'ഫസ്റ്റ് കിസ്സ്' വീഡിയോ യൂ ട്യൂബില്‍ വൈറല്‍
പ്രഥമ ചുംബനം... ആണായാലും പെണ്ണായാലും ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു സംഭവം ആണല്ലോ... തീര്‍ത്തും അപരിചിതനായ/അപരിചിതയായ ഒരാളെ ആദ്യമായി ചുംബിച്ചാലോ... എങ്ങനെയിരിക്കും.
തീര്‍ത്തും അപരിചിതരായ 20 പേര്‍ പര്‌സപരം ചുംബിക്കുന്നതിന്റെ ദൃശ്യങ്ങളുമായി പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലിം ആണ് 'ഫസ്റ്റ് കിസ്സ്'. സംഭവം യൂട്യൂബില്‍ ഇപ്പോള്‍ വൈറലായി. വെറുതേ വൈറലായി എന്ന് പറഞ്ഞാല്‍ പറഞ്ഞാല്‍ പോരാ... വൈറലുക്ക് വൈറല്‍ എന്നൊക്കെ പറയേണ്ടി വരും.

അഞ്ച് കോടിയിലധികം പേരാണ് ഇതുവരെ ഈ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ കണ്ടത്. ടാറ്റിയ പിലീവ എന്ന കക്ഷിയാണ് സംഭവം സംവിധാനം ചെയ്തിട്ടുള്ളത്. നടീനടന്‍മാര്‍ എല്ലാം പ്രൊഫഷണലുകളാണെന്ന് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ടെങ്കിലും സംവിധായകന്‍ ഇക്കാര്യം സമ്മതിച്ച് തരില്ല.
ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമാകാന്‍വേണ്ടി സന്നദ്ധരായെത്തിയവരായിരുന്നു എല്ലാവരും എന്ന് പിലീവ ഉറപ്പിച്ച് പറയുന്നു. ചുംബനത്തിന് മുമ്പുള്ള സംസാരവും, ചെറിയ ചമ്മലും, പിന്നെ ഗാഢമായ ചുംബനവും അതിന്റെ നിര്‍വൃതിയും... എല്ലാം ഉണ്ട് ഈ ഹ്രസ്വ ചിത്രത്തില്‍.
അപരിചിതനുമായുള്ള ആദ്യ ചുംബനത്തിന് ശേഷം ഉള്ള ഭാവപ്രകടനങ്ങളും ശ്രദ്ധേയമാണ്. ആണ് പെണ്ണിനേയും പെണ്ണ് ആണിനേയും മാത്രമേ ചുംബിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ബന്ധമൊന്നും ഈ ചിത്രം തയ്യാറാക്കിയവര്‍ക്ക് ഇല്ലായിരുന്നു. ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും ഉള്ള ചുംബനങ്ങളും വീഡിയോയില്‍ ഉണ്ട്.
<center><iframe width="100%" height="338" src="//www.youtube.com/embed/IpbDHxCV29A" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications
