Get Updates
Get notified of breaking news, exclusive insights, and must-see stories!

കിസ് ആന്‍ഡ് റണ്‍ പൊളിഞ്ഞു!!ചുംബന വീരനെതിരെ എഫ്‌ഐആര്‍, ക്രേസി സമ്മിറ്റിന് എന്ത് സംഭവിച്ചു?

പീഡനക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തുക

ദില്ലി: സോഷ്യല്‍ മീഡിയയില്‍ വൈറലായ ക്രേസി സമ്മിറ്റ്‌സിന്റെ വീഡിയോയിലെ ചുംബന വീരനെതിരെ എഫ്‌ഐആര്‍. പൊതു സ്ഥലത്ത് വച്ച് ഓടി നടന്ന് പെണ്‍കുട്ടികളെ ചുംബിക്കുന്ന വീഡിയോ യുവാക്കളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ അനുവാദമില്ലാതെ പൊതുസ്ഥലത്തുവച്ച് പെണ്‍കുട്ടികളെ ചുംബിച്ച യുവാവിനെതിരെ പീഡനക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തുക.

ദില്ലിയിലെ കോണാട്ട് പ്ലേസില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതിനെ തമാശയായി പരിഗണിക്കാനാവില്ലെന്നും സ്ത്രീകള്‍ക്കെതിരെ പൊതു സ്ഥലങ്ങളില്‍ നടക്കുന്നതെന്നും വാദമുയര്‍ന്നിരുന്നു. യൂട്യൂബില്‍ ക്രേസി സമ്മിറ്റ് എന്ന അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്.

പൊലീസ് അന്വേഷണം

പൊലീസ് അന്വേഷണം

ക്രേസി സമ്മിറ്റിന്റെ വീഡിയോയിലുള്ള യുവാവിനെ പൊലീസ് തിരയുന്നതായും ക്രേസി സമ്മിറ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും ജനുവരി ഏഴിന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുറ്റവാളിയ്‌ക്കെതിരെ എഫ്‌ഐആര്‍

ക്രേസി സമ്മിറ്റിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവാവ് സുമിത് വര്‍മയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 67ാം വകുപ്പ് എന്നിവയാണ് സുമിത് വര്‍മ്മയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍.

സോഷ്യല്‍ മീഡിയയുടെ പങ്ക്

സോഷ്യല്‍ മീഡിയയുടെ പങ്ക്

ഫേസ്ബുക്കിന്റെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടേയും സഹായത്തോടെയാണ് ദില്ലി പൊലീസ് കേസ് അന്വേഷിയ്ക്കുന്നത്. എന്നാല്‍ വീഡിയോയിലുള്ള പെണ്‍കുട്ടികള്‍ ആരും തന്നെ പരാതി നല്‍കിയിട്ടില്ല. പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടുവരണമെന്നാണ് ദില്ലി പൊലീസിന്റെ ആവശ്യം.

വീഡിയോ അപ്രത്യക്ഷം

സുനിത് വര്‍മയുടെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്ന ഇത്തരം വീഡിയോകള്‍ ഇതോടെ ഡിലീറ്റ് ചെയ്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാത്ത് റൂമില്‍ വച്ച ഒരു പെണ്‍കുട്ടിയെ വശീകരിക്കുന്ന വീഡിയോകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

 സ്വമേധയാ കേസെടുത്തു

സ്വമേധയാ കേസെടുത്തു

ക്രേസി സമ്മിറ്റിന്റെ പെണ്‍കുട്ടികളെ പൊതു സ്ഥലത്ത് ചുംബിച്ച് ഓടുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോ
ടെ ദില്ലി പൊലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. യുവാവ് ഫേസ്ബുക്കിന് പുറമേ ട്വിറ്റര്‍ അക്കൗണ്ടിലും വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

കൊണാട്ട് പ്ലേസിലെ സംഭവം

കൊണാട്ട് പ്ലേസിലെ സംഭവം

കൊണാട്ട് പ്ലേസില്‍ വെള്ള ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ് യുവതികളോട് സംഭാഷണത്തിലേര്‍പ്പെട്ട് അപ്രതീക്ഷിതമായി കവിളില്‍ ചുംബിച്ച് കടന്നുകളയുകയായിരുന്നു യുവാവിന്റെ രീതി.

ഗൂഗിളിന്റെ സഹായം

ഗൂഗിളിന്റെ സഹായം

വീഡിയോ അപ് ലോഡ് ചെയ്ത ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമം നടത്തിവരുന്ന പൊലീസ് അപ് ലോഡ് ചെയ്തയാളെ തിരിച്ചറിയുന്നതിനായി പൊലീസ് ഗൂഗിളിന്റെ സഹായം തേടും. വീഡിയോ ഷെയര്‍ ചെയ്ത ആളുകളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+