എട്ടില്‍ ആരെ പിന്തുണയ്ക്കും; പൊളി ഫിറോസിന്റെ നിലപാട് ഇതാണ്... ഫാന്‍സുകാര്‍ക്ക് മറുപടി, 29 വരെ...
ബിഗ് ബോസ് മലയാളം സീസണ്‍ 3 വളരെ ആവേശത്തിലെത്തിച്ച മല്‍സരാര്‍ഥിയാണ് പൊളി ഫിറോസ് എന്നറിയപ്പെടുന്ന ഫിറോസ് ഖാന്‍. ഇദ്ദേഹവും ഭാര്യ സജ്‌നയും ഒറ്റ മല്‍സരാര്‍ഥിയായിട്ടാണ് ബിഗ് ബോസിലെത്തിയത്. ഇരുവരും പുറത്തായി. സംസാരത്തിലുണ്ടായ ചില പാളിച്ചകളാണ് ഫിറോസിന്റെ പുറത്തുപോകലിലേക്ക് നയിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ബിഗ് ബോസ് നിര്‍ത്തിവെക്കുകയും വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് വിട്ടുനല്‍കുകയും ചെയ്തിരിക്കെ ഫിറോസിന്റെതെന്ന പേരില്‍ ഒരു ഓഡിയോ ക്ലപ്പ് പ്രചരിക്കുന്നുണ്ട്. ആരാകും വിജയി എന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഫിറോസ് ഖാന്‍...

എല്ലാവരും തിരിച്ചെത്തി
കൊറോണ വ്യാപനം ശക്തമായതോടെ കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നടന്നുവന്നിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 നിര്‍ത്തിവെക്കേണ്ടി വന്നത്. മല്‍സരാര്‍ഥികള്‍ എല്ലാവരും കേരളത്തിലെത്തി. ആരാകും വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

29ന് രാത്രി 12 വരെ
വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുകയാണിപ്പോള്‍. മെയ് 24 രാത്രി മുതല്‍ മെയ് 29 രാത്രി 12 വരെയാണ് വോട്ടിങ് സമയം. കൂടുതല്‍ വോട്ട് നേടുന്ന മല്‍സരാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ ഒട്ടേറെ ആരാധകരും ആര്‍മിക്കാരും ഫിറോസ് ഖാന്റെ പിന്തുണ തേടി വിളിച്ചിരിക്കുകയാണത്രെ.
Also Read: എല്‍ഐസി ജീവന്‍ അക്ഷയ് സ്‌കീമില്‍ നിക്ഷേപിക്കൂ; നേടാം മാസം 6,859 രൂപ

ഫിറോസ് ഖാന്റെ മനസ്
എട്ട് മല്‍സരാര്‍ഥികളാണ് ഇനിയുള്ളത്. അനൂപ് കൃഷ്ണന്‍, ഡിംപല്‍ ഭാല്‍, കിടിലം ഫിറോസ്, മണിക്കുട്ടന്‍, നോബി മാര്‍ക്കോസ്, റംസാന്‍, റിതു മന്ത്ര, സായി വിഷ്ണു എന്നിവരാണ് ഫൈനലില്‍ എത്തിയിട്ടുള്ളത്. ഇവരാണ് പ്രേക്ഷകരുടെ വോട്ട് പ്രതീക്ഷിച്ചിരിക്കുന്നത്. ഫിറോസ് ഖാന്‍ ഇതില്‍ ആരെ പിന്തുണയ്ക്കും. അദ്ദേഹത്തിന്റെ മനസ് ആര്‍ക്കൊപ്പമാണ്...

ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു
ഫിറോസ് ഖാന്റേത് എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകളിലാണ് ക്ലിപ്പ് പ്രചരിക്കുന്നത്. ഇതില്‍ തന്റെ നിലപാട് ഫിറോസ് വ്യക്തമാക്കുന്നു. എട്ട് മല്‍സരാര്‍ഥികളില്‍ ആരെയും പിന്തുണയ്ക്കുന്നില്ല എന്നാണ് ഓഡിയോ ക്ലിപ്പിലെ ചുരുക്കം. അതിന് കാരണവുമുണ്ട്.

തനിക്ക് രണ്ട് മുഖമില്ല
8 മല്‍സരാര്‍ഥികളുടെയും ആര്‍മിക്കാരും ഫാന്‍സുകാരും തന്നെ വിളിച്ചിരുന്നു. നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുക എന്നാണ് അവരുടെ ചോദ്യം. ബിഗ് ബോസ് ഹൗസില്‍ താന്‍ സ്വീകരിച്ച നിലപാട് എന്താണോ, അത് തന്നെയാകും പുറത്തും തന്റെ നിലപാട്. തനിക്ക് രണ്ട് മുഖമില്ല എന്ന് സൂചിപ്പിക്കുകയാണ് ഫിറോസ് ഖാന്‍.

എല്ലാം സൂത്രക്കാര്‍
ശക്തരായ ഗെയിമറെ ബിഗ്‌ബോസില്‍ കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല. എല്ലാവരും സ്വന്തം കാര്യലാഭം ലക്ഷ്യമിടുന്നവരാണ്. സൂത്രക്കാരാണ്. ഒന്നാം സമ്മാനം ആര്‍ക്ക് കിട്ടിയാലും തനിക്ക് പ്രശ്‌നമില്ല. പ്രൈസ് അര്‍ഹിക്കുന്ന വ്യക്തി അതിലുണ്ട് എന്ന് തോന്നുന്നില്ല. സ്വാധീനിക്കാന്‍ ഫാന്‍സുകാര്‍ തന്നെ വിളിക്കരുതെന്നും ഫിറോസ് ഖാന്‍ പറയുന്നു.

ആര്‍ക്കും വോട്ട് ചെയ്യില്ല
ആര്‍ക്ക് വേണമെങ്കിലും പ്രൈസ് കിട്ടട്ടെ. ഓരോ പ്രേക്ഷകനും ഇഷ്ടമുള്ള വ്യക്തിക്ക് വോട്ട് ചെയ്യം. അത് അവരുടെ ഇഷ്ടമാണ്. ഞാന്‍ ആര്‍ക്കും വോട്ട് ചെയ്യില്ല. എന്റെ പേരില്‍ വോട്ട് ചോദിക്കുന്നുവെങ്കില്‍ ആരും വിശ്വസിക്കരുത്. ജനങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യട്ടെ എന്നും ഫിറോസ് ഖാന്‍ വ്യക്തമാക്കുന്നു.
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications