പേളി മാണി ആഫ്രിക്കന്‍ സിനിമയില്‍! എട്ടിന്റെ പണിയുമായി ഫിറോസിന്റേയും സജ്‌നയുടേയും ഫോണ്‍ പ്രാങ്ക്; ഒടുവില്‍...

ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലെ 'കുപ്രസിദ്ധ' മത്സരാര്‍ത്ഥികള്‍ ആയിരുന്നു ഫിറോസും സജ്‌നയും. ബിഗ് ബോസ് ഹൗസിലെ നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റേയും മറ്റ് മത്സരാര്‍ത്ഥികളുടെ ശക്തമായ വിമര്‍ശനങ്ങളുടേയും അടിസ്ഥാനത്തില്‍ രണ്ട് പേരേയും അപ്രതീക്ഷിതമായി പരിപാടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും, സജ്‌നയും ഫിറോസും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ഇവര്‍ക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ വണിലെ റണ്ണര്‍ അപ്പ് ആയിരുന്ന പേളി മാണിയ്ക്ക് എട്ടിന്റെ പണികൊടുത്ത ഒരു ഫോണ്‍ പ്രാങ്ക് വീഡിയോ ആയിരുന്നു അടുത്തിടെ അവര്‍ അപ്ലോഡ് ചെയ്തത്. അതിന്റെ വിശേഷങ്ങള്‍ കാണാം...

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

ഫോണ്‍ വിളി

ഫോണ്‍ വിളി

പലതവണ വിളിച്ചതിന് ശേഷമാണ് പേളി മാണിയെ ഫിറോസിന് ലഭിക്കുന്നത്. പല നമ്പറുകളില്‍ നിന്നായി പല ദിവസങ്ങളില്‍ ഇതിനായി ശ്രമിച്ചിരുന്നു എന്ന് ഫിറോസ് തന്നെ പറയുന്നും ഉണ്ട്. എന്തായാലും തുടക്കത്തില്‍ കുറേ സമയം പേളിയെ പറ്റിക്കാന്‍ ഫിറോസിന് കഴിഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സ്റ്റീഫന്‍

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സ്റ്റീഫന്‍

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സ്റ്റീഫന്‍ എന്ന പേരിലാണ് ഫിറോസ് സംസാരിച്ച് തുടങ്ങിയത്. പേളി മാണി സ്വാഭാവികയും അത് വിശ്വസിക്കുകയും ചെയ്തു. ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നത് എന്ന് പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യവും ഇല്ലല്ലോ!

ആരാ സംവിധായകന്‍!

ആരാ സംവിധായകന്‍!

കാര്യം എന്തായാലും പേളി വിശദാംശങ്ങള്‍ ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു. തന്മയത്വത്തില്‍ ഫിറോസ് എല്ലാത്തിനും ഉത്തരം നല്‍കി. സ്‌ക്രീപ്റ്റ് ഇ മെയില്‍ വഴി അയക്കാം എന്നും അന്‍വര്‍ റഷീദിന്റെ അസിസ്റ്റന്റ് ആയിരുന്ന ജോഷി കെ ആണ് സംവിധായകന്‍ എന്നൊക്കെ തട്ടിവിട്ടു. അതെല്ലാം പേളി വിശ്വസിക്കുകയും ചെയ്തു.

ആഫ്രിക്കന്‍ ബിഗ് ബജറ്റ് സിനിമ

ആഫ്രിക്കന്‍ ബിഗ് ബജറ്റ് സിനിമ

പിന്നീടാണ് കാര്യങ്ങള്‍ രസകരമായി മുന്നോട്ട് പോകുന്നത്. തങ്ങള്‍ ചെയ്യാന്‍ പോകുന്നത് ഒരു ബിഗ് ബജറ്റ് സിനിമയാണെന്നും ആഫ്രിക്കന്‍ സ്ത്രീയുടെ കഥയാണെന്നും പറയുന്നുണ്ട്. നായികയായ ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗ വനിതയായിട്ടാണ് അഭിനയിക്കേണ്ടത് എന്നും എല്ലാ ഭാഷകളിലും ഈ സിനിമ റിലീസ് ചെയ്യുമെന്നും പറഞ്ഞു.

അപ്പോള്‍ മേക്കപ്പ് വേണ്ടി വരില്ല!

അപ്പോള്‍ മേക്കപ്പ് വേണ്ടി വരില്ല!

ആഫ്രിക്കന്‍ സ്ത്രീയായിട്ടാണ് അഭിനയിക്കുന്നത് എങ്കില്‍ മേക്ക് അപ്പ് ഒന്നും വേണ്ടിവരില്ലല്ലോ, വെറുതേ നിര്‍ത്തിയാല്‍ മതിയാവുമല്ലോ എന്ന് തമാശയാക്കുന്നുണ്ട് പേളി. അത് സത്യമാണെന്ന് ഫിറോസും തമാശയാക്കി. സിനിമയില്‍ അഭിനയിക്കുന്നതിന്റെ പ്രതിഫലവും മറ്റുകാര്യങ്ങളും തന്റെ അസിസ്റ്റന്റ് വിളിച്ച് സംസാരിക്കുമെന്നും പറഞ്ഞു.

സ്‌ക്രിപ്റ്റ് വേണം

സ്‌ക്രിപ്റ്റ് വേണം

അതൊക്കെ ആയിക്കോട്ടേ, അതിന് മുമ്പ് തനിക്ക് സ്‌ക്രിപ്റ്റ് കാണണം എന്നായി പേളി. കൊവിഡ് കാലമായതിനാല്‍ സ്‌ക്രിപ്റ്റ് നേരിട്ട് എത്തിക്കാന്‍ ആവില്ല, ഇ മെയില്‍ വഴി അയക്കാമെന്ന് ഫിറോസും! അത് വായിച്ച് ഇഷ്ടപ്പെടുകയാണെങ്കില്‍, പ്രതിഫലം ഒന്നും ഒരു പ്രശ്‌നമേ അല്ലെന്നും പറഞ്ഞു.

കുഞ്ഞുവാവയൊക്കെ ഉള്ളതാണ്

കുഞ്ഞുവാവയൊക്കെ ഉള്ളതാണ്

മൊത്തം 72 ദിവസത്തെ ഷൂട്ടിങ്ങ് എന്നാണ് ഫിറോസ് പറഞ്ഞത്. കേരളത്തില്‍ വച്ചും ഷൂട്ടിങ് ഉണ്ടാകുമെന്നും പറഞ്ഞു. അപ്പോഴാണ് കുഞ്ഞുവാവയെ കുറിച്ച് പേളി പറഞ്ഞുതുടങ്ങിയത്. അത്രയും ദിവസം വിട്ടുനില്‍ക്കാന്‍ പറ്റില്ല. വാവ ഉള്ളതുകൊണ്ട് ഒരു വര്‍ഷത്തേക്ക് ാെരു വര്‍ക്കും ചെയ്യേണ്ടെന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്നും പറഞ്ഞു.

കുട്ടിയെ നോക്കാന്‍ ആളെ നിര്‍ത്താനൊന്നും പറ്റില്ല

കുട്ടിയെ നോക്കാന്‍ ആളെ നിര്‍ത്താനൊന്നും പറ്റില്ല

ഫിറോസ് പിന്നേയും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അപ്പോഴാണ്, പേളിയിലെ മാതൃത്വം ശരിക്കും വെളിപ്പെട്ടത്. ഒരു സഹായിയെ വച്ച് കുഞ്ഞിനെ നോക്കാനുള്ള പരിപാടിയൊന്നും തനിക്കില്ലെന്ന് കൃത്യമായി പറഞ്ഞു. അറിയുന്ന ആളുകളെ അല്ലാതെ, വേറെ സഹായിയെ ഒന്നും വക്കാന്‍ പറ്റില്ലെന്നും പറഞ്ഞു.

വാവയ്ക്കും വേഷം

വാവയ്ക്കും വേഷം

സെറ്റില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കാം. കാരവാന്‍ തരാം എന്നൊക്കെ പറഞ്ഞായിരുന്നു പിന്നെ പ്രലോഭനം. അതിനും അപ്പുറം, വാവയ്ക്കും ഒരു വേഷം കൊടുക്കാമെന്നും പറഞ്ഞു. അതൊന്നും വേണ്ടെന്ന് പേളി കട്ടായം പറഞ്ഞു. കൊവിഡ് കാലത്ത് അതൊക്കെ പ്രശ്‌നമാണെന്ന നിലപാടായിരുന്നു പേളിയ്ക്ക്

ഒടുവില്‍ പൊളിഞ്ഞു

ഒടുവില്‍ പൊളിഞ്ഞു

ഇതൊക്കെ കഴിഞ്ഞ്, പ്രൊഡ്യൂസറുടെ മകള്‍ക്ക് ഫോണ്‍ കൊടുക്കാമെന്ന് പറഞ്ഞ ഫിറോസ് സിനിമയുടെ പേരും വെളിപ്പെടുത്തി- ആഫ്രിക്കന്‍ ലേഡി, വൗവൗ. അത് കേട്ടപ്പോള്‍ തന്നെ പേളിയ്ക്ക് സംഗതി പ്രാങ്ക് ആണോ എന്ന് സംശയം തോന്നി. പിന്നെ സജ്‌നയുടെ ശബ്ദം കേട്ടപ്പോള്‍ ഉടനടി തിരിച്ചറിയുകയും ചെയ്തു. അങ്ങനെ പൂര്‍ത്തിയാകും മുമ്പേ ഫിറോസ്- സജ്‌ന ദമ്പതിമാരുടെ പ്രാങ്ക് പൊളിയുകയും ചെയ്തു.

ബിക്കിനി ചിത്രങ്ങളുമായി നടി ശ്രദ്ധ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q