്രോള്‍ ആയിരുന്നു. ഇപ്പോള്‍ ഏതാണ്ട് മാറാലയൊക്കെ കെട്ടി പൊടി പിടിച്ച അവസ്ഥയായി!

  ന്യായീകരണ തൊഴിലാളി

  ന്യായീകരണ തൊഴിലാളി

  പിണറായി വിജയന്‍ തോമസ് ചാണ്ടിയെ പുറത്താക്കുന്നത് കാണാന്‍ വേണ്ടി കാത്തിരുന്ന ന്യായീകരണ തൊഴിലാളികളുടെ അവസ്ഥ ഇപ്പോള്‍ എന്താണോ ആവോ? പിണറായിക്ക് എന്തായാലും ചാണ്ടിയെ പുറത്താക്കാന്‍ പറ്റിയില്ലല്ലോ...

  കള്ള ചാണ്ടി!!!

  കള്ള ചാണ്ടി!!!

  കള്ള ചാണ്ടി എന്ന് വിളിച്ചാല്‍ വേറെ ഏതെങ്കിലും ചാണ്ടി ആദ്യം ഇറങ്ങിവരുമോ എന്നാണ് സംശയം. പേര് പറയുമ്പോള്‍ മുഴുവനായിട്ടും പറയണം. അല്ലെങ്കില്‍ ആകെ കണ്‍ഫ്യൂഷന്‍ ആകും!

  അതെപ്പോ പറിക്കണം എന്ന് ആര് തീരുമാനിക്കും?

  അതെപ്പോ പറിക്കണം എന്ന് ആര് തീരുമാനിക്കും?

  ഇപി ജയരാജനെ പോലെ അതി ശക്തനായ ഒരു നേതാവിനെ ഒറ്റ രാത്രി കൊണ്ട് രാജി വപ്പിച്ച ആളാണ് പിണറായി വിജയന്‍. ആ പിണറായി വിജയന് ഒരു പൂപറിക്കുന്നത് പോലെ തോമസ് ചാണ്ടിയെ രാജിവപ്പിക്കാവുന്നതേ ഉള്ളൂ... എന്നാല്‍ ആ പൂവ് എപ്പോ പറിക്കണം എന്ന് തോമസ് ചാണ്ടി തീരുമാനിക്കും!!!

  പറഞ്ഞാലല്ലേ...

  പറഞ്ഞാലല്ലേ...

  മുഖ്യമന്ത്രി പറഞ്ഞാല്‍ അപ്പോള്‍ രാജിവയ്ക്കും എന്നായിരുന്നല്ലോ തോമസ് ചാണ്ടി പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഒന്ന് പറഞ്ഞ് കിട്ടണ്ടേ... ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി പറഞ്ഞിട്ടലാണോ ഈ രാജി എന്ന കാര്യത്തില്‍ എന്തെങ്കിലും ഉറപ്പുണ്ടോ!

  മിണ്ടാന്‍ സമ്മതിച്ചില്ല

  മിണ്ടാന്‍ സമ്മതിച്ചില്ല

  മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവക്കുമെന്നൊക്കെ പറയും. പക്ഷേ മുഖ്യമന്ത്രിയുടെ വാ മൂടിക്കെട്ടിയിരിക്കുന്നത് ആരാണ് എന്നാണ് ചോദ്യം!

  തലയില്‍ ഇടാനുള്ള മുണ്ട്

  തലയില്‍ ഇടാനുള്ള മുണ്ട്

  ഇനിയിപ്പോള്‍ ന്യായീകരണ തൊഴിലാളികളുടെ കോഡ് ഭാഷയൊക്കെ ഇങ്ങനെ ആയി വരുമോ എന്നാണ് അറിയേണ്ടത്... തലയില്‍ ഇടാനുള്ള മുണ്ടുണ്ടോ സഖാവേ ഒരു ന്യായീകരണം എടുക്കാന്‍, ന്യായീകരണം ഉണ്ടോ സഖാവെ ഒരു മുണ്ടെടുക്കാന്‍!!!

  ഡിസിഷന്‍ വന്നു

  ഡിസിഷന്‍ വന്നു

  ഇത്ര ദിവസവും തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ 'ഡിസിഷന്‍ പെന്‍ഡിങ്' ആയിരുന്നു. ഇപ്പോള്‍ എന്തായാലും ഔട്ട് ആയതായി തീരുമാനം വന്നു!

  കടക്ക് പുറത്ത്

  കടക്ക് പുറത്ത്

  മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നൊക്കെ പറയാന്‍ എന്തൊരു ആവേശം ആയിരുന്നു. എന്നാല്‍ ചാണ്ടിയോട് അങ്ങനെ പറയാന്‍ ധൈര്യം കാണിച്ചോ?

  English summary
  Finally Thomas Chandy resigned- Social Media celebrates with trolls

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്